Kasaragod
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; കെ സുരേന്ദ്രന്‍ ജാമ്യ അപേക്ഷ നല്‍കി
കാസര്‍കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജാമ്യ അപേക്ഷ നല്‍കി.കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ അപേക്ഷ നല്‍കിയതിന് പിന്നാലെ കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെ ഹാജരായി. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും ഇര കെ.സുന്ദരയും കോടതിയില്‍ ഹാജരായി. കേസില്‍ നിന്ന്…
Read More »ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചന: മുഖ്യമന്ത്രി
കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂത്രധാരനെ കയ്യോടെ പിടികൂടി. സൂത്രധാരന്റെ കൂടെ പ്രവര്‍ത്തിച്ചവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്. ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച് ആരോപണം ഉന്നയിക്കുകയാണ്. ഇതാദ്യത്തെ സംഭവമല്ല. ഇത്തരം ആരോപണത്തിന് ആയുസുണ്ടാവില്ല. സര്‍ക്കാരിനെതിരെ കെട്ടിച്ചമച്ച കഥകള്‍ ഇനിയും വരും. ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില വ്യക്തികളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആരോഗ്യവകുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ പ്രതിരോധത്തിലടക്കം ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »കെപിസിസി 137 ചലഞ്ച് : മഞ്ചേശ്വരത്ത് വ്യാജ രസീത് അച്ചടിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പണപ്പിരിവ്
മഞ്ചേശ്വരം : വ്യാജ രസീത് അച്ചടിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പണപ്പിരിവ്. മഞ്ചേശ്വരം മണ്ഡലത്തിലെ ചില നേതാക്കള്‍ക്കെതിരെയാണ് കെപിസിസി 137 ചലഞ്ചിന്റെ മറവില്‍ സ്വന്തംനിലയില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായി ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസിന്റെ 137-ാം വാര്‍ഷികാഘോഷത്തിനായി നടത്തിയ വിപുലമായ പിരിവിന്റെ ചുവടുപിടിച്ചായിരുന്നു തട്ടിപ്പ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വ്യാജ രസീത് ഇറക്കിയത്.കെപിസിസി 137 ചലഞ്ചിന്റെ ഫണ്ട് പിരിവ് ചുമതല മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പരിധിയിലെ ഒരു മണ്ഡലത്തിലും…
Read More »എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ കുഞ്ഞിന്റെ മരണം: ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് ദയാ ബായ്
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ആരോപിച്ചുകൊണ്ടാണ് ദയാ ബായിയുടെ പ്രതികരണം. ആശുപത്രികളുടെ കുറവുകൊണ്ടോ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അവഗണന കൊണ്ടോ ആണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ദയാ ബായ് ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാവരും മരിച്ച് തീരണമെന്നായിരിക്കും ഒരുപക്ഷേ ഇത്തരം സംവിധാനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു ന്യൂറോളജിസ്റ്റിനെ ഈ പ്രദേശത്ത് കൊണ്ടുവരണമെന്ന്…
Read More »കാസര്‍ഗോട്ട് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
കാസര്‍ഗോഡ്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് കുശാന്‍ നഗര്‍ സ്വദേശി ഇര്‍ഷാദ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 2.33 ഗ്രാം എംഡിഎംഎ പിടികൂടി.
Read More »ദേശീയപാത അതിവേഗത്തില്‍; ഉള്‍നാടന്‍ ജലപാത വരാനുണ്ട്
കാഞ്ഞങ്ങാട്: ജില്ലയില്‍ ദേശീയപാതയുടെ പ്രവൃത്തി അതിവേഗതയില്‍ മുന്നോട്ടുപോകുമ്പോള്‍ ചങ്കിടിക്കുന്നത് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ്. ബേക്കല്‍-കോവളം ദേശീയ ഉള്‍നാടന്‍ ജലപാതയുടെ ഭൂതല സര്‍വേ ജില്ലയില്‍ നടക്കാനിരിക്കുകയാണ്. ജലപാതയുടെ ഭാഗമായി നീലേശ്വരം-ചിത്താരി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍ ദേശീയപാതയ്ക്ക് കുറുകേയാണ് കടന്നുപോകുന്നത്. സര്‍വേ പൂര്‍ത്തിയായി ജലപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാറാകുമ്പോഴേക്കും ദേശീയപാതയുടെ നിര്‍മാണം ഒരുഘട്ടം പിന്നിട്ടാല്‍ പിന്നെ ദേശീയപാത മുറിച്ച് കനാല്‍ നിര്‍മിക്കാന്‍ അനുമതി കിട്ടിയെന്നു വരില്ല. ദേശീയപാതയില്‍ കൂളിയങ്കാലിന് സമീപം അരയിപ്പുഴയില്‍നിന്നു തുടങ്ങി…
Read More »പടന്ന ആശുപത്രിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല
തൃക്കരിപ്പൂര്‍: കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്കും രോഗികള്‍ക്കും ആവശ്യമായ സാക്ഷ്യപത്രം നല്‍കുന്നില്ലെന്ന് പരാതി. പടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ് സാക്ഷ്യപത്രം നല്‍കാതെ ജനങ്ങളെ വട്ടം കറക്കുന്നത്.ജീവനക്കാരായ കോവിഡ് രോഗികള്‍ അതാത് സമയം തന്നെ ആരോഗ്യപ്രവര്‍ത്തകരെ രോഗവിവരം അറിയിക്കുന്നുണ്ട്. രോഗം ഭേദമായാഇ വിവിധ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാതെ സൂപ്രണ്ട് കാലതാമസം വരുത്തുകയാണ്. പോസിറ്റീവായത് മുതല്‍ ഭേദമാകുന്നതുവരെയുള്ള അവധി, സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എന്നിവ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുക.കോവിഡ് രോഗം…
Read More »