Our MP
Our MP
നിര്‍മല സീതാരാമന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത് .വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഒപ്പം തനിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഴ്‌സ് രമ്യ പി.സിക്കും മന്ത്രി നന്ദി അറിയിച്ചു.മാര്‍ച്ച് ഒന്നുമുതലാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതരായ 4559 വയസ്സിനിടയില്‍ പ്രായമുളളവര്‍ക്കും വാക്‌സിന്‍…
Read More »മൂന്നു മാസത്തെ ഇടവേളക്ക് ശേഷം രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും
മലപ്പുറം: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വയനാട് നിയോജക മണ്ഡലം എംപി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി വീണ്ടും കേരളത്തില്‍ എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രാഹുല്‍ഗാന്ധി മൂന്ന് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു.രാവിലെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നും രാവിലെ ഒമ്പത്…
Read More »അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം; പുതുവര്‍ഷാശംസയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പുതുവര്‍ഷാശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണു തൻ്റെ മനസെന്നു പറഞ്ഞതാണ് രാഹുലിൻ്റെ ആശംസ. പുതു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്കു നഷ്ടപ്പെട്ടവരെ സ്മരിക്കാം. നമ്മെ സംരംക്ഷിക്കുകയും നമുക്കായി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവരോട് നന്ദിയുള്ളവരായിരിക്കാം. അനീതിയുടെ ശക്തികള്‍ക്കെതിരേ മാന്യമായി, അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ് തൻ്റെ മനസ്. എല്ലാവര്‍ക്കു പുതുവത്സരാശംസകള്‍ എന്നാണു രാഹുല്‍ ട്വീറ്റ് ചെയ്തത്.
Read More »