Wayanad
ചീരാല്‍ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ചീരാലിലെ കടുവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീരാല്‍ വില്ലേജിലെ മദ്രസകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പിന്റെ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച് പിടികൂടാന്‍ ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തുകയാണ്. അതിനിടെ പ്രദേശത്ത് വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചയായി തുടരുകയാണ് ചീരാലിലെ കടുവാ ഭീതി.ഇതിനിടെ കൊല്ലപ്പെട്ടത് എട്ട് വളര്‍ത്തുമൃഗങ്ങള്‍. പരിക്കേറ്റവ നിരവധി.…
Read More »താമരശേരിയിൽ 9 വയസുകാരിയോട് ക്രൂരത; ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു
കോഴിക്കോട് താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ഭർത്താവിന്റെ ക്രൂര മർദനം. യുവതിയുടെ ചെവി ഭർത്താവ് കടിച്ച് മുറിച്ചു. മകളായ ഒൻപത് വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »മേയ് മാസത്തോടെ ജില്ലയില്‍ 600 പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് മാസത്തോടെ വയനാട് ജില്ലയില്‍ ചുരുങ്ങിയത് 600 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. ജില്ലയില്‍ 724 പട്ടയ അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 373, വൈത്തിരിയില്‍ 33, മാനന്തവാടിയില്‍ 318 എന്നിങ്ങനെയാണ് അപേക്ഷകള്‍. ഇവ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കാനും കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന…
Read More »അധികവില നല്‍കുന്നതിലെ അപാകത: കാപ്പി കര്‍ഷകര്‍
കല്‍പ്പറ്റ: വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിപണി വിലയേക്കാള്‍ കിലോഗ്രാമിനു 10 രൂപ അധികം നല്‍കി കാപ്പി സംഭരിക്കുമെന്ന കൃഷി വകുപ്പിന്റെ പ്രഖ്യാപനത്തില്‍ മുഖം തെളിയാതെ ജില്ലയിലെ കര്‍ഷക സമൂഹം. അധികവിലയില്‍ സംഭരിക്കുന്ന കാപ്പിയുടെ തൂക്കം 455 ടണ്‍ ആയി പരിമിതപ്പെടുത്തിയതും പദ്ധതിക്കായി 50 ലക്ഷം രൂപ മാത്രം അനുവദിച്ചതുമാണ് വിപണിയില്‍ കൃഷി വകുപ്പ് നടത്തുന്ന ഇടപെടല്‍ കര്‍ഷകരെ പ്രസന്നരാക്കാത്തതിനു മുഖ്യകാരണം. സംഭരണത്തിനു കൃഷി ഭവനില്‍ അപേക്ഷിക്കുന്നതിനു മതിയായ സമയം അനുവദിക്കാത്തതിലും…
Read More »ജില്ലാ ആശുപത്രി : ഉപയോഗിക്കാന്‍ കഴിയാതെ ഒരു കോടിയിലധികം രൂപയുടെ ഫണ്ട്
കല്‍പ്പറ്റ: മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയതോടെ വയനാടിന് ജില്ലാ ആശുപത്രി ഇല്ലാതായി. 15ന് മെഡിക്കല്‍ കോളജ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുമ്പോഴും പകരം ജില്ലാ ആശുപത്രി വരാത്തതുമൂലം ജില്ലാ പഞ്ചായത്തില്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്നത് ഒരു കോടിയിലധികം രൂപയുടെ ഫണ്ടാണ്. പ്രതിവര്‍ഷം ആരോഗ്യമേഖലയിലേക്കായി ഒരു കോടി മുതല്‍ ഒന്നരക്കോടി വരെയാണ് സാധാരാണയില്‍ ചെലവഴിക്കാറുള്ളത്. ജില്ലാ ആശുപത്രിയാണ് പ്രധാനമായും ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.…
Read More »വയനാട്ടില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
വയനാട്: വയനാട്ടില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചിലാണ് ഏകദേശം നാല് വയസോളം പ്രായം തോന്നിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം സംഭവമെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്.
Read More »ഈ പ്രതിസന്ധി ആരറിയുന്നു ആര്‍ക്കെങ്കിലും വേണോ ആസാം വാള
പുല്‍പ്പള്ളി: വാങ്ങാനാളില്ലാതായതോടെ പുല്‍പ്പള്ളി മേഖലയില്‍ ആസാംവാള കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍.ആറുമാസമായി ആസാംവാള കൃഷി ചെയ്തുവരുന്ന കര്‍ഷകരാണ് വിളവെടുക്കാനായിട്ടും അതിന് സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒരാഴ്ചത്തേക്ക് 1600 രൂപയാണ് ഇവയുടെ തീറ്റയ്ക്കായി ചെലവിടേണ്ടിവരുന്നതെന്ന് പുല്‍പ്പള്ളി ചാത്തമംഗലത്തെ കര്‍ഷകനായ കൈനിക്കുടി ബേബി പറയുന്നു.ആയിരം മത്സ്യങ്ങളെയാണ് കുളത്തിലിട്ടത്. നിലവില്‍ ഒരു മത്സ്യം 750 ഗ്രാം വരെ തൂക്കമെത്തിയിട്ടുണ്ട്. എന്നാല്‍ വിളവെടുപ്പ് ആയിട്ടും ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണുള്ളതെന്നും ഫിഷറീസ് വകുപ്പ് മത്സ്യം ഏറ്റെടുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യമെന്നും…
Read More »