Ernakulam
Ernakulam
ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ല;
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധ്യതയില്ലെന്നും ആരെങ്കിലും തീ വച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണെന്നും അതിനാല്‍ത്തന്നെ പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്കി. തീപിടിത്തവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും പ്ലാന്റിലെ ജീവനക്കാരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്നാണ് സിറ്റി…
Read More »ലഹരിവിരുദ്ധ മനുഷ്യ ചങ്ങല തിര്‍ത്ത് കോതമംഗലം പട്ടണം കീഴടക്കി സെന്റ് : അഗസ്റ്റിന്‍സിലെ പെണ്‍കരുത്തുകള്‍
കോതമംഗലം : കോതമംഗലം സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 5 മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ 2300 പെണ്‍കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും ഒത്തൊരുമിച്ച് കോതമംഗലം പട്ടണത്തില്‍ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല,ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ പ്രതിജ്ഞ,കൂട്ടയോട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.കോതമംഗലം മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.എക്സൈസ് വകുപ്പിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ്…
Read More »പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ഡിഎഫ് അംഗങ്ങളെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതുസമൂഹ മധ്യത്തില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കവളങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഊന്നുകല്‍ ടൗണില്‍ നടന്ന പൊതുപരിപാടിയിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങളെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തി അവഹേളിച്ചത്. കവളങ്ങാട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ തുടരുന്ന അഴിമതിക്കെതിരെ പഞ്ചായത്തോഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തിലെ വിലപിടിപ്പുള്ള മരങ്ങള്‍ പഞ്ചായത്ത്…
Read More »കേര സംരക്ഷണത്തിന് ജൈവവള പ്രയോഗവുമായി കോതമംഗലം കൃഷിഭവന്
കോതമംഗലം: നാളികേര ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാവണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ. മുനിസിപ്പല്‍ കൃഷി ഭവന് പരിധിയിലെ കേര സംരക്ഷണ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് നാളികേര ഉല്‍പ്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും,കൃഷി വകുപ്പിന്റെ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും എം എല്‍ എ സൂചിപ്പിച്ചത്.വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന് അദ്ധ്യക്ഷയായി.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.സിബി മങ്ങാട്ട് എന്ന…
Read More »കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കും
കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കും . ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കാണ് ഇത് ബാധകമാവുക.ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കാന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന് വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്.നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള…
Read More »എം സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ…
Read More »നടിയെ ആക്രമിച്ച കേസ് : മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. വളരെ രഹസ്യമായ നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ശബ്ദരേഖകൾ ആരുടേതാണ് എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു മഞ്ജു വാര്യറുടേയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അതിൽ നിന്നുള്ള…
Read More »നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തി അതിജീവിത അഭിഭാഷകനെതിരെ പരാതി നൽകി. ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അല്പ സമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ നേരിട്ടെത്തി അഭിഭാഷകനെതിരെ പരാതി നൽകിയത്. അഭിഭാഷകൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് അതിജീവിത പരാതിയിൽ പറയുന്നു. അഭിഭാഷകൻ…
Read More »നടിയെ ആക്രമിച്ച കേസിലെ നാലാംപ്രതി വിജീഷിന് ജാമ്യം
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ…
Read More »വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്ന് കോടതി
ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് വിടുന്ന വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകള്‍ കയ്യിലുണ്ടായിരുന്നിട്ടും സംവിധായകന് ബാലചന്ദ്രകുമാര്‍…
Read More »