National
മുംബയ് ഭീകരാക്രമണം:
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയന്‍ ബിസിനസുകാരന് തഹാവൂര്‍ റാണയെ (64) യു.എസ് ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുനില്‍കും. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി യു.എസ് സുപ്രീം കോടതി തള്ളി.ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ.പാക് ആര്‍മിയിലെ മുന്‍ ഡോക്ടറാണ് റാണ. ഇതോടെ യു.എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ…
Read More »എ.ഡി.ജി.പി പി.വിജയന് വിശിഷ്ട സേവാ മെഡല്‍,
ന്യൂഡല്‍ഹി: പൊലീസ് സേനയില്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇന്റലിജന്‍സ് മേധാവിയും എ.ഡി.ജി.പിയുമായ പി.വിജയന്. അഗ്നിശമന സേനാ വിഭാഗത്തില്‍ നിന്ന് പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ മധുസൂദനന് നായര്‍.ജി, കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ രാജേന്ദ്രന് പിള്ള എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്തുപേര്‍ക്കും അഗ്നിശമന സേന, ജയില്‍ വകുപ്പ് എന്നിവിടങ്ങളില്‍…
Read More »പദ്മ നിറവില്‍ കേരളം
ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കഥാകാരന് എം.ടി. വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ സമര്‍പ്പിക്കും. നടി ശോഭന, ഹോക്കി താരം പി.ആര്. ശ്രീജേഷ്, പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന് ജോസ് ചാക്കോ പെരിയപുറം എന്നിവര്‍ക്ക് പത്മഭൂഷണ്‍. ഫുട്ബാള്‍ താരം ഐ.എം. വിജയന്, സംഗീതജ്ഞ കെ. ഓമനക്കുട്ടി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥന് , മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദുൈര എന്നിവര്‍ക്ക് പദ്മശ്രീ തിളക്കം. സിക്ക് വിഭാഗത്തില്‍ നിന്നുള്ള…
Read More »തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍…
Read More »ക്രമസമാധാനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല’; തെലുങ്ക് സിനിമാപ്രവര്‍ത്തകരോട് രേവന്ത് റെഡ്ഡി
ഹൈദാരാബാദ്: സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കൂടിക്കാഴ്ചയ്ക്കെത്തിയ തെലുങ്ക് സിനിമാ പ്രവര്‍ത്തകരോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നടന് അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട കേസുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് നടന്മാരും സംവിധായകരും നിര്മാതാക്കളുടങ്ങുന്ന തെലുങ്ക് സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് പിന്തുണ നല്‍കാനും രേവന്ത് റെഡ്ഡി സിനിമാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എഫ്ഡിസി) ചെയര്മാന് ദില്‍ രാജു.…
Read More »തണുത്തുവിറച്ച് ഡല്‍ഹി; താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ്, വായു മലിനീകരണം രൂക്ഷമായി തുടരുന്നു
ന്യൂഡല്‍ഹി: താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ തണുത്തുവിറച്ച് രാജ്യതലസ്ഥാനം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട 18 തീവണ്ടികള്‍ വൈകി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല എന്നാല്‍ കനത്ത മൂടല്‍മഞ്ഞുള്ള പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായണമെന്ന് വിമാനത്താവള അധികൃതര്‍ X-ലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read More »കത്തോലിക്കാ മെത്രാന് സമിതിയുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസംബര്‍ 23ന് ഡല്‍ഹിയില്‍ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം ആറര മണിക്കാണ് പരിപാടികള്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം സിബിസിഇ സ്ഥിരീകരിച്ചിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം…
Read More »മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തിലേറി, സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി അടക്കം നേതാക്കള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍, ഷാരുഖ് ഖാന്, സല്മാന് ഖാന് അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു മുംബൈ : മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും…
Read More »നാലുദിവസത്തിനുള്ളില്‍ തീരുമാനം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ഷകരുടെ അന്ത്യശാസനം
നോയിഡ: പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഭാരതീയ കിസാന്‍ പരിഷതിന്റെ(ബികെപി) നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്കി കര്‍ഷക സംഘടനകള്‍. പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായി നല്കുന്ന…
Read More »എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കും; ആര്.പ്രശാന്തിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര്.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി…
Read More »