Travel
ചെലവ് വെറും 580 രൂപ, സന്ദര്‍ശിക്കുന്നത് ആറിലേറെ സ്ഥലങ്ങള്‍, 44 കൂട്ടം വിഭവങ്ങളടങ്ങിയ വള്ളസദ്യയും റെഡി; ബുക്കിംഗിന് ഇപ്പോള്‍ അവസരം
കോട്ടയം . കെ എസ് ആര് ടി സിയുടെ ഏകദിന ഉല്ലാസയാത്ര ഇരുകൈയുംനീട്ടി സ്വീകരിച്ച് യാത്രക്കാര്‍. കുറഞ്ഞ ചെലവില്‍ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാമെന്നതാണ് പദ്ധതിയെ ജനകീയമാക്കുന്നത്.യുവതീ യുവാക്കളും കുടുംബങ്ങളും വിനോദയാത്രയുടെ ഭാഗമാകുന്നുണ്ട്. കോട്ടയം ഡിപ്പോയില്‍ നിന്ന് നിരവധി സ്ഥലങ്ങളിലേക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊവിഡില്‍ തകര്‍ന്ന ടൂറിസം മേഖലയെയും കെ എസ് ആര് ടി സിയേയും കരകയറ്റുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ നവംബറില്‍ പദ്ധതി ആരംഭിച്ചത്.മലക്കപ്പാറയ്ക്കായിരുന്നു ആദ്യ സര്‍വീസ്. 24 ട്രിപ്പുകള്‍…
Read More »മാനന്തവാടി പുഴയില്‍ കയാക്കിങ്ങും റാഫ്റ്റിങ്ങും തുടങ്ങാനൊരുങ്ങി ടൂറിസം വകുപ്പ്
സാഹസിക വിനോദസഞ്ചാരം കുറവായ ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍.പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനാണ് ഡി.ടി.പി.സി. ആലോചിക്കുന്നത്. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്.…
Read More »ബോട്ടുകാര് നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ ചോദിച്ചു വാങ്ങണം, ആലപ്പുഴയില്‍ ഹൗസ് ബോട്ട് യാത്രയ്ക്ക് പോകും മുമ്ബ് അറിയാന്‍
ഒന്നരയാഴ്ചയ്ക്കുള്ളില്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചത് മൂന്നു പേര്. ഇതില്‍ ഒരാളാവട്ടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസിയാണ്.ടൂറിസം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമ്ബോഴും, ഹൗസ്ബോട്ടുകളില്‍ മനുഷ്യജീവനും സ്വത്തിനും എത്രത്തോളം സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നത് ചോദ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വെള്ളം കയറി മുങ്ങിയതും വിവിധ അപകടങ്ങളില്‍ തീപിടിച്ചതുമായ ബോട്ടുകളില്‍ ഭൂരിഭാഗത്തിനും നിലവില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സോ, ഇന്‍ഷുറന്‍സോ ഇല്ലെന്നുള്ളതാണ് വിരോധാഭാസം. തെറ്റ് ചൂണ്ടിക്കാട്ടുമ്ബോള്‍ മാദ്ധ്യമങ്ങളെ ശത്രുസ്ഥാനത്ത് നിറുത്തി വെല്ലുവിളിക്കാനാണ് ലൈന്‍സും രേഖകളുമില്ലാത്ത ബോട്ടുടമകളുടെ…
Read More »IRCTC | തായ്ലന്ഡ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി; ആറ് പകലും അഞ്ച് രാത്രിയും ആസ്വദിക്കാം, 47775 രൂപയ്ക്ക്
തായ്ലന്ഡിലേക്ക് (thailand) ഹോളിഡേ പാക്കേജ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC).ഒരാള്‍ക്ക് 47,775 രൂപ മുതലാണ് നിരക്ക്. പട്ടായ, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ ടൂര്‍ പാക്കേജില്‍ ആറ് പകലും അഞ്ച് രാത്രിയുമാണ് അനുവദിച്ചിട്ടുള്ളത്.ടൂര്‍ പാക്കേജ് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ഓഗസ്റ്റ് 11 നാണ് ആരംഭിക്കുക. ഐആര്‍സിടിസി ടൂറിസം പറയുന്നതനുസരിച്ച്, യാത്രക്കാര്‍ എയര്‍ ഇന്ത്യ (air india) വിമാനത്തില്‍ കൊല്‍ക്കത്ത വഴി…
Read More »Passport Application | വീട്ടിലിരുന്ന് പാസ്പോര്‍ടിന് അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡെല്‍ഹി: നമ്മുടെ രാജ്യത്ത് പാസ്പോര്ട് ലഭിക്കുക എന്നത് ഇപ്പോഴും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുമ്ബോള്‍, വീട്ടിലിരുന്ന് പാസ്പോര്ട് സ്വന്തമാക്കാന്‍ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. കഴിയും എന്നാണ് ഉത്തരം. അതിനുള്ള വഴി ഇങ്ങിനെയാണ്.ബ്രോകര്മാരുടെ ഇടപെടലോ, ഏജന്റുമാര്‍ക്ക് കമീഷന് കൊടുക്കുകയോ, മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയോ വേണ്ട. ഇന്‍ഡ്യാ ഗവണ്മെന്റും പാസ്പോര്ട് അതോറിറ്റിയും…
