Kozhikode
വിരമിക്കേണ്ടത് ഇന്ന് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.എസ്.ദിലീപിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ശനിയാഴ്ച സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുന്നതിനിടെയാണ് ദിലീപിന്റെ കോഴിക്കോട് ചക്കോരത്തുകുളത്തിലെ ഫ്‌ലാറ്റിലും വയനാട്ടിലെ അമ്മായിപാലത്തുള്ള വീട്ടിലും ഒരു റിസോര്‍ട്ടിലും കോഴിക്കോട് കോര്‍പറേഷനിലെ ഓഫിസിലും ഒരേസമയം വിജിലന്‍സ് സംഘം എത്തിയത്. ദിലീപിനെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കു പിന്നാലെ വിജിലന്‍സ് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് വിവരം. അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍…
Read More »കോഴിക്കോടിന്റെ ജില്ലാ മൃഗമായി ഈനാംപേച്ചി
കോഴിക്കോട്: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറായിരം എണ്ണത്തെ കൊന്നുവെന്ന് വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (ഡബ്‌ള്യുസിസിബി) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഈനാംപേച്ചിയെയാണ് കോഴിക്കോട് ജില്ലാമൃഗമായി പ്രഖ്യാപിച്ചത്. ഈ മൃഗത്തിന് അമിതപ്രാധാന്യം നല്‍കി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം കോഴിക്കോട് ജില്ലയില്‍ ഒട്ടേറെയിടങ്ങളില്‍ ഈ മൃഗം പലപ്പോഴായി ദൃശ്യമായെന്നതും കാരണമാണ്. ഉറുമ്പ് തീനി, അളുങ്ക് എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന ഇവിടത്തെ ഈനാംപേച്ചിയുടെ ശാസ്ത്രീയ നാമം ‘മാനിസ് ക്രാസി കോഡേറ്റ’യെന്നാണ്. ‘ഇന്ത്യന്‍ പാങ്കോളിന്‍’ എന്നും ഇന്ത്യന്‍…
Read More »സംസ്ഥാനത്ത് മഴക്കെടുതിയില്‍ വെള്ളിയാഴ്ച എട്ടുമരണം
കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. മഴക്കെടുതിയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴ തുടങ്ങി ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം…
Read More »വീട് പൊളിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കൊടുവള്ളി തറോലില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിര്‍ ആണ് മരിച്ചത്. വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് അബ്ദുല്‍ ബാസിറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More »ജനം ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം; പിണറായി സ്തുതി ഗാനത്തില്‍ തെറ്റില്ലെന്ന് ഇ പി ജയരാജന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തില്‍ തെറ്റില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനം ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതില്‍ തെറ്റില്ല. പി ജയരാജന്‍ ആര്‍മിയെ (പിജെ ആര്‍മി) പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.’ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചും ഇ പി ജയരാജന്‍ സംസാരിച്ചു. ഗവര്‍ണറെ കാണാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്.…
Read More »സജി ചെറിയാന്റെ ക്രൈസ്തവവിരുദ്ധ പ്രസ്താവന കേരളത്തോടുള്ള അവഹേളനം: വി.മുരളീധരന്‍
കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ സജി ചെറിയാന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വി.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗുണ്ടായിസം കാണിക്കുന്നവര്‍ക്കാണ് അംഗീകാരം എന്നതാണ് അവസ്ഥ. സജി ചെറിയാന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. പഴയ ആര്‍ഷോയാണ്…
Read More »യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്
കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം.യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്.ബഷീറും എസ് കെ പൊറ്റെക്കാടും കെ ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓര്‍മകള്‍…
Read More »സഹ. മേഖലയുടെ പ്രശസ്തി ആഗോളതലത്തിലെത്തിച്ചു: മന്ത്രി റിയാസ്
ഒഞ്ചിയം: കേരളത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സംഘം എന്ന നിലയില്‍ പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വടകര മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ ചേര്‍ന്ന യോഗത്തില്‍ കെ കെ രമ…
Read More »നിപ; കേരള – കര്‍ണാടക അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക
ബെംഗളൂരു: കേരളത്തിലെ നിപ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക.അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം ശക്തമാക്കാനും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും…
Read More »ഹിറ്റാച്ചിയുടെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്
ടാറ്റ ഹിറ്റാച്ചിയുടെ കോഴിക്കോട് ഡീലറായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്സ്, മെഷീന്‍ കെയര്‍ വര്‍ക്ക്ഷോപ്പ് എന്നീ സൗകര്യങ്ങളുള്ള ഇവിടം വില്‍പ്പന, സേവനം, ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള ഏകജാലക ഷോപ്പായിരിക്കും. ടാറ്റ ഹിറ്റാച്ചി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിങാണ് ഇത് ഉദ്ഘാടനം ചെയ്തത്.’ഉപഭോക്താക്കളുടെ സാമീപ്യം വര്‍ധിപ്പിച്ച് മികച്ച ഇന്‍-ക്ലാസ് വില്‍പ്പനയും സേവന പിന്തുണയും നല്‍കാനുള്ള ടാറ്റ ഹിറ്റാച്ചിയുടെ…
Read More »