For the People
Janakeeyam
ഓര്‍മ്മയായി ഒഎന്‍വി ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം. മാനവസ്‌നേഹവും പ്രകൃതിസ്‌നേഹവും വിളിച്ചോതിയ ഹൃദയസ്പര്‍ശിയായ കവിതകള്‍ മലയാളിയ്ക്ക് സമ്മാനിച്ച കവിയാണ് ഒഎന്‍പി. നിത്യഹരിതങ്ങളായ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി. ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചുപോകും. അതാണ് എന്റെ കവിത’ – ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒ എന്‍ വി കുറുപ്പ് പറഞ്ഞത് ഇങ്ങനെയാണ്. പുതിയകാലത്തും…
Read More »ഗർഭധാരണത്തിന് നല്ല ആരോഗ്യ ശീലങ്ങൾആവശ്യമെന്ന് വിദഗ്ധർ
ഗർഭധാരണം വിജയിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കൃത്യമായ സമയം മുതൽ സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ വരെ പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.ഗർഭധാരണം വിജയിക്കുന്നതിൽ ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം പ്രധാനമാണ്. നിങ്ങളുടെ പ്രത്യുൽപ്പാദനവ്യവസ്ഥ, സംഭോഗ സമയം, അണുബാധകൾ, ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയൽ എന്നിവ നിങ്ങളുടെ ഗർഭധാരണത്തിനുള്ള സാധ്യത മെച്ചപ്പെടുത്തുമെന്ന് ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ് റീജിയണൽ മെഡിക്കൽ ഡയറക്ടർ കെ.യു. കുഞ്ഞിമൊയ്തീൻ സ്വന്തം പ്രത്യുൽപ്പാദനവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് ഗർഭധാരണത്തിന് ആവശ്യമാണ്.…
Read More »ലോസ് ആഞ്ജലിസ് കാട്ടുതീയില്‍ മരണം 24 ആയി; മരിച്ചവരില്‍ ഓസ്ട്രേലിയന്‍ താരം റോറി സൈക്സും
വാഷിങ്ടണ്‍: ഹോളിവുഡ്സി നിമാവ്യവസായത്തിന്റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. പാലിസേഡ് മേഖലയില്‍ എട്ടുപേരും ഈറ്റണ്‍ മേഖലയിലെ കാട്ടുതീയില്‍ പതിനാറുപേരുമാണ് മരിച്ചത്. ഓസ്ട്രേലിയന്‍ താരം റോറി സൈക്സും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 1990-കളില്‍ ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്സിലെ താരമായിരുന്നു റോറി.ആയിരക്കണക്കിന് വീടുകള്‍ ഉള്‍പ്പെടെ 12,000 കെട്ടിടങ്ങള്‍ തീയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കേണ്ടിവന്നു.…
Read More »പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ്, ഇത്തവണ പിടിച്ചത് 1.77 ലക്ഷം
പാലക്കാട് : പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്. അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ 10-ാം തിയ്യതി രാത്രി 11 മണി മുതല്‍ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍, കരിങ്കല്‍ ഉത്പ്പന്നങ്ങള്‍, കന്നുകാലികള്‍ എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍…
Read More »മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാഗ് രാജില്‍ എത്തുക 45 കോടിയിലേറെ ഭക്തര്‍
ദില്ലി: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു…
Read More »‘അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍
പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി.അതേസമയം, പി വി അന്‍വര്‍ അല്‍പസമയത്തിനകം സ്പീക്കര്‍ എഎന്‍ ഷംസീറിനെ കാണും. രാവിലെ 9.30ന് വാര്‍ത്താ സമ്മേളനം നടത്തി നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് അന്‍വറിന്റെ അറിയിപ്പ്.…
Read More »ലോകത്തിലെ ആദ്യത്തെ റോബോട്ടിക് കാർഡിയാക് ടെലിസർജറി വിജയകരം.
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ശസ്ത്രക്രിയാ റോബോട്ടിക് സാങ്കേതികവിദ്യയുടെ ഡെവലപ്പറായ എസ്എസ് ഇന്നൊവേഷൻസ്, രണ്ട് ദിവസത്തിനുള്ളിൽ ലോകത്തിലെ ആദ്യത്തെ രണ്ട് റോബോട്ടിക് കാർഡിയാക് ടെലിസർജറികൾ വിജയകരമായി നടത്തി ആഗോള ആരോഗ്യ സംരക്ഷണത്തിൽ ചരിത്രം സൃഷ്ടിച്ചു. എസ്എസ്ഐ മന്ത്ര 3 സർജിക്കൽ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് ഗുരുഗ്രാമിലെ എസ്എസ് ഇന്നൊവേഷൻസിൻ്റെ ആസ്ഥാനത്തെ രാജസ്ഥാനിലെ ജയ്പൂരിലെ മണിപ്പാൽ ആശുപത്രിയുമായി 286 കിലോമീറ്റർ ദൂരത്തിൽ ബന്ധിപ്പിച്ചായിരുന്നു ഇത് സാധ്യമാക്കിയത്. ടെലിറോബോട്ടിക് സഹായത്തോടെ വിദൂരമായി നടത്തിയ ഇൻ്റേണൽ…
Read More »ദേശീയ ജലപാത നവീകരണത്തിനായി ഐഡബ്ല്യൂഡിസി അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ നിക്ഷേപിക്കും
നദീതീര കമ്മ്യൂണിറ്റി വികസന പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയില്‍ ഗുവാഹത്തി ഉള്‍പ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളില്‍ ജലപാതകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ജലപാതകളുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) സംഘടിപ്പിച്ച ഐഡബ്ല്യുഡിസിയുടെ രണ്ടാമത്തെ യോഗത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം…
Read More »പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന A1 ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Read More »ഹഷ് മണി കേസ്; ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍
ഹഷ്-മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ന്യൂയോര്‍ക്ക് കോടതിയുടേതാണ് കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ണായക വിധി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന് നാല് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്ച്ചന് സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷന്‍ മേല്‍നോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മര്‍ച്ചന്‍ പറഞ്ഞു.ജനുവരി…
Read More »