Kottayam
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി ; വിരലുകള്‍ അറ്റു
കോട്ടയം കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജു(41)വിന്റെ രണ്ട് കൈകളും വെട്ടിയത്.മഞ്ജുവിന്റെ ഒരു കൈയിലെ വിരലുകള്‍ അറ്റുപോയതായാണ് വിവരം. കൈകള്‍ അറ്റുതുങ്ങിയ നിലയിലാണ്. ഗുരുതരാവസ്ഥയിലായ ഇവരെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പ്രദീപിന് പതിവാണ്. ഭാര്യയെ വെട്ടുന്നത് തടയാന്‍ എത്തിയ മകളേയും ഇയാള്‍ ആക്രമിച്ചു.…
Read More »സജി ചെറിയാൻ മന്ത്രിയോ, അതോ സിൽവർ ലൈൻ ഉദ്യോഗസ്ഥനോ; രമേശ് ചെന്നിത്തല
സിൽവർ ലൈൻ, മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ, സിൽവർ ലൈൻ ഉദ്യോഗസ്ഥനോ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊഴുവല്ലൂരിൽ യുഡിഎഫ് പിഴുത കല്ലുകൾ മന്ത്രി വീണ്ടും സ്ഥാപിച്ചത് നീതിനിഷേധമാണ്. മന്ത്രിമാർ ഇത്തരം നടപടികളിൽ നിന്നും പിന്മാറണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനവികാരം മാനിച്ച് സർക്കാർ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ്…
Read More »ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍, അര്‍ഹതയ്ക്കുള്ള അംഗീകാരം
ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും, ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തൻറെ അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ…
Read More »വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അടിയന്തിര റിപ്പോര്‍ട്ട് തേടി. പഴകിയതും വാടിക്കരിഞ്ഞതുമായ കൂവളമാലകള്‍ വഴിപാടായി വിതരണം ചെയ്യന്നതായാണ് ആക്ഷേപം ഉയര്‍ന്നുവന്നത്. സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന് എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന് പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന് പറഞ്ഞു.മാണി സി.കാപ്പന് എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »ഏഴ് ദിവസത്തെ വിദഗ്ധ ചികിത്സക്കൊടുവില്‍ ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു
കോട്ടയം : ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജിലെ ആറംഗ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 9 അംഗ സംഘം നടത്തിയ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിസ്ചാര്‍ജ് ആയത്. സമയോചിതമായി വൈദ്യ സഹായം എത്തിച്ചതിനാലാണ് തനിക്ക് ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധിക്കുന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് നാട്ടുകാരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.”കോട്ടയം ജില്ലക്കാര്‍ എനിക്ക് ജീവന്…
Read More »ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു
ചങ്ങനാശേരി: എംസി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്പില്‍ അജ്മല്‍ റോഷന് (27), വാഴപ്പള്ളി കണിയാംപറമ്പില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എസ്ബി കോളജിനു സമീപമാണ് അപകടം. മൂവരും സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജ്മലിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ…
Read More »വാവ സുരേഷ് പൂര്‍ണ ആരോഗ്യവാന്‍
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍. സുരേഷിന്റെ ശരീരത്തില്‍നിന്നും വിഷം പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാനുള്ള മരുന്ന് മാത്രമാണ് നല്‍കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായി സുരേഷ് നടന്നു. ഓര്മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്ത സുരേഷ് സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി മുറിയില്‍…
Read More »