Kerala
നഗര മദ്ധ്യത്തില്‍ ‘കമിതാക്കളുടെ’ തൊട്ടുരുമ്മലും തഴുകലും’
മൂവാറ്റുപുഴ: നഗരമദ്ധ്യത്തില്‍ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു. അരയാലും ആര്യവേപ്പും വരനും വധുവുമാണെന്ന വിശ്വാസമാണ് ഈ കൗതുകത്തിന് കാരണം. വിവാഹിതരാകാത്ത വരനും വധുവും നഗര മദ്ധ്യത്തില്‍ തൊട്ടുരുമ്മി നില്‍ക്കുന്നത് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എം.സി റോഡിലെ മീഡിയനിലാണ്. വേപ്പ് അരയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം. ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് സമീപത്ത് തട്ടുക്കട നടത്തുന്ന പി.കെ. മൈതീന്‍ പറഞ്ഞു.
തലസ്ഥാനത്ത് സ്‌കൂള്‍ ബസില്‍ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
തിരുവനന്തപുരം: നെട്ടയത്ത് സ്വകാര്യ സ്‌കൂളിന്റെ ബസില്‍ കത്തിക്കുത്ത്. പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ത്ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് ബസ് നെട്ടയം മലമുകളില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ നിലവിളിച്ചു. ഇതോടെ ബസ് നിര്‍ത്തി, നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍…
പിവി അന്‍വര്‍ രാജിവെച്ചു
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി പിവി അന്‍വര്‍. നിലമ്പൂരില്‍ ജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കള്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങള്‍ക്കായാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പിവി അന്‍വര്‍ പറഞ്ഞത്: ‘കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സര്‍ക്കാരിനുമെതിരെ ഞാന്‍ നടത്തിയ…
പി വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; എംഎല്‍എ തവനൂര്‍ സബ് ജയിലിലേക്ക്
മലപ്പുറം: പൊതുമുതല്‍ നിശിപ്പിച്ച കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വറിനെ തവനൂര്‍ സബ് ജയിലിലേക്ക് മാറ്റും. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് എംഎല്‍എ…
വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം
തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഈ പരാമര്‍ശം. തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലിനെ കേന്ദ്രസംഘം ‘അതിതീവ്രമായ’ ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. വയനാട് ഉരുള്‍ പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ…
ഉശിരന്‍ തിരിച്ചുവരവോടെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: തുടര്‍തോല്‍വിയില്‍ നിരാശരായ ആരാധകരെ ഉശിരന്‍ തിരിച്ചുവരവോടെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദന്‍സ് എസ്.സിക്ക് എതിരെ സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോളിന്റെ ഗംഭീരവിജയമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ് സദൗയ് (80), അലക്സാഡ്രേ കൊയഫ് (90) എന്നിവര്‍ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ വക ഓണ്‍ഗോള്‍. ഇടക്കാല പരിശീലകന്‍ പി.ജി. പുരുഷോത്തമന്റെ തന്ത്രങ്ങളും വിജയത്തിന് മാറ്റുകൂട്ടി. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി നിരാശപ്പെടുത്തി. നാലാം മിനിട്ടില്‍ പന്തുമായി നോഹ് സദൗയ് കുതിപ്പ്…
പൊറ്റക്കുഴി തെരേസ സ്പിനേലി പബ്ലിക് സ്‌കൂള്‍ പേള്‍ ജൂബിലി ആഘോഷിച്ചു
കലൂര്‍ പൊറ്റക്കുഴി തെരേസ സ്പിനേലി പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം എംഎല്‍എ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: കലൂര്‍ പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്‌കൂളിന്റെ പേള്‍ ജൂബിലി (30-ാം വാര്‍ഷികം) ആഘോഷിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന നവീനമായ മാറ്റങ്ങള്‍ യഥാസമയം വിദ്യാര്‍ഥികളിലെത്തിക്കുന്നതിനും സാമ്പത്തിക നേട്ടത്തിലുപരി അക്കാദമിക് മികവും സാമൂഹ്യ നന്മയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന തെരേസ സ്പിനേലി പബ്ലിക്…
തങ്ക അങ്കി ഘോഷയാത്ര; ഇന്ന്് മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, മണ്ഡലപൂജ 26ന്
പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. ഡിസംബര്‍ 25, 26 തീയതികളില്‍ വിര്‍ച്ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും.…
തിരുനെല്വേലിയിലെഗ്രാമങ്ങളില് കേരളം തള്ളിയ മാലിന്യം നീക്കിത്തുടങ്ങി
ചെന്നൈ: തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതില്‍ നാലു പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കല്‍…
നിയമസഭയുടെ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന് നല്‍കും. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ഒരുലക്ഷം രൂപയുടെ പുരസ്‌കാരം. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവന പരിഗണിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പുരസ്‌കാരം നല്‍കുന്നത്. ജനുവരി ഏഴിന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. മലയാള സര്‍ഗാത്മക സാഹിത്യത്തിനു നല്കിയ നിസ്തുല സംഭാവനയാണ് മുകുന്ദനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.