Latest News in Kerala
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം
കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുകളില്‍ പൊതുടോയ്ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ്…
Read More »സഹകരണം ശരിവെച്ച് കെ രാമന്‍ പിള്ള
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചിരുന്നതായും അത്തരത്തിലൊരു ആഹ്വാനം വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനുമുന്‍പ് മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യണമെന്നുപോലും നിര്‍ദേശം കൊടുത്തിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും കെ. രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള ആര്‍എസ്എസ് തീരുമാനം വളരെ സന്തോഷത്തോടെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം…
Read More »ഇനി നിലമ്പൂര്‍ ജനതയുടെ വിധിയെഴുത്ത്,
നിലമ്പൂര്‍: രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരിനെ ഇളക്കിമറിച്ചുള്ള കൊട്ടിക്കലാശത്തോടെ തിരശ്ശീലവീണു. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23-ന് ഉദ്വേഗത്തിന്റെ പെട്ടിതുറക്കുന്ന വോട്ടെണ്ണലും. വലിയ ആത്മവിശ്വാസത്തോടെയാണ് അവസാനലാപ്പിലും മുന്നണികള്‍. വര്‍ണാഭമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്തെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊട്ടിക്കലാശത്തില്‍ കാണാനായി. പ്രവര്‍ത്തകരോടൊപ്പം ചുവടുവെച്ച് നേതാക്കള്‍ ആവേശം പകര്‍ന്നു. മണ്ഡലത്തിന്…
Read More »കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു
ബേപ്പൂര്‍: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത് കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. കപ്പലിലെ ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം. അഴീക്കല്‍…
Read More »ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ചക്ക വീണ് അപകടം
കൊച്ചി: ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ന്നു. കോതമംഗലം ഡിപ്പോയുടെ ആര്‍ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകര്‍ന്നത്. ഓടക്കാലിയില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി…
Read More »നിലമ്പൂരില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതി വിനീഷ് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വഴിക്കടവ് സ്വദേശി വിനീഷാണ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാട്ടു പന്നിയുടെ മാംസം വില്‍ക്കാന്‍ ഉദ്ദേശിച്ചാണ് വൈദ്യുത കെണി സ്ഥാപിച്ചതെന്ന് വിനീഷ് പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദും കസ്റ്റഡിലായിട്ടുണ്ട് വെളുപ്പിനെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി…
Read More »പെരുന്നാള്‍ അവധി
തിരുവനന്തപുരം: ബക്രീദ് അവധി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിച്ച നിസ്സംഗത സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയെന്നും അത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയും ശനിയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മാസപ്പിറവി അനുസരിച്ച് ബക്രീദ് ദിനം ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചിട്ടും അവധി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വൈകിയത് നീതികരിക്കാനാവില്ല. വിഷയത്തില്‍…
Read More »ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്റര്‍ മാറ്റി, ജയിലില്‍ എന്താണ് നടന്നതെന്ന് ഓര്‍മ്മയില്ലെന്ന് അഫാന്‍
തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തി, ആശുപത്രിയിലായ വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു. അഫാനെ വെന്റ്റിലേറ്ററില്‍ നിന്ന് മാറ്റി. തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന അഫാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. നടന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നാണ് അഫാന്‍ പറയുന്നത്. വാര്‍ഡിലേക്ക് മാറ്റിയശേഷം പൊലീസ് മൊഴിയെടുക്കും.
Read More »ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഡോ. ബി അശോകിന്റെ നിയമനം റദ്ദാക്കി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സര്‍ക്കാര്‍ നടപടി നേരത്തെ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു നടപടി. കേഡര്‍ മാറ്റി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സര്‍ക്കാര്‍ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പിന്റെ…
Read More »പോക്‌സോ കേസ് പ്രതിയായ വ്ളോഗര്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ ക്ഷണിച്ചതു പ്രകാരം, തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്. പോക്സോ കേസില്‍ പോലീസ് അന്വേഷണം നേരിടുന്ന വ്യക്തിയെ അതിഥിയായി ക്ഷണിച്ചത് വലിയ…
Read More »