Idukki
ഒരു പെഗ് പോലുമടിക്കണ്ട, ഈ ബിവറേജസില്‍ ചെന്നാല്‍ കറങ്ങി വീണിരിക്കും; പരീക്ഷിച്ചുനോക്കുന്നുണ്ടോ?
കുമളി: അടിച്ചു ഫിറ്റായി മദ്യപാനികള്‍ റോഡരികില്‍ വീണ് കിടക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഒരു പെഗ് പോലും അടിക്കാതെ മദ്യപര്‍ വീഴുന്ന കാഴ്ച കാണണമെങ്കില്‍ കുമളി ബിവറേജസ് ഔട്ട്‌ലെറ്റിലെത്തണം. ഒരു തവണയെങ്കിലും തെന്നി വീഴാതെ ഈ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുക പ്രയാസമാണ്. കാരണം ഔട്ട്‌ലെറ്റിന് മുന്നിലുള്ള ഗ്രൗണ്ട് നിറയെ ചെളിയാണ്. ഈ ചെളിയിലൂടെ നടന്ന് വേണം മദ്യം വാങ്ങാന്‍. നിരവധി പേരാണ് ദിവസവും ഇവിടെ തെന്നിവീഴുന്നത്. ലക്ഷങ്ങള്‍…
Read More »ഇടുക്കിയില്‍ വിനോദസഞ്ചാര പ്രവര്‍ത്തന നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടി
ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാ വിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായും തടയും. വീഴ്ച വരുത്തന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍…
Read More »ഇടുക്കിയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു.
ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്‌റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. താന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ നല്കാതിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്നില്‍ തൂങ്ങി മരിച്ചത്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ സാബു പണം നിക്ഷേപിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ…
Read More »വണ്ടിപ്പെരിയാര്‍ കേസ്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ച് പൊലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കടക്കാമുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് അവസാനിപ്പിക്കുകയും ചെയ്തു.അതേസമയം പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More »നെടുങ്കണ്ടത്ത് 2 വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെളളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൂവല്‍ വെളളച്ചാട്ടത്തിനു സമീപമുളള ജലാശയത്തിലാണ് ഡിഗ്രി വിദ്യാര്‍ഥികയെയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പളളിയില്‍ സെബിന്‍ സജി (19) പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.അനില കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും സെബിന്‍…
Read More »മയക്കുവെടിവെയ്ക്കാന്‍ എട്ടു സംഘങ്ങള്‍; കോടതി വിധി അനുകൂലമായാല്‍ ദൗത്യം മറ്റന്നാള്‍,
ദേവികുളം: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ സ്ഥിരം ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്ബനെ മയക്കുവെടിവെയ്ക്കാന്‍ വനംവകുപ്പ് എട്ടു സംഘങ്ങള്‍ രൂപീകരിച്ചു.അരിക്കൊമ്ബന്‍ മിഷനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മോക്ഡ്രില്‍ മാറ്റിവെച്ചു.കോടതി വിധി അനുകൂലമായാല്‍ 30 ന് വൈകീട്ട് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. കോടതി വിധി അനുസരിച്ചായിരിക്കും മോക്ഡ്രില്‍ നടത്തണോ എന്നതില്‍ തീരുമാനമെടുക്കുക. അരിക്കൊമ്ബന്‍ മിഷന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എട്ടു ടീമിനെ ദേവികുളത്ത് ചേര്‍ന്ന…
Read More »എം സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ…
Read More »അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്
ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിൽ മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഭാര്യ വിദേശത്തായതിനാൽ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിൻ ജോലിക്കാരിയെ ഏർപ്പാടാക്കിയത്. ബിബിൻ കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വേലക്കാരി…
Read More »കാലാവധി കഴിഞ്ഞിട്ടും ഭൂരേഖകൾ ഹാജരാക്കാതെ കെ.എസ്.ഇ.ബി; നോട്ടീസയച്ച് റവന്യൂവകുപ്പ്
ഇടുക്കി പൊന്മുടിയിൽ ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെഎസ്ഇബി ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി, നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ സ്ഥലമാണ് ഹൈഡൽ ടൂറിസത്തിയി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കൈമാറിയത്. ഇതിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട്…
Read More »മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണം; കേരളത്തിന്റെ സത്യവാങ്മൂലം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിനോടാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്ഥിതി റിപ്പോർട്ടെന്നും…
Read More »





