Trivandrum
Trivandrum
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ;
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.എന്നാല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത – ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം…
Read More »തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം: ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെര്‍മിനലിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.പേട്ട സ്വദേശി അനില്‍കുമാര്‍ എന്നയാളാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. നോബിള്‍, അശോക്, രഞ്ജിത് എന്നിവരാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരതരമാണെന്നാണ് അറിയുന്നത്.അറ്റകുറ്റപ്പണിയുടെ ഭാഗമായി കയറില്‍ കെട്ടി ലൈറ്റ് ഉയര്‍ത്തുന്നതിനിടെ കയര്‍ പൊട്ടി തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. അനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More »എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍
കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി അഷ്കര്‍ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂര്‍ മണനാക്ക് സ്വദേശിനി സീന (26) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.ഇവരില്‍ നിന്ന് 100 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇതില്‍ ഒന്നാം പ്രതിയായ അഷ്കര്‍ ബബംഗളൂരുവില്നിന്നും എം.ഡി.എം.എയുമായി വരുന്നതായി പൊലീസിന് രഹസ്യവിവരം…
Read More »അതിക്രമം: രണ്ടുപേര്‍ അറസ്റ്റില്‍
പാലോട്: നന്ദിയോട് പച്ചയിലുള്ള ഗെയിം എക്സ് ടര്‍ഫില്‍ ആഡംബര വാഹനവുമായി അതിക്രമിച്ചു കയറി നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയും വാള് വീശി അതിക്രമം കാട്ടുകയും ചെയ്ത കേസില്‍ രണ്ടു പേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിയോട് മണ്ണാര്‍ക്കുന്ന് മിഥുനത്തില് മിഥുന്, കള്ളിപ്പാറ തോട്ടുംപുറം അഖിലത്തില്‍ അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, പാലോട് എസ്എച്ച്ഒ പി. ഷാജിമോന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എ. നിസാറുദ്ദീന്‍, റഹിം, സിപിഒ വിനോദ്…
Read More »കൃഷി ഉപേക്ഷിച്ച് ചെല്ലഞ്ചി കര്‍ഷകര്‍
പാലോട്: ഇക്കുറിയും ചെല്ലഞ്ചി പാടശേഖരത്തില്‍ ഓണത്തിന് കൊയ്ത്താരവമില്ല. നന്ദിയോട് പഞ്ചായത്തിലെ അവശേഷിക്കുന്ന മാതൃകാ പാടശേഖരവും ചെല്ലഞ്ചിയുടെ ഗ്രാമീണ അഴകിന്റെ മുഖമുദ്രയുമായ പാടശേഖരം രണ്ടു വര്‍ഷത്തോളമായി കൃഷി നിലച്ചു തരിശായി കിടക്കുകയാണ്. ഉഴുതുമറിക്കലും മരമടിയും ഞാറുനടലും കൊയ്ത്തും കറ്റമെതിക്കലും ഒക്കെ ഓര്‍മകളില്‍ മാത്രമായി. പന്നിശല്യമാണു കര്‍ഷകരെ കൃഷിയില്‍ നിന്ന് അകറ്റിയത്.ഇതിനു പരിഹാരം വേണമെന്ന കര്‍ഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സോളര്‍ വേലിക്കായി കൃഷിഭവന് അളവെടുത്തിട്ട് വര്‍ഷങ്ങളായി. നടപടിയുണ്ടായില്ല. രണ്ടര ഹെക്ടര്‍…
Read More »കല്ലാറില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി
വിതുര: മലയോരത്തു മഴ ശക്തം. വാമനപുരം നദിയില്‍ ജല നിരപ്പ് ഉയര്‍ന്നു. പ്രദേശത്തെ തോടുകള്‍ കര കവിഞ്ഞതോടെ മിക്ക ഇടത്തും ഗതാഗതം സങ്കീര്‍ണമായി. മക്കി മേഖലയില്‍ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വെള്ളം കയറി. ആയിരക്കണക്കിനു രൂപയുടെ കൃഷി നാശം ഈ മേഖലയില്‍ ഉണ്ടായതായാണു കണക്ക്. കല്ലാറില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. തള്ളച്ചിറ, പറങ്കിമാംതോട്ടം, മൈലക്കോണം, കോട്ടിയത്തറ തോടുകള്‍ കര കവിഞ്ഞു റോഡും തോടും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വെള്ളം കയറി.…
Read More »പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; ഒരാള്‍ക്ക് പരുക്ക്
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ.ധര്‍മരാജ് റസാലം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജിനിടെ തലയ്ക്കു പരിക്കേറ്റ തിരുപുറം സ്വദേശി എസ്.എല്‍.സന്തോഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഷപിനെയും നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിഎസ്ഐ സൗത്ത് കേരള ഡയസസ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ചിനിടയില്‍…
Read More »ഒഴിയാതെ അപകടം
ബാലരാമപുരംന്മ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നിര്‍മിച്ച കരമന-കളിയിക്കാവിള ദേശീയപാതയിലെ കരമന മുതല്‍ ബാലരാമപുരം വരെയുള്ള നാലുവരിപ്പാത അപകടപ്പാതയാകുന്നു. ഈ 11 കിലോമീറ്റര്‍ ഭാഗത്ത് ഒരു അപകടമെങ്കിലും സംഭവിക്കാത്ത ദിവസങ്ങളില്ല. നേമം, നരുവാമൂട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഈ ഭാഗത്തെ റോഡിലെ ഏറിയ പങ്കും വരുന്നത്. ഇരു പൊലീസ് സ്റ്റേഷനുകള്‍ക്കുമുന്നിലും ഇതുപോലെ അപകടത്തില്‍പെട്ട വാഹനങ്ങളുടെ എണ്ണം ദിവസവും കൂടുകയാണ്. നടപ്പാതയിലും മീഡിയനിലും ഇടിച്ചുകയറിയും മറ്റ് വാഹനങ്ങളില്‍ ഇടിച്ചുമാണ് അപകടങ്ങളില്‍ പലതും…
Read More »എന്‍ജിഒ യൂണിയന് പ്രകടനം നടത്തി
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷന് തസ്തികകള്‍ കുറവ് ചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കുക,ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ യൂണിയന് നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് കമീഷണറേറ്റ്, ജില്ലാ – താലൂക്ക് സപ്ലൈ ഓഫീസുകള്‍, സിവില്‍ സപ്ലൈസ് കോര്പറേഷന് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. യൂണിയന് സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്…
Read More »സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി തുടങ്ങും : മുഖ്യമന്ത്രി
തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനും നിയമസഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ടു കേരള പൊലീസ് നടപ്പാക്കുന്ന ‘കൂട്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ.കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ ഇരയാകുന്നതിലേറെയും കുട്ടികളാണ്. ആത്മഹത്യയിലേക്കു വരെ തള്ളിവിടുന്ന അവസ്ഥയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം ആവശ്യമാണ്. ജീവിതത്തിന്റെ…
Read More »