Kannur
ഉമ്മന്‍ ചാണ്ടി വധശ്രമക്കേസ്: പ്രമുഖരെല്ലാം അഴിക്കുപുറത്ത്
കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി വധശ്രമക്കേസില്‍ മൂന്നു പ്രതികള്‍മാത്രം ശിക്ഷിക്കപ്പെടുമ്‌ബോള്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട സി.പി.എം നേതാക്കളെയെല്ലാം കോടതി വെറുതെവിട്ടു.ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്, പതിറ്റാണ്ടിനിപ്പുറം വിധിയും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കുനേരെ അക്രമം നടന്നത്. കോടതി വിട്ടയച്ചവരില്‍ ഒന്നാം പ്രതി മുന്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍, രണ്ടാം പ്രതി മുന്‍ ധര്‍മടം എം.എല്‍.എ കെ.കെ. നാരായണന്‍ എന്നിവരും…
Read More »കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം
കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ…
Read More »കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നായിരുന്നു ജനുവരിയില്‍ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഗവര്‍ണര്‍…
Read More »സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്; അനുമതിയുണ്ടെന്ന് സിപിഐഎം
സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്. സംഘാടകർക്ക് കന്റോൺമെന്റ് ബോർഡ് നോട്ടീസ്. ടെൻസെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റോറിയം നിർമ്മാണത്തിനാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി അറിയിച്ചു . അധികൃതർ ഉന്നയിച്ച സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. കണ്ണൂർ കന്റോൺമെന്റ് സിഇഒ ആണ് നിർമ്മാണ പ്രവർത്തികൾ തടഞ്ഞത്. അതേസമയം സിപിഐഎം പാർട്ടി…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »പയ്യന്നൂരിലെ സിയാല്‍ സൗരോര്‍ജ പ്ലാന്റ് സമര്‍പ്പണം മാര്‍ച്ച് ആറിന്
നെടുമ്പാശേരി (കൊച്ചി): കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) ഹരിത ഊര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മാര്‍ച്ച് 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ട് ആണു സ്ഥാപിത ശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണിത്. പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിലെ സൗരോര്‍ജ പ്ലാന്റിനടുത്തുളള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.ലോകത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത പ്ലാന്റ് ആണ് പയ്യന്നൂരില്‍…
Read More »ലക്ഷ്യംവച്ചത് സഹോദരനെ; ഹരിദാസിന്റെ കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ തുറന്ന് പറഞ്ഞ് നരേന്ദ്രന്‍
തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ ആക്രമികള്‍ ലക്ഷ്യം വച്ചത് സഹോദരന്‍ സുരേന്ദ്രനെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുരേന്ദ്രനെ കിട്ടാതിരുന്നതോടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇന്ന രാവിലെയാണ് തലശേരി ന്യൂമാഹി പുന്നോലില്‍ സിപിഐഎം പ്രവര്‍ത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളിയായ ഹരിദാസനെ പുലര്‍ച്ചെ ഒന്നരയോടെയാണ് അഞ്ചിലധികം പേരുള്‍പ്പെട്ട സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി -ആര്‍എസ്എസ് ആക്രമി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.ഹരിദാസന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് നിരവധി വെട്ടുകളുണ്ച്.…
Read More »തലശ്ശേരി കൊലപാതകം; പ്രാദേശികമായ പ്രശ്‌നം മൂലമെന്ന് കെ.സുരേന്ദ്രന്‍
തലശ്ശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്‌നമാണെന്നും, ബിജെപിക്കോ ആര്‍എസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഐഎം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല…
Read More »