Most Popular
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇതെല്ലാം മാറിമാറി വന്നൊടുവില്‍ നായകനോട് സുധി പറയും… ഞാന്‍ പോണേണ്, വെറുതെ എന്തിനാണ് എക്സ്പ്രഷന്‍ ഇട്ട് ചാവണതെന്ന്. നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കൊല്ലം സുധി ഇത് പറയുമ്പോള്‍ തിയേറ്ററില്‍ ഉയര്‍ന്നത് വലിയ പൊട്ടിച്ചിരിയാണ്. ഓര്‍ത്തോര്‍ത്ത് ചിരിക്കാനാകുന്ന എക്സ്പ്രഷനുകളും തഗുകളും മറുതഗുകളും മാത്രം ബാക്കിവച്ച് അകാലത്തില്‍ സുധി മടങ്ങുമ്പോള്‍ സിനിമാ, ടെലിവിഷന്‍…
Read More »അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു; ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു
വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാര്‍ച്ചുകളാണ് ഉള്ളത്. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും.ഇതിനിടെ വിദ്യാര്‍ത്ഥി സമരം മൂലം അന്വേഷണം നടത്താന്‍ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ…
Read More »ബിരുദ പഠനം ഇനി 4 വര്‍ഷം, മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു
സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും.താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം…
Read More »ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്
വടകരയില്‍ വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read More »കുതിച്ചുയര്‍ന്ന് NVS 01; ആദ്യഘട്ടം വിജയകരം
ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി എഫ് 12 കുതിച്ചുയര്‍ന്നത്. 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് എത്തിയ്ക്കുക. ഇത് താല്‍കാലിക സഞ്ചാരപഥമാണ്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓര്‍ബിറ്റിലേയ്ക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.ഇന്ത്യ തദ്ദേശീയമായി…
Read More »75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകള്‍ ഏറെ
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും…
Read More »ബെംഗളുരു-മൈസുരു ദേശീയപാതയില്‍ അപകടം; രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണു മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൈസുരു കാവേരി കോളജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും.
Read More »കാത് കുത്തിയത് മൂലമുണ്ടായ അലര്‍ജി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; പിന്നാലെ മരണം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം.ആറ്റിങ്ങല്‍, പൊയ്കമുക്ക് സ്വദേശിപ്ലസ് ടു വിദ്യാര്‍ഥിയായ മീനാക്ഷിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കാത് കുത്തിയത് മൂലമുണ്ടായ അലര്‍ജി കാരണം ഈ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.മീനാക്ഷിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പിതാവ് ലാലു ആറ്റിങ്ങല്‍…
Read More »അരിക്കൊമ്പന്‍ കാടുകയറി; തത്ക്കാലം മയക്കുവെടി വയ്ക്കില്ല
കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. അതേസമയം ഏതെങ്കിലും സാഹചര്യത്തില്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്കിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളിലേക്ക് വനംവകുപ്പ് കടക്കും.മയക്കുവെടി വച്ച് പിടിച്ചാല്‍ മേഘമല ഭാഗത്തേക്കാകും ആനയെ തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ…
Read More »ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്
ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകന്‍ ബാംബ രാംദേവ്. ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് രാംദേവിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി അടക്കമുള്ള വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ ആരോപണമുയര്‍ത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ഭില്‍വാരയില്‍ നടക്കുന്ന യോഗ് ശിവിരില്‍ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നത്. ”ഇത്തരം ആളുകളെ ഉടന്‍ അറസ്റ്റ്…
Read More »