Film News
‘ഡിയര്‍ വാപ്പി’ ഒടിടിയിലേക്ക്
ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഡിയര്‍ വാപ്പി ഒടിടിയിലെത്തുന്നു. ചിത്രം ഏപ്രില്‍ 13 മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സില്‍ സ്ട്രീമിങ് തുടങ്ങും.ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നത്. ഷാന്‍ തുളസീധരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഒരുപാട്…
Read More »‘ഞാന്‍ സിനിമയുമായി പ്രണയത്തിലാണ്’; ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വര്‍ഷം; ഇതാ, ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കന്റ് ലുക്ക്
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് ചിത്രമാണ് പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’.പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധ നേടിയ സിനിമയുടെ സെക്കന്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതം 11 വര്‍ഷം തികയുന്ന ദിവസമാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിനൊപ്പം തന്റെ സിനിമാ ജീവിതത്തെപ്പറ്റി ഹൃദ്യമായ ഒരു കുറിപ്പും ദുല്‍ഖര്‍…
Read More »ആയിഷ’ ടീം മുഖ്യമന്ത്രിയെ ഒഫീസിലെത്തി കണ്ടു.
തിരുവനന്തപുരം> മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആയിഷ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി സന്ദര്‍ശിച്ചു.ബുധനാഴ്ച വൈകുന്നേരം നിയമസഭാ സാമാജികര്‍ സഭാ സമ്മേളനത്തിന് ശേഷം ചിത്രം കാണും. നിലമ്ബൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തിന് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു.
Read More »താരങ്ങള്‍ നല്ല ഫോമിലാണ്; സിസിഎല്‍ പരിശീലന കളരിയില്‍ നിന്നുള്ള കാഴ്ചകള്‍.
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉടന്‍ ആരംഭിക്കും. താരങ്ങള്‍ മത്സരങ്ങള്‍ക്കായുളള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. പരിശീലനത്തില്‍ ഏര്‍പ്പെടുന്ന താരങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. മണിക്കുട്ടന്, സിജു വില്സന്, വിജയ് യേശുദാസ് തുടങ്ങിയവരെ വീഡിയോയില്‍ കാണാം. മനു ചന്ദ്രനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.ഉന്മേഷത്തോടെ പരിശീലനത്തില്‍ മുഴുകിയിരിക്കുകയാണ് താരങ്ങള്‍. 2014 ,2017 സമയത്ത് കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ കാപ്റ്റണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ…
Read More »മീനാക്ഷി ആദ്യമായി നായികയാകുന്ന ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു
മലയാളികളുടെ പ്രിയതാരം മീനാക്ഷി ആദ്യമായി നായികയാകുന്ന, വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്സന് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.മലയാളത്തിന്റെ പ്രിയതാരം മീനാക്ഷിയോടൊപ്പം ശരത് ഗോപാല്‍ നായകനായെത്തുന്ന ‘ജൂനിയേഴ്സ് ജേണി’യുടെ ചിത്രീകരണം പൂത്തോട്ട, പെരുമ്ബളം പ്രദേശങ്ങളിലായി പൂര്‍ത്തിയാകുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ…
Read More »‘പത്താന് വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാന്.
പത്താന് വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു.പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ്…
Read More »ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു
മലയാളത്തിലെ പുതുതലമുറ നടന്മാരില് രാജ്യമെമ്ബാടും അറിയപ്പെടുന്നതാരമാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്ബ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു.എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ആ ജനപ്രീതി വര്‍ദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ്…
Read More »മാളവികയും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസര്‍ പുറത്തിറങ്ങി
മാത്യു തോമസ്, മാളവിക മോഹനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്വിന് ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി.ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര് ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവപരിചയവുമായാണ് ആല്വിന് ഹെന്റി ആദ്യ…
Read More »പിറന്നാള്‍ ചിത്രം; മിയയെ ചേര്‍ത്തുപ്പിടിച്ച് അശ്വിന്
മലയാളികളുടെ പ്രിയനടിയാണ് മിയ.മകന് ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്.തമിഴ് ചിത്രം ‘കോബ്ര’യാണ് മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞുനില്‍ക്കുകയാണ് മിയ ഇപ്പോള്‍. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു മിയ.മിയയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ഭര്‍ത്താവ് അശ്വിന് പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ഹാപ്പി ബര്‍ത്ത്ഡെ വൈഫീ’…
Read More »നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു
നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.”എന്റെ സഹോദരി ആഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം”- സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി കുറിച്ചു. സഹോദരിയുടെ ചിത്രങ്ങളും ചാര്‍മിള പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സഹോദരിയുടെ മരണകാരണം എന്തെന്ന് ചാര്‍മിള വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേര് ആശ്വാസ വാക്കുകളുമായി എത്തി.ചാര്‍മിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മനോഹരനാണ് അച്ഛന്. അമ്മ ഹെയ്സിന്.…
Read More »