Music
പ്രശസ്ത സംഗീതസംവിധായകന്‍ കെ.ജെ. ജോയ് അന്തരിച്ചു
തൃശൂര്‍: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യന്‍ എന്ന വിശേഷണവും ജോയിക്കുണ്ട്. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യന്‍ അന്തിക്കാടും. തുടര്‍ന്നങ്ങോട്ട് മലയാളത്തിലെ മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി. ഇവനെന്റെപ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്നേഹയമുന,…
Read More »പൗര്‍ണമി ശോഭയോടെ എണ്‍പത്തിന്റെ നിറവില്‍ ഗാനഗന്ധര്‍വന്‍
കൃഷ്ണനോടുള്ള പ്രണയം യേശുദാസിന്റെ ശബ്ദത്തിലലിഞ്ഞു ചേരുമ്പോള്‍ ആ പാട്ടിനോടാണോ പാട്ടുകാരനോടാണോ പ്രണയമെന്ന് പറയാനാകാതെ കുഴഞ്ഞുപോകും മലയാളി. കാസറ്റുകാലത്ത് ഏറ്റവുമധികം പേര്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഒന്നായിരിക്കും തരംഗിണിയുടെ മയില്‍പ്പീലിയെന്നതില്‍ സംശയമില്ല. ഒമ്പത് ഗാനങ്ങളാണ് മയില്‍പ്പീലിയുള്ളത്, ഓരോന്നും ഒന്നിനൊന്ന് മികച്ചത്. റിലീസ് ചെയ്ത ആഴ്ചകള്‍ക്കുള്ളില്‍ മയില്‍പ്പീലിയുടെ ഒരു ലക്ഷത്തിലേറെ കാസറ്റുകള്‍ വിറ്റുപോയിരുന്നു. ഇന്നും നിത്യഹരിതമായി തുടരുന്നൂ ഈ മനോഹര ഗാനങ്ങള്‍.ഭക്തിഗാനങ്ങളാകട്ടെ, ലളിതഗാനങ്ങളാകട്ടെ, തരംഗിണിയുടെ പാട്ടുകളെല്ലാം ചലച്ചിത്ര ഗാനങ്ങളേക്കാള്‍ ജനപ്രിയമാകുന്നതായിരുന്നു 80 കളിലും 90…
Read More »ഐഎം ഷക്കീര്‍ അന്തരിച്ചു: താളവാദ്യകലാകാരനും സംഗീത സംവിധായകനുമായിരുന്നു
കൊച്ചി: പ്രമുഖ താളവാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐഎം ഷക്കീര്‍ അന്തരിച്ചു. 62 വയസായിരുന്നു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ അഫ്സലിന്റെ സഹോദരനാണ്.ഇളയ സഹോദരനായ അന്‍സാറും ചലച്ചിത്ര പിന്നണിഗായകനാണ്.കൊച്ചിന്‍ കലാഭവന്‍, കൊച്ചിന്‍ കോറസ്, കൊച്ചിന്‍ ആര്‍ട്‌സ് അക്കാദമി തുടങ്ങിയ ഗാനമേള ട്രൂപ്പുകളില്‍ കോംഗോ ഡ്രമ്മര്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. 1980 മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പില്‍ അംഗമായിരുന്നു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ജാക്‌സണ്‍ അരുജയോടോപ്പം ചേര്‍ന്ന് ഷക്കീര്‍ ജാക്സണ്‍ എന്നപേരില്‍…
Read More »ഏത് ഭാഷയും പഠിച്ച് പാട്ടുപാടും; അപ്രതീക്ഷിത വിയോഗം; വാണി ജയറാമിനെ കുറിച്ച് കെ.എസ്.ചിത്ര
പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.ഏഴ് സ്വരങ്കള്‍ക്കുള്‍ എത്തനൈ പാടല്‍, കവിതൈ കേള്ങ്കല്‍, തിരുവോണ പുലരി തന്‍, തുടങ്ങി ഓര്‍മയിലുള്ള വാണിയമ്മയുടെ പാട്ടുകള്‍ നിരവധിയാണ്.. ഭര്‍ത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളര്‍ന്നിരുന്നു’. കെ…
Read More »ഗായകന്‍ എം എസ് നസീം അന്തരിച്ചു
തിരുവനന്തപുരം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്…
Read More »പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചു
കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍, ബിഗ്‌ബോസ് തുടങ്ങിയ റിയലിറ്റി ഷോകളില്‍ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളില്‍ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്.2008 ല്‍ സ്റ്റാര്‍ സിങര്‍ ഷോയിലൂടെയാണ് തന്റെ മികവ് ലോകം അറിയുന്നത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട…
Read More »മലയാളത്തിന്റെ സൗപർണികാപുണ്യം;
മലയാളികളുടെ പ്രിയങ്കരനായ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നവതിയുടെ നിറവിൽ. കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും(കണ്ണാടി ഭാഗവതർ എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950ൽ ജനിച്ചു. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പൈയുടെ ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം അഭ്യസിച്ചു. കുറച്ചു കാലം മാതൃഭൂമി ദിനപത്രത്തിൽ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. എസ്.വി.എസ്. നാരായണന്റെ…
Read More »