Pathanamthitta
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബസിലുണ്ടായിരുന്നത് 68 പേര്‍, ഡ്രൈവറുടെ നില ഗുരുതരം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 68 പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണെന്നാണ് വിവരം.ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ അടക്കം നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ബസില്‍…
Read More »പഞ്ചായത്തില്‍ ഭീതി പരത്തി ഒറ്റയാന്‍
വടശേരിക്കര: പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഒറ്റയാന്റെ വിളയാട്ടം. പലരും കാട്ടാനയ്ക്കു മുന്നില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പേഴുംപാറ, ബൗണ്ടറി, ചെമ്പരത്തിമൂട്, ഒളികല്ല്, അരീക്കകാവ്, മിച്ചഭൂമി, കുമ്പളത്താമണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ദിവസമെന്നോണം കാട്ടാന ഇറങ്ങി നാശം വിതയ്ക്കുന്നത്. കാര്‍ഷിക വിളകളും പ്ലാവ്, തെങ്ങ്, കയ്യാലകള്‍, മതിലുകള്‍ എന്നിവ തുടരെ തകര്‍ക്കുകയാണ്.പകലും രാത്രിയും കാട്ടാന ഇറങ്ങുന്നുണ്ടെന്ന് വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ പറയുന്നു.വടശേരിക്കര ടൗണിനു സമീപം വരെ കാട്ടാന എത്തിയിരുന്നു.വടശേരിക്കര-ഒളികല്ല് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാര്‍ പലരും…
Read More »മിനി സ്റ്റേഡിയം കാടുകയറിയ നലയില്‍
അടൂര്‍: എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും ജനപ്രതിനിധികള്‍ മാറിവന്നിട്ടും കടമ്പനാട് മിനി സ്റ്റേഡിയം യാഥാര്‍ഥ്യമായില്ല. 30 വര്‍ഷം മുമ്പാണ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തത്. എന്നാല്‍, ഇത്രകാലത്തിനിടെ സ്റ്റേഡിയം എന്ന പേര് നല്‍കിയതല്ലാതെ കാര്യമായ ഒരു പ്രവര്‍ത്തനവും പഞ്ചായത്തി!!െന്റ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പണ്ടുകാലത്ത് വയല്‍ ആയിരുന്ന പ്രദേശം നികത്തിയാണ് സ്റ്റേഡിയത്തിന് സ്ഥലം ഒരുക്കിയത്. എല്ലാ മഴക്കാലത്തും ‘നീന്തല്‍കുളത്തിന്’ സമാനമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. മഴയും വെള്ളവും നിറയുന്നതിനൊപ്പം കാടും പടലും വളരാനും…
Read More »കാട്ടുപന്നി ആക്രമണം
കോന്നി: അട്ടച്ചാക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ചെങ്ങറ മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കല്‍ വാട്ടര്‍ടാങ്കിന് സമീപം ജനവാസമേഖലയോടു ചേര്‍ന്നു കാടുപിടിച്ചു കിടക്കുന്ന ഭാഗത്തു നിന്നു പാഞ്ഞെത്തിയ ഒറ്റയാന്‍ പന്നി, വീടുകളുടെ പരിസരത്തും ഗേറ്റിനുള്ളില്‍ വച്ചുമാണ് ആളുകളെ ആക്രമിച്ചത്. മുറ്റത്തു നിന്നവരെ ഇടിച്ചിട്ട് കുത്തിയ ശേഷം അടുത്ത വീടുകളിലേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു.
