Social Issues
Social Issues
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജനമുന്നേറ്റ യാത്ര, എറണാകുളം ജില്ലയിൽ ഫെബ്രുവരി 23 നു സ്വീകരണം നൽകും : നിമ്മി നൗഷാദ്
കൊച്ചി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 2024 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 01 വരെ നടത്തുന്ന ജാഥ ഫെബ്രുവരി 23 എറണാകുളം ജില്ലയിൽ എത്തിച്ചേരുമെന്നും ജില്ലയിൽ ഗംഭീര വരവേൽപ്പ് നൽകാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും എസ്‌ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന…
Read More »കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍; അന്നം തരുന്നവരെ ജയിലില്‍ ഇടുന്നത് തെറ്റെന്നും കെജ്രിവാള്‍
വിവിധ ആവശ്യങ്ങള്‍ ഉനയിച്ച കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.അന്നം തരുന്നവരെ ജയിലില്‍ ഇടുന്നത് തെറ്റാണെന്നും കര്‍ഷകരുടേത് ന്യായമായ ആവശ്യമാണ് എന്നും കര്‍ഷകരുടെ മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഡല്‍ഹിയിലെ ബവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥന സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ജനാധിപത്യത്തില്‍ സമാധാനപരമായ പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് പറഞ്ഞ കെജ്രിവാള്‍…
Read More »വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ് പ്രതിയെ വെറുതെ വിട്ടു
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. തെലങ്കാന സ്വദേശി സജീഷ് നാരായണനെയാണ് വെറുതെ വിട്ടത്.വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് നടപടി. താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എല്‍.എ ഓഫിസ് പരിസരത്തെ തീവെപ്പ്, ഡി.ഇ.ഒ ഓഫിസ് ശുചിമുറിയിലെ തീവെപ്പ്, എടോടി സിറ്റി സെന്റര്‍ കെട്ടിടത്തിലെ തീവെപ്പ് എന്നീ കേസുകളിലും സജീഷ് നാരായണന്‍ പ്രതിയായിരുന്നു.2021 ഡിസംബര്‍ 17നായിരുന്നു താലൂക്ക് ഓഫിസ് തീയിട്ട് നശിപ്പിച്ചത്. തീപിടിത്തത്തില്‍ പത്ത് വിഭാഗങ്ങളായി…
Read More »മാതാപിതാക്കള്‍ സമ്മതിക്കാത്തതിനാല്‍ യുവാവ് കുറ്റക്കാരനല്ല’; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയെ വെറുതെവിട്ട് കോടതി
നാഗ്പൂര്‍: യുവാവിനെതിരായ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.കേസില്‍ ആരോപണ വിധേയനായ 31കാരന് യുവതിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ലൈംഗികതയ്ക്ക് വേണ്ടിയാണ് വിവാഹവാഗ്ദാനം നല്‍കിയതെന്ന് തെളിയിക്കാന്‍ രേഖകളൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു. യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.വിവാഹം കഴിക്കാന്‍ യുവതി മാത്രമാണ് തയ്യാറായിരുന്നതെന്നും കോടതി പറഞ്ഞു. മാതാപിതാക്കള്‍ക്ക്…
Read More »ബ്രിട്ടീഷ് കപ്പലിനെ ആദ്യമായി ആക്രമിച്ച് ഹൂതികള്‍
ബ്രിട്ടീഷ് ഓയില്‍ ടാങ്കറായ മാര്‍ലിന്‍ ലുവാണ്ടക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതികള്‍. ചെങ്കടലിനോട് ചേര്‍ന്നുള്ള ഗള്‍ഫ് ഓഫ് ഏദനില്‍ വെച്ച് വെള്ളിയാഴ്ചയാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഹൂതി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാറീ വ്യക്തമാക്കി.യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ആക്രമണം സ്ഥിരീകരിച്ചു. കപ്പലിലെ തീപിടിത്തം അണക്കാനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പളില്‍ ഹൂതികള്‍ ആക്രമിക്കുന്നത്. മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യഹ്യ സാറീ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്രായേലിന്റെ…