Read More »കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി
ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോള്‍വിങ് ഫണ്ട് ഏര്‍പ്പെടുത്തും. ടൂറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 1000 കോടി വായ്പ നല്‍കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നല്‍കും. കൂടാതെ കാരവാന് പാര്‍ക്കുകള്‍ക്ക് അഞ്ച് കോടിയും അനുവദിക്കും.15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി അനുവദിക്കും പഴശ്ശി ഡാം പദ്ധതിക്ക് 10 കോടിയും…
Read More »ഓപ്പറേഷന് ഗംഗ; രക്ഷാദൗത്യം അവസാനഘട്ടത്തിലെന്ന് വി മുരളീധരന്
ഓപ്പറേഷന് ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സുമിയിലെ രക്ഷാദൗത്യം സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. സുമിയില്‍ ഇന്ത്യന്‍ പൗരന്മാര് അവശേഷിക്കുന്നതായി അറിയില്ലെന്നും വി മുരളീധരന് വ്യക്തമാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ലവീവിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഫെബ്രുവരി 15, 20, 22 തീയതികളില്‍ തിരികെ വരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരിയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സൂചന നല്‍കിയതാണ്. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ കുട്ടികള്‍ വന്നില്ല.…
Read More »വിദേശികള്‍ക്ക് സ്വാഗതം, അതിര്‍ത്തികള്‍ വീണ്ടും തുറന്ന് ഓസ്ട്രേലിയ; രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല
മെല്‍ബണ്‍: രണ്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ.നൂറുകണക്കിന് വിദേശികളുമായി ഇന്നു മുതല്‍ സിഡ്നി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ എത്തിത്തുടങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം കാണുന്ന പ്രിയപ്പെട്ടവരെ പലരും ആലിംഗനം ചെയ്താണ് സ്വീകരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയത്.ഇന്നു മുതല്‍ ടൂറിസ്റ്റ് വീസയുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയയില്‍ ഉള്ളവരുടെ…
Read More »ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവര്‍ഷം സ്വീകരിക്കാന്‍ തീരുമാനിച്ച് കാനഡ
ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരികും.കുടിയേറ്റകാര്യ മന്ത്രി സീന്‍ ഫ്രേസര്‍ ആണ് പ്രഖ്യാപനം നടത്തിയത് . മൂന്ന് വര്‍ഷം കൊണ്ട് 1 .2 മില്യണ്‍ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നതു.ഈ കുടിയേറ്റനയ പ്രഖ്യാപനം ഇന്ത്യക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകും . പുതിയ തീരുമാനമനുസരിച്ചു 2022ല്‍ 4,31,645 സ്ഥിരതാമസാനുമതി (പിആര്‍) ലഭിക്കും . 2023ല്‍ 4,47,055, 2024ല്‍ 4,51,000 എന്നിങ്ങനെയും. 2024ല്‍ 4,75,000 വരെ ഉയര്‍ന്നേക്കാം.നിലവില്‍…
Read More »ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ 22 ന് തുറക്കും
ദുബായ്: ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി കാണാനും അത് അനുഭവിക്കാനുമുള്ള ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ 22 ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുറക്കുന്ന വിവരം അദ്ദേഹം പുറത്തുവിട്ടത്.
Read More »