Read More »മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍
പത്തനംതിട്ട: തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും കഞ്ചാവ് വില്‍പന നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. ആനപ്പാറ ചുട്ടിപ്പാറ വടക്കേചരുവില്‍ വീട്ടില്‍ നൗഷാദ് (31) ആണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പലരില്‍നിന്നും പണം അപഹരിക്കാന്‍ നൗഫല്‍ ശ്രമിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കഞ്ചാവ് കേസുകളിലും 2015ല്‍ തമിഴ്‌നാട് കാഞ്ചീപുരത്ത്…
Read More »അയിരൂര്‍ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം
അയിരൂര്‍: സേവനങ്ങള്‍ തേടി പഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങള്‍ക്കു കൂടുതല്‍ സൗകര്യം ഒരുക്കാന്‍ പുതിയ കെട്ടിടം ഉയരുന്നു. പഞ്ചായത്തിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമെന്നു കണ്ടതിനെ തുടര്‍ന്നു രാജു ഏബ്രഹാം എംഎല്‍എ ആയിരിക്കുമ്പോഴാണ് ആസ്തി വികസനഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു വേണ്ടി അനുവദിച്ചത്. ഭാവി വികസനം മുന്നില്‍ കണ്ടു നാലുനില കെട്ടിടം നിര്‍മിക്കുന്നതിനുള്ള അടിസ്ഥാനമാണു നിലവിലെ പഞ്ചായത്ത് ഓഫിസിനു മുന്‍വശത്തായി ഒരുക്കിയത്. ഇപ്പോള്‍ രണ്ടു നിലകളാണ് നിര്‍മിക്കുന്നത്.…
Read More »42.72 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട:ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം.ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2022 – 2024 വര്‍ഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കല്‍ കോളജില്‍ ലേബര്‍ റൂം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറല്‍ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐപി വാര്‍ഡ് നവീകരണത്തിന് മൂന്നു കോടിയും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിര്‍മാണത്തിന്…
Read More »കുരങ്ങുശല്യം ; പൊറുതിമുട്ടി വയക്കരയിലെ കുടുംബങ്ങള്‍
കല്ലേലി: കുരങ്ങുശല്യം കാരണം പൊറുതിമുട്ടി വയക്കരയിലെ കുടുംബങ്ങള്‍. മുന്‍പ് കൃഷി നാശം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ആളില്ലാത്ത വീടിനുള്ളില്‍ കയറി നാശം വരുത്തുന്നതും പതിവാകുന്നു. ഒരാഴ്ച മുന്‍പാണ് ഐരിയില്‍ എന്‍.കെ.ജോസിന്റെ അടുക്കളയുടെ ചിമ്മിനിയിലൂടെ വീടിനുള്ളില്‍ കടന്ന് ഭക്ഷണം വാരിവലിച്ചിട്ടു നശിപ്പിച്ചത്. അതിനു മുന്‍പ് വീടിനുള്ളിലെ ലൈറ്റുകള്‍ നശിപ്പിച്ചിരുന്നു. പ്രദേശത്തെ ഓട് മേഞ്ഞ വീടുകള്‍ക്കുള്ളില്‍ കയറി നാശം വരുത്തുന്നത് പതിവാണ്.വീടിന്റെ മേല്‍ക്കൂരയിലൂടെ ചാടി നടന്ന് ആസ്ബറ്റോസും ഓടും പൊട്ടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. വനത്തോട്…
Read More »റോഡ് ബലപ്പെടുത്താന്‍ നടപടിയില്ല
വെച്ചൂച്ചിറ: ഇട്ടിയപ്പാറ-അറുവച്ചാംകുഴി പമ്പാനദി തീരദേശ റോഡിലെ നവോദയ-അറുവച്ചാംകുഴി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന വശം ബലപ്പെടുത്താന്‍ നടപടിയില്ല. വെച്ചൂച്ചിറ, എരുമേലി എന്നീ പഞ്ചായത്തുകളെയും പത്തനംതിട്ട, കോട്ടയം ജില്ലകളെയും വെച്ചൂച്ചിറ-മുക്കൂട്ടുതറ, എരുമേലി-ഉമ്മിക്കുപ്പ-കണമല എന്നീ റോഡുകളെയും ബന്ധിപ്പിക്കുന്ന തീരദേശ പാതയാണിത്. പഞ്ചായത്തുകളുടെ അധീനതയില്‍ ഉള്‍പ്പെട്ട റോഡായിരുന്നു ഇത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാന്‍ നീക്കം നടന്നെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ചിരുന്നു.തുടര്‍ന്ന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് വികസിപ്പിച്ചത്. 8 മീറ്റര്‍ വീതിയിലാണ് പുനരുദ്ധരിച്ചത്.…
Read More »വ്യാപാര സമുച്ചയത്തിനു സംരക്ഷണമില്ല
റാന്നി : ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച വ്യാപാര സമുച്ചയത്തിനു സംരക്ഷണമില്ല. കെട്ടിടത്തില്‍ പടല്‍ നിറയുമ്പോഴും ആരും തിരിഞ്ഞു നോക്കുന്നില്ല. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലെ കാഴ്ചയാണിത്. ഗ്രാമ വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്ത് നിര്‍മിച്ചതാണ് 3 നില വ്യാപാര സമുച്ചയം. ഇതില്‍ നിന്ന് കാര്യമായ വരുമാനം പഞ്ചായത്തിനു ലഭിക്കുന്നില്ല. 2 നില ഗവ. ഐടിഐക്കു നല്‍കിയിരിക്കുകയാണ്. ഇതുമൂലം കെട്ടിടത്തില്‍ അറ്റകുറ്റപ്പണിയൊന്നും പഞ്ചായത്ത് നടത്തുന്നില്ല. മാലിന്യം നിറഞ്ഞ്…
Read More »