Specail News
സച്ചി മികച്ച സംവിധായകന്‍, സൂര്യ, അജയ് ദേവ്ഗണ്‍ മികച്ച നടന്മാര്‍, അപര്‍ണ ബാലമുരളി നടി, നഞ്ചമ്മ ഗായിക
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് മിന്നും നേട്ടം. മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടന്‍.…
Read More »‘മഹാവീര്യറില്‍ ഡബിള്‍ റോള്‍ ചെയ്യാന്‍ നിവിനോട് പറഞ്ഞു, ആസിഫിനെ സജസ്റ്റ് ചെയ്തത് നിവിന്‍ ആണ്’: എബ്രിഡ് ഷൈന്‍
യുവനടന്‍മാരായ നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മഹാവീര്യര്‍. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാന്റസി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രയിലറില്‍ നിന്ന് വ്യക്തമാകുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തില്‍ നിവിന്‍ പോളിയോട് ഡബിള്‍ റോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ നിവിന്‍ പോളി അതില്‍ നിന്ന്…
Read More »ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തലവര തിരുത്തിയെഴുതിയ ഒരു വിമാനാപകടം
ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായിരുന്നു കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിക്കലും ഒളിമങ്ങാതെ നില്‍ക്കുന്ന ഒന്നാണ് നാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരൂഹമായ വിമാനാപകടം.പുതിയ ആശയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിപ്പിച്ച, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരാളാണ് സഞ്ജയ് ഗാന്ധി. തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ്…
Read More »ഹിമാലയന്‍ മലനിരകളില്‍ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തില്‍
ന്യൂഡല്‍ഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതല്‍ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാന്‍മാര്‍.ലഡാക്കില്‍ 17,000 അടി ഉയരത്തില്‍ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗ അവതരിപ്പിച്ചത്.ഹിമാചല്‍ പ്രദേശിലും (16,500 അടി) ഉത്തരാഖണ്ഡിലും (16,000 അടി) സമാനമായ പരിശീലനം ഐടിബിപി ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു. ഗുവാഹത്തിയിലെ ലച്ചിത് ഘട്ടില്‍ ബ്രഹ്മപുത്ര നദിക്ക് മുന്നിലായിരുന്നു ഐടിബിപിയുടെ 33 ബറ്റാലിയന്‍ യോഗ സെഷന്‍ നടത്തിയത്ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളായ ലഡാക്,…
Read More »ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്; ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ലേലത്തില്‍ പങ്കാളികളാകാം
ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ‘ഭാഗ്യ ലൈറ്റര്‍’ വില്‍പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക.285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന ലേലത്തില്‍ ആര്‍ക്കും പങ്കാളികളാകാം.1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടേണ്ടതായി വന്ന ചെ വിമാനത്താവളത്തിലെ…
Read More »ആശയം കൊള്ളാം, പക്ഷേ പണി പാളി; അഗ്‌നിപഥ് പദ്ധതിയില്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയൊരു അപകടം പതിയിരിപ്പുണ്ടെന്ന് മേജര്‍ രവി
അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈനികനും സംവിധായകനുമായ മേജര്‍ രവി.പദ്ധതിയുടെ ആശയം നല്ലതായിരുന്നു. എന്നാല്‍ പണി പാളി എന്നാണ് തനിക്ക് ഒറ്റവാചകത്തില്‍ പറയാനുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.അഗ്‌നിപഥില്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയൊരു അപകടം പതിയിരിപ്പുണ്ട്. ഈ പദ്ധതി വരുന്നതിലൂടെ സൈനിക രംഗത്തേക്കുള്ള മറ്റ് റിക്രൂട്ട്മെന്റ് നടക്കാതെ വരും. നാല് വര്‍ഷം കഴിഞ്ഞാല്‍ 75 ശതമാനം പേരും പുറത്തുപോകുമെന്നതാണ് വലിയ അപകടം. സൈന്യത്തില്‍ ചേരാന്‍…
Read More »SBI KYC Update | എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക: കെവൈസി വിശദാംശങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക; ഇല്ലെങ്കില്‍ അകൗണ്ട് മരവിപ്പിച്ചേക്കാം; വീട്ടിലിരുന്ന് തന്നെ രേഖകള്‍ സമര്‍പിക്കാം; അറിയാം കൂടുതല്‍
ന്യൂഡെല്‍ഹി: () ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഒരു മുന്നറിയിപ്പ് നല്‍കുന്നു.നിങ്ങള്‍ ഒരു എസ്ബിഐ ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ ഇതുവരെ കെവൈസി അപ്ഡേറ്റ് (KYC) ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ അകൗണ്ട് മരവിപ്പിച്ചേക്കാം. അതോടെ അകൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ട്. ബ്രാഞ്ചില്‍ പോകാതെ തന്നെ വീട്ടിലിരുന്ന് കെവൈസി രേഖകള്‍ അയക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.…
Read More »ഓണ്‍ലൈന്‍ വഴി ഇനി പ്രതിമാസം 24 ടിക്കറ്റുകള്‍; ഇളവുമായി റെയില്‍വെ
ന്യൂഡല്‍ഹി: ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് ഒരുമാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി.ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ മാത്രമെ കഴിയുമായിരിന്നുള്ളു.ഈ…
Read More »പകപോക്കല്‍, അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോര്‍ജ്
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി.ജോര്‍ജ് പ്രതികരിച്ചു.രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് എത്തിയത്. പനിയാണെന്നും പക്ഷേ ഹാജരായില്ലെങ്കില്‍ ചോദ്യം ചെയ്യലില്‍ നിന്നുള്ള ഒളിച്ചോടലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് എത്തിയതെന്നും പിസിയുടെ പ്രതികരണം.…
Read More »വൈദ്യുതി ബോര്‍ഡില്‍ തര്‍ക്കപരിഹാരമായില്ല; സ്ഥലംമാറ്റം ധൃതിപിടിച്ച് റദ്ദാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്റുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതില്‍ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. സമരത്തിനിടെ ബോര്‍ഡ് മുറിയിലേക്ക് തള്ളിക്കയറിയത് ഉചിതമായില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഏപ്രില്‍ അഞ്ചിലെ സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കാനും മാനേജ്മെന്റ്…
Read More »