Health
സൈക്കിള്‍ സവാരിക്ക് പ്രത്യേക ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സൈക്കിള്‍ സവാരിക്ക് റോഡുകള്‍ക്കൊപ്പം പ്രത്യേക ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകള്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വലിയ രീതിയില്‍ കൊണ്ടു വരുന്നുണ്ട്. ഒപ്പം സംരംഭകത്വ പരിശീലനത്തിനും സൗകര്യം ഇപ്പോഴുമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാ മേഖലയിലും…
Read More »കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഞ്ചു സംസ്ഥാനങ്ങള്‍
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഞ്ചു സംസ്ഥാനങ്ങള്‍. ദല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്.ആര്‍ ടി പി സി ആര്‍ പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും മംഗളൂരുവിലേക്ക് പ്രവേശനം എന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തലപ്പാടിയില്‍ നാളെ മുതലായിരിക്കും ഇത് കര്‍ശനമാക്കുക. പ്രതിദിനം യാത്ര ചെയ്യുന്നവര്‍…
Read More »സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇനി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ഉത്തരവിട്ടു.ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ പദ്ധതി നടപ്പാക്കാനാണുനിര്‍ദേശം.കാസര്‍കോട് കൊളാടിയിലെ സ്‌കൂളില്‍ പ്രാതല്‍ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികള്‍ കുഴ!ഞ്ഞുവീണ സംഭവമാണു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ…
Read More »പാമ്ബുകള്‍ മാളം വിട്ട് പുറത്തേക്കിറങ്ങാന്‍ സാദ്ധ്യത
കൊച്ചി :കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് .മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്ബുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്ബുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു.അതേസമയം മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്ബുകള്‍ പുറത്തേക്കിറങ്ങും. അതിനാല്‍ ഇവയെ കരുതിയിരിയ്ക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്.സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്ബുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിയ്ക്കും. ഈ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്
Read More »സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ പാല്‍പൊടി നിര്‍മാണ ഫാക്ടറി വരുന്നു
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ പാല്‍പൊടി നിര്‍മാണ ഫാക്ടറി വരുന്നു. ശിലാസ്ഥാപനവും ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ ഡയറിയുടെ സമര്‍പ്പണവും ബുധനാഴ്ച മൂര്‍ക്കനാട് നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് മില്‍മയുടെ കീഴില്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി യാഥാര്‍ഥ്യമാകുന്നത്. രാവിലെ പത്തിന് ക്ഷീരവികസന മന്ത്രി കെ. രാജു ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.ക്ഷീരസദനം രണ്ടാം ഘട്ട പ്രഖ്യാപനവും ഡയറി സമര്‍പ്പണവും മന്ത്രി കെടി ജലീല്‍ നിര്‍വഹിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറില്‍…
Read More »വൈറലായി ടണലില്‍ നിന്നും ആളെ പുറത്തെത്തിക്കുന്ന വീഡിയോ
ഡെറാഡൂണ്‍ : അപ്രതീക്ഷിത പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഒരു ടണലില്‍ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.ദുരന്തഭൂമിയില്‍ ആദ്യമെത്തിയത് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സുരക്ഷാസേനയായിരുന്നു. തപോവന്‍ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപത്തെ ടണലിലാണ് ഇവിടുത്തെ ജോലിക്കാരനായ ജീവനക്കാരന്‍ കുടുങ്ങിക്കിടന്നത്. ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ച് സന്തോഷത്തോടെ ആരവം മുഴക്കുന്ന സേനാംഗങ്ങളാണ് വീഡിയോയില്‍.തപോവന്‍ വൈദ്യുതി പദ്ധതി മേഖലയ്ക്ക് സമീപത്തായിരുന്നു മഞ്ഞുമലയിടിഞ്ഞത്. ഇവിടെ കുടുങ്ങിയ 12പേരെ…
Read More »ലഹരി മരുന്നുകള്‍ പിടികൂടി
കൊച്ചി: കളമശേരിയില്‍ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പോലീസ് നടപ്പാക്കിയ യോദ്ധാ എന്ന വാട്‌സ്ആപ് നന്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.കൂടാതെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും കഞ്ചാവും എല്‍എസ്ഡി സ്റ്റാബും പോലീസ് കണ്ടെടുത്തു. നാല് കിലോ കഞ്ചാവും അഞ്ച് എല്‍എസ്ഡി സ്റ്റാബും പോലീസ് കണ്ടെത്തിയത് കളമശേരി മൂലേപ്പാടം റോഡിലെ മൂന്ന് നില വാടക വീട്ടില്‍ നിന്നാണ്.…
Read More »തീപിടുത്തം,രണ്ട് ലക്ഷം രൂപയുടെ നഷ്ടം
മരട് തുരുത്തി ടെമ്ബിള്‍ റോഡില്‍ വീടിന് തീപിടുത്തം. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ബുധനഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുന്നലക്കാട്ട് ആന്റണിയുടെ വീടിനാണ് തീപിടിച്ചത്. സംഭവ സമയം ആന്റണി, ഭാര്യ ജെസി, മകള്‍ അലീന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആന്റണിയുടെ മുഖത്തിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.തീപിടിത്തം കണ്ട് ഓടിയെത്തിയ സമീപവാസിക്ക് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ അഗ്‌നിരക്ഷാസേന യൂനിറ്റില്‍ നിന്ന്…
Read More »വീണ്ടും ഷിഗോല്ല .ഭീതിയില്‍ നാട്ടുകാര്‍
കണ്ണൂര്‍: ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു. വെള്ളത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടപ്പിച്ചത്. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടല്‍, കൂള്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോട്ടലുകളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും മറ്റും…
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയര്‍ന്നു. എന്നാല്‍ അതേസമയം ഇന്നലെ 20,746 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,03,94,352 ആയി ഉയര്‍ന്നു.നിലവില്‍ ചികിത്സയില്‍ 1,71,686 പേരാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 163 പേരാണ് കോവിഡ്…
Read More »