Read More »രാജ്യം പുരോഗതിയുടെ പാതയില്‍; ഇന്ത്യ പുതിയ ഉയരങ്ങള് കീഴടക്കാനായി ഓരോ പൗരനും പ്രയത്‌നിക്കണം – രാഷ്ട്രപതി
എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ -രാഷ്ട്രപതി . ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച്അഭിമാനിക്കുന്നു. അവര്‍ മുമ്പത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികള്‍ തുടരാനും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 81 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക്…
Read More »രാമക്ഷേത്രത്തിലേക്ക് ഒറ്റ ദിവസം നടന്ന ഓണ്‍ലൈന്‍ ഇടപാട് 3.17 കോടി ; ബുധനാഴ്ചത്തെ കണക്ക്
അയോദ്ധ്യ: ജനുവരി 22 ന് പ്രധാനമന്ത്രി പ്രാണ്‍ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ വന്‍ തിരക്കാണ്.ക്ഷേത്ര ഉദ്ഘാടനം നടന്ന ജനുവരി 22 ദിവസം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനിലൂടെ മാത്രം കിട്ടിയത് 3.17 കോടി രൂപ. ക്ഷേത്രം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം വന്ന പണമാണ് ഇത്. അതേസമയം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള 10 കാണിക്കപ്പെട്ടിയില്‍ വീണിട്ടുള്ള പണം ബാങ്കില്‍ എത്തിച്ചിട്ടുണ്ടെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.പ്രതിഷ്ഠാ ദിനത്തിന് പിന്നാലെ…
Read More »ഇന്ത്യയില് ഉപഗ്രഹ ഇന്റര്‌നെറ്റ് സേവനം തുടങ്ങാന് സ്റ്റാര്‌ലിങ്ക്
ന്യൂഡല്ഹി: ഇലോണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന് സാറ്റലൈറ്റ് ഇന്റര്‌നെറ്റ് കമ്പനിയായ സ്റ്റാര്‌ലിങ്ക് താമസിയാതെ ഇന്ത്യയില് ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്ഡ് സേവനങ്ങള് തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്കിയതായാണ് വിവരം.ഡിപ്പാര്ട്ട്‌മെന്റ് ഫോര് പ്രൊമോഷന് ഓഫ് ഇന്ഡസ്ട്രി ആന്റ് ഇന്റേണല് ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളില് വ്യക്തത വരുത്തിയതിന് ശേഷമാണ് ടെലികോം വകുപ്പില് നിന്നുള്ള പ്രവര്ത്തനനാനുമതി ലഭിക്കുക. ശേഷം ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും…
Read More »‘പിണറായി മോദിക്കുമുന്നില്‍ അനുസരണയുള്ള ആട്ടിന്‍കുട്ടി, തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും’ -മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎം സിപിഐയെ കുരുതികൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ പിണറായി വിജയന് അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം-ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്ബനിയും കരിമണല്‍ കമ്ബനിയായ സിഎംആര്‍എലും തമ്മിലുളള വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം.പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും…
Read More »നഗ്നരാക്കി ഫോട്ടോയെടുക്കും തലകീഴായി കെട്ടിത്തൂക്കും മൂന്ന് ദിവസം പട്ടിണിക്കിടും ; 21 കുട്ടികള്‍ക്ക് അനാഥാലയത്തില്‍ കിട്ടിയിരുന്നത് ക്രൂരശിക്ഷ
ന്യൂഡല്ഹി: അനാഥാലയരായ 21 ഓളം കുട്ടികള്‍ക്ക് നേരെ ഭയാനകമായ പീഡനം അഴിച്ചുവിട്ട് അനാഥാലയത്തിലെ ജീവനക്കാര്‍ക്ക് എതിരേ ആരോപണം.മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു അനാഥാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കുട്ടികളെ നഗ്നരാക്കി തലകീഴാക്കി കെട്ടിത്തൂക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) ഒരു സംഘം കഴിഞ്ഞയാഴ്ച അനാഥാലയത്തില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടര്‍ന്നാണ് ഭീകരതയുടെ ചുരുളഴിഞ്ഞത്.തലകീഴായി കെട്ടിത്തൂക്കുകയും ഇരുമ്ബ് കമ്ബികള്‍ പഴുപ്പിച്ച്് ദേഹം പൊള്ളിക്കുകയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും മറ്റും ചെയ്യുമായിരുന്നെന്നാണ് കുട്ടികള്‍…
Read More »