Malappuram
ലീഗ് കൗണ്സിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം മഞ്ചേരിയില് ലീഗ് കൗണ്സിലർ തലാപ്പില് അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുള് ജലീലിനെ വാഹനത്തെ പിന്തുടര്ന്ന് ആക്രമിച്ചത്. അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചാണെന്ന് കൂടെയുള്ളവർ മൊഴി നൽകിയിരുന്നു. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട…
Read More »യുവതിയുടേത് ആത്മഹത്യയല്ല, കൊലപാതകമെന്ന് വീട്ടുകാർ; ഭർതൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്ച്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃ പിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് കൽപ്പറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്ന ലബീബയെ…
Read More »യുഡിഎഫില് ചില എതിര്പ്പുകളുണ്ട്; എന്സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്
എന്സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില് വിജയിച്ച മാണി സി.കാപ്പന് എംഎല്എ. എന്സിപിയിലേക്ക് പോകുന്നുവെന്ന വാര്ത്തകള് വാസ്തവ വിരുദ്ധമാണ്. യുഡിഎഫില് ചില എതിര്പ്പുകളുണ്ട്. എന്നാല് എല്ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന് പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന് പറഞ്ഞു.മാണി സി.കാപ്പന് എന്സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ് പരീക്ഷാ ടൈംടേബിള് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില് നടക്കുന്ന പ്ലസ് വണ് പരീക്ഷയുടെ ടൈംടേബിള് പ്രസിദ്ധീകരിച്ചു. ജൂണ് രണ്ട് മുതല് 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള് ചുവടെ. ജൂണ് 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര് സയന്സ് ജൂണ് 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്ഡ് കള്ച്ചര്, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ് 6 – മാത്തമാറ്റിക്സ്, പാര്ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അന്തരിച്ചു. 74 വയസായിരുന്നു. അര്ബുദ ബാധിതനാി അങ്കമാലി ലിറ്റില് ഫ്ളവര് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്ഷക്കാലമായി പാണക്കാട് തങ്ങള് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില് പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »തലശ്ശേരി കൊലപാതകം; പ്രാദേശികമായ പ്രശ്നം മൂലമെന്ന് കെ.സുരേന്ദ്രന്
തലശ്ശേരിയിലെ സിപിഐഎം പ്രവര്ത്തകന് കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും, ബിജെപിക്കോ ആര്എസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. സംഭവത്തില് സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകള് അടര്ത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗണ്സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്ച്ചയായ രണ്ട് ദിവസങ്ങളില് സിപിഐഎം നടത്തിയ കൊലപാതകങ്ങള് മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന് ആര്എസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.ഹരിപ്പാട് ആര്എസ്എസ് പ്രവര്ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്ത്തകനായ ദീപുവിനെയും അരുംകൊല…
Read More »എസ്ഡിപിഐ ഗുണ്ടാവിളയാട്ടം
മലപ്പുറം : മലപ്പുറത്ത് കോളേജ് വിദ്യാര്ത്ഥികള്ക്ക് എസ്ഡിപിഐ ഗുണ്ടാവിളയാട്ടം. മേല്മുറി പ്രിയദര്ശിനി ആര്ട്സ് ആന്ഡ് സയന്സ് കോളേജിലെ വിദ്യാര്ത്ഥി സംഘര്ഷത്തിനിടെ പുറത്ത് നിന്നെത്തിയ എസ്ഡിപിഐ പ്രവര്ത്തകന് വിദ്യാര്ത്ഥികള്ക്ക് നേരെ കത്തിവീശി.പ്രിയദര്ശിനി കോളേജിലെ മൂന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥികളും ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥികളും തമ്മിലുണ്ടായ സംഘര്ഷത്തിനിടെയാണ് എസ്ഡിപിഐ പ്രവര്ത്തകന് കത്തിവീശി കൊലവിളി നടത്തിയത്. മേല്മുറി അങ്ങാടിയിലാണ് വിദ്യാര്ത്ഥികള് തമ്മില് വാക്ക് തര്ക്കമുണ്ടായത്.
Read More »രാജ്യറാണി എക്സ്പ്രസിന് ഒരു സ്ലീപ്പര് കോച്ച് കൂടി
നിലന്പൂര്: കൊച്ചുവേളി-നിലന്പൂര് രാജ്യറാണി എക്സ്പ്രസിനു ഒരു സ്ലീപ്പര് കോച്ചുകൂടി സ്ഥിരമായി അനുവദിച്ചു. ഇതോടെ രാജ്യറാണിയില് എട്ട് സ്ലീപ്പര് ക്ലാസ് കോച്ചുകളുണ്ടാകും. നിലവില് ഏഴെണ്ണമാണുണ്ടായിരുന്നത്. ഒരു എസി ടു ടയര് കോച്ച്, ഒരു എസി ത്രി ടയര് കോച്ച്, എട്ട് സ്ലീപ്പര് ക്ലാസ് കോച്ച്, രണ്ട് ജനറല് സെക്കന്ഡ് ക്ലാസ് കോച്ചുകള് എന്ന ക്രമത്തിലായിരിക്കും ഇനി രാജ്യറാണിയില് കോച്ചുകള് ഉണ്ടായിരിക്കുക. വെള്ളിയാഴ്ച രാത്രി കൊച്ചുവേളിയില് നിന്നു നിലന്പൂരിലേക്കു വരുന്ന 16349-ാം…
Read More »പോക്സോ കേസിലെ ഇരയെ മരിച്ച നിലയില് കണ്ടെത്തി
മലപ്പുറം: പോക്സോ കേസിലെ ഇരയെ മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലത്തെ വാടക ക്വാര്ട്ടേഴ്സിലാണ് പെണ്കുട്ടിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. ബന്ധുക്കളുള്പ്പെടെ ആറ് പേരാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read More »എടക്കാപ്പറമ്പ് ജി.എല്.പി സ്കൂളിന് ഗംഭീര കമാനമുയര്ന്നു; ഇനി വേണ്ടത് ക്ലാസ് മുറികള്
വേങ്ങര: സ്കൂളിന് മുന്നില് തലയുയര്ത്തി നില്ക്കുന്ന ഗംഭീര കമാനമുയര്ന്നു. ഇനി ക്ലാസ് മുറികള് കൂടി റെഡിയാവണം.എടക്കാപ്പറമ്ബ് ജി.എല്.പി സ്കൂളിനാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് കമാനമുയര്ത്തിയത്. അതോടൊപ്പം 60 വര്ഷത്തിലധികം പഴക്കമുള്ള സ്കൂളിന്റെ ഏഴ് ക്ലാസ് മുറികളുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങി. 40 വര്ഷത്തോളം പഴക്കമുള്ള പഴയ ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കോണ്ക്രീറ്റ് കെട്ടിടം…
Read More »