Thrissur
എം സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ…
Read More »ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ്, തൃശൂർ കോർപ്പറേഷനിൽ പ്രതിഷേധം
തൃശൂർ കോർപ്പറേഷൻ യോഗത്തിൽ സംഘർഷം. മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്തി. കോൺഗ്രസ് ബജറ്റ് കീറിയെറിഞ്ഞു. പിന്നാലെ ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങി. മേയറുടെ ചേമ്പറിൽ കയറിയാണ് കോൺഗ്രസിന്റെ പ്രതിഷേധം. പിന്നാലെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. അമൃതം…
Read More »രവി പിള്ളയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ
പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുൻപാണ് ഹെലികോപ്ടർ എത്തിച്ചത്. ഗുരുവായൂരിൽ സാധാരണ നിലയിൽ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി ഹെലികോപ്ടറും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി പറന്നിറങ്ങി. രവി പിള്ളയുടെ ഒ145 എയർ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയം സുമേഷ്…
Read More »ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർധിപ്പിക്കും; ഓൺലൈൻ ബുക്കിങ് നിർബന്ധമല്ല
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും. ഭക്തരുടെ തിരക്കേറുന്ന വേനലവധിക്കാലത്ത് കൂടുതൽ പേർക്ക് ദർശനം നടത്താൻ ഇതിലൂടെ സാധിക്കും. വൈശാഖ കാലം കൂടിയായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ ഭക്തർ ദർശനത്തിന് എത്തുന്ന…
Read More »യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശി പുതിയ വീട്ടില്‍ റിയാസ് (28) ആണ് മരിച്ചത്. എറിയാട് ചൈതന്യ നഗറിനു സമീപം ആള് താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്ബിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.എറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാസ്. മാങ്ങറാം പറമ്ബില്‍…
Read More »നാപ്റ്റോളില്‍ ബംപര്‍ സമ്മാനമടിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്: തൃശൂര്‍ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം
തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്ബനി നാപ്റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു.നാപ്റ്റോളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാല്‍ മുഖാന്തരം കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതില്‍ അഭിനന്ദന സന്ദേശത്തിനൊപ്പം സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡുമുണ്ടാകും.കാര്‍ഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കില്‍ അതില്‍ നല്കിയ വാട്സ്ആപ് നമ്ബറിലേക്ക് മിസ്കാള്‍ ചെയ്യാന്‍ നിര്‍ദേശമുണ്ടാകും. ഇങ്ങനെ ചെയ്താല്‍ വാട്സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച…
Read More »കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സംരംഭക മരിച്ചു
ഇന്നലെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന് റിയാസാണ് വെട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിന്‍സി. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത്…
Read More »ഇരിങ്ങാലക്കുടയില്‍ പെണ്‍കുട്ടിയെ ശല്ല്യം ചെയ്യുന്നത് എതിര്‍ത്ത സഹപാഠിയെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തി
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ നടുറോഡില്‍ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സന്‍ ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രകോപിതരായ ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ യുവാവിനെ കുത്തുകയായിരുന്നു. ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ രണ്ടുപേരും ബൈക്കില്‍ അതിവേഗം കടന്നുകളയാന്‍ ശ്രമിച്ചു.…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന് എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന് പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന് പറഞ്ഞു.മാണി സി.കാപ്പന് എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »