Crime
കള്ളന്‍മാര്‍ക്കായി സ്ഥാപനം, ട്രെയിനിങ് വിജയിക്കുന്നവര്‍ക്ക് നിയമനം
പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട്. മോഷണത്തിന്റെ വിവിധ തരത്തിലുള്ള ഓപ്പറേഷനുകള്‍ കണ്ട് അദ്ഭുതപ്പെട്ടിട്ടുമുണ്ട്. മോഷണം തൊഴിലായി സ്വീകരിക്കുന്നവരും ഒട്ടേറെപ്പേര്‍. എന്നാല്‍ മോഷണം എന്ന ലക്ഷ്യത്തിനായി ഒരു സ്ഥാപനംതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേട്ടാലോ? അതിലെ ജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി അറിഞ്ഞാലോ? അതിശയിക്കേണ്ട, സംഭവം സത്യമാണ്. ഉത്തര്‍പ്രദേശിലെ ഖൊരക്പുര്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത പയ്യനുമുണ്ട്. ഗൊരഖ്പുര്‍ റെയില്‍വേ പോലീസ് എസ്.പി.…
Read More »തോഷഖാന കേസ്; ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വര്‍ഷം തടവ്
തോഷഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇരുവര്‍ക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്താന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍…
Read More »പള്ളി ഓഫീസ് മുറിയില്‍ തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം ; ഇടവക സെക്രട്ടറി കീഴടങ്ങി
കന്യാകുമാരി ജില്ലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ സേവ്യര്‍ കുമാറിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടക്കവേയാണ് രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങിയത്.കഴിഞ്ഞ 24ന് ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിന്‍സണ്‍…
Read More »മാത്യൂ കുഴല്‍നാടനെതിരേ റവന്യൂ വകുപ്പ് കേസെടുത്തു ; ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ്
ഇടുക്കി: മാത്യുകുഴല്‍നാടന്‍ എംഎല്‍എ ഭൂമി കയ്യേറിയതായി കാണിച്ച് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ്. ഭൂസംരക്ഷണ നിയമപ്രകാരം റവന്യൂ വകുപ്പാണ് കേസെടുത്തിരിക്കുന്നത്.ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് കൂടുതല്‍ ഉണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തല്‍ റവന്യൂവിഭാഗം ശരി വെച്ചിരുന്നു. ലാന്റ് റവന്യൂ തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.50 സെന്റ് പുറമ്‌ബോക്ക് ഭൂമി കയ്യേറി എംഎല്‍എ മതില്‍ നിര്‍മ്മിച്ചെന്നും…
Read More »‘വാക്കുകള്‍ വളച്ചൊടിച്ചു’; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം
വിരമിക്കല്‍ പ്രഖ്യാപന വാര്‍ത്തകള്‍ നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം.താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമര്‍ശിച്ചു.ഇന്നലെ ദിബ്രുഗഡില്‍ നടന്ന ഒരു സ്‌കൂള്‍ പരിപാടിയിലായിരുന്നു ഒളിമ്പിക്‌സിലെ പ്രായപരിധി തന്നെ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കല്‍ പ്രഖ്യാപനം നടത്തി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ബോക്‌സിങ് താരം…
Read More »അസം റൈഫിള്‌സ് ജവാന് ആറ് സഹപ്രവര്ത്തകര്ക്ക് നേരെ വെടിവെച്ചശേഷം സ്വയം വെടിയുതിര്ത്ത് മരിച്ചു
ന്യൂഡല്ഹി: മണിപ്പുരില് അസം റൈഫിള്‌സ് ജവാന് സഹപ്രവര്ത്തകരായ ആറുപേര്ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്ത്ത് മരിച്ചു. ഇന്‌ഡോ-മ്യാന്മര് അതിര്ത്തിയിലായിരുന്നു സംഭവം.അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില് നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന് സഹപ്രവര്ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‌സ് ബറ്റാലിയനിലാണ് സംഭവം നടന്നത്.സംഭവത്തില് ആറ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിള്‌സ് പി.ആര്.ഒ അറിയിച്ചു.മണിപ്പൂരില് തുടരുന്ന…
Read More »ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് : കമ്പനി ഉടമയും ഭാര്യയും ഒളിവില്‍
തൃശൂര്‍: സാമ്ബത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് ഹൈറിച്ച് ഓണ്‍ലൈന്‍ വ്യാപാര കമ്ബനി ഉടമ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും കാറില്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇ.ഡി. എത്തുന്നതിനെ കുറിച്ച് ഇവര്‍ക്ക് രഹസ്യ വിവരം ലഭിച്ചെന്നാണു കരുതുന്നത്. 100 കോടിയോളം രൂപ ഹവാല വഴി ഇവര്‍ കടത്തിയെന്നാണ് കേസ്. ഇതില്‍ തെളിവു തേടിയാണ് ഇ.ഡി. സംഘം ഹൈറിച്ച് ഓഫീസിലും വീട്ടിലും എത്തിയത്.…
Read More »കെ വിദ്യ മാത്രം പ്രതി ; കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍ഗോഡ് : കസാര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എസ് എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ…
Read More »അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; 7 പേര്‍ കൊല്ലപ്പെട്ടു
ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ചിക്കാഗോയ്ക്ക് സമീപമുണ്ടായ രണ്ട് വെടിവയ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.ഇല്ലിനോയിയിലെ ജോലിയറ്റിലുള്ള വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍ രണ്ട് വീടുകളിലാണ് വെടിവയ്പ് നടന്നത്. റോമിയോ നാന്‍സ് എന്ന 23കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ചീഫ് ബില്‍ ഇവന്‍സ് അറിയിച്ചു.റോമിയോ നാന്‍സ് പ്രദേശവാസി തന്നെയാണ്. ആക്രമണത്തിനു ശേഷം Q730412 എന്ന ലൈസന്‍സ് നമ്ബറിലുള്ള ചുവന്ന ടൊയോട്ട കാമ്രി കാറില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ പക്കല്‍ ആയുധമുണ്ടെന്നും…
Read More »കിട്ടാനുള്ളത് 84 ലക്ഷം; ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകന്‍
തൃശൂര്‍: പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടു കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 90 ലക്ഷത്തോളം രൂപ നിക്ഷേപിച്ച മുന്‍ സി.പി.എം. പ്രവര്ത്തകന് മാപ്രാണം സ്വദേശി ജോഷിയാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വഞ്ചനയില്‍ പ്രതിഷേധിച്ച് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചത്.കണക്കുപ്രകാരം 84 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജോഷിക്കു ലഭിക്കാനുള്ളത്. എന്നാല്‍ ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണു നല്‍കാനുള്ളത്.…
Read More »