Kollam
മദ്യപിക്കാന്‍ പണം നല്‍കിയില്ല, കൊല്ലത്ത് മകന്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ?ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.. 52 വയസുള്ള കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരു \ക്കേറ്റു. മകന്‍ മനു മോഹനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. ?മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും…
Read More »ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി ജസ്റ്റിസ് കെ. രാമകൃഷ്ണനെ നിയമിച്ചു
ന്യൂഡല്‍ഹി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്ററായി കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണനെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്ഷേത്ര ഭരണസമിതിയിലേക്ക് നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അഡ്മിനിസ്ട്രേറ്ററോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ക്ഷേത്ര ഭരണത്തിനുള്ള ബൈലോ അനുസരിച്ചായിരിക്കണം തിരഞ്ഞെടുപ്പെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പടെ നടത്താന്‍ രണ്ട് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിയമിക്കാമെന്ന് സുപ്രീംകോടതി…
Read More »വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു
കൊല്ലം തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കൊല്ലം എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം. ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തിയിരുന്നു.വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് വയോ?ധികയെ മര്‍ദിച്ചിരുന്നത്. ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുമുണ്ടെന്നും മര്‍ദനത്തിനിടെ താന്‍ നിലത്തേക്ക് വീണാല്‍ നിലത്തിട്ട് ചവിട്ടാറുണ്ടെന്നും വയോധിക പറഞ്ഞിരുന്നു. ഹയര്‍ സെക്കന്ററി…
Read More »കരുനാഗപ്പള്ളിയില്‍ ദേശീയപാത തകര്‍ന്നു; ഗതാഗത തടസ്സം രൂക്ഷം
കരുനാഗപ്പള്ളി: തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡ് തകര്‍ന്നതോടെ ദേശീയപാതയില്‍ ഗതാഗത തടസ്സം രൂക്ഷമായി. ദേശീയപാതയില്‍ വവ്വാക്കാവ് ജങ്ഷന്‍ മുതല്‍ പുതിയകാവ് വരെയുള്ള ഭാഗങ്ങളിലാണ് റോഡില്‍ മരണക്കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിവ വീണാല്‍ വന്‍ അപകടങ്ങള്‍ ഉണ്ടായേക്കാവുന്ന കുഴികള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ദേശീയപാത അധികൃതര്‍ ഇപ്പോഴും കാണാത്ത ഭാവമാണ്. വലിയ വാഹനങ്ങള്‍ക്ക് പോലും അനായാസം കടന്നുപോകാന്‍ കഴിയാതായതോടെ ഇവിടെ രൂക്ഷമായ ഗതാഗതതടസ്സമാണ് ഉണ്ടാകുന്നത്. പുതിയ ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള…
Read More »അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
കൊല്ലം: അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ…
Read More »കരുനാഗപ്പള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി
കൊല്ലം കരുനാഗപ്പള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജാഥയ്ക്കിടെയാണ് പോര്‍വിളിയും കൈയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളയില്‍ ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കിടെയാണ് പദയാത്ര സംഘടിപ്പിച്ചത്. യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുത്തു.ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പോര്‍വിളിയിലേക്കും കൈയ്യാങ്കളിയിലേക്കും നയിച്ചത്. പദയാത്ര ആലുംകടവിലേക്ക് എത്തുംമുമ്പ് കോണ്‍ഗ്രസ്…
Read More »ഇടവിട്ട് ശക്തമായ മഴ, വീടുകള്‍ക്ക് നാശം
കൊല്ലം ജില്ലയില്‍ രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയില്‍ വീടിനും കൃഷിക്കും റോഡിനും നാശനഷ്ടം. നാലു വീടുകള്‍ ഭാഗികമായി നശിച്ചു. വൈദ്യുതി പോസ്റ്റുകള്‍ റോഡില്‍വീണ് നിരവധി സ്ഥലത്ത് ഗതാഗതം തടസ്സപെട്ടു. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ മഴയാണ് ഇടയ്ക്കിടെ നാശം വിതയ്ക്കുന്നത്. കിഴക്കന്‍ മേഖലയിലാണ് കുടുതല്‍ മഴ. കൊട്ടാരക്കര താലൂക്കില്‍ രണ്ട് വീടും കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളില്‍ ഓരോ വീടും ഭാഗികമായി നശിച്ചു. ചിതറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍…
Read More »കൊല്ലത്തെ ‘ചാപ്പകുത്തല്‍’ വ്യാജം
കൊല്ലം കടയ്ക്കലില്‍ സൈനികനെ ചാപ്പകുത്തിയെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞു. ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈന്‍കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷൈനിന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഷൈന്‍ വ്യാജപരാതി നല്‍കിയതെന്ന് സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി. ടീഷര്‍ട്ട് തന്നെക്കൊണ്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും എന്നാല്‍ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറഞ്ഞു. മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയില്‍ വച്ച്…
Read More »വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു
തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്‌കൂളായ നെടുമ്പന യുപിഎസില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ പുനര്‍വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക്…
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയം, നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു; പ്രവാസി അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങല്‍ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍16 ല്‍ എബിന് പോളിനെയാണ് (22) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.വിദേശത്തായിരിക്കെ പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയുമായിരുന്നു.പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലായിരുന്നു…
Read More »