World
‘ഞാന്‍ ഒരു സയണിസ്റ്റ്, അഭിമാനം മാത്രം’; ട്രൂഡോയുടെ പ്രഖ്യാപനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച
താന്‍ ഒരു സയണിസ്റ്റ് ആണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രഖ്യാപനം വിവാദത്തില്‍. താന്‍ ജൂതജനതയെ പിന്തുണയ്ക്കുന്നുവെന്ന ട്രൂഡോയുടെ പ്രഖ്യാപനം ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റേയും ഗസ്സയിലെ കൂട്ടക്കൊലയുടേയും പശ്ചാത്തലത്തില്‍ ഔചിത്യമില്ലാത്തതായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. സെമിറ്റിക് വിരുദ്ധതയ്ക്കെതിരായ ദേശീയ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് താന്‍ ജൂതരുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്ന സയണിസ്റ്റ് ആണെന്ന് ട്രൂഡോ പ്രഖ്യാപിച്ചത്. സയണിസ്റ്റ് എന്ന് തുറന്നുപറയാന്‍ ഈ രാജ്യത്ത് ആരും ഭയക്കേണ്ടതില്ലെന്നും ട്രൂഡോ പറഞ്ഞു.സെമിറ്റിക് വിരുദ്ധത…
Read More »നേരത്തെ ബുക്ക് ചെയ്തിട്ടും എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കിയില്ല
ഡല്‍ഹി വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ ചെയര്‍ നിഷേധിച്ച് എയര്‍ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടുപോലും 82 കാരിക്ക് നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മാര്‍ച്ച് 4 നായിരുന്നു സംഭവം.വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്നുപോയ വയോധിക എയര്‍ ഇന്ത്യയുടെ കൗണ്ടറിന് സമീപം മുഖമടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ മൂക്കിനും മുഖത്തുമാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വീഴ്ചയെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി ഇവരെ ബംഗളൂരുവിലെ ആശുപത്രിയില്‍…
Read More »മുംബയ് ഭീകരാക്രമണം:
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയന്‍ ബിസിനസുകാരന് തഹാവൂര്‍ റാണയെ (64) യു.എസ് ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുനില്‍കും. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി യു.എസ് സുപ്രീം കോടതി തള്ളി.ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ.പാക് ആര്‍മിയിലെ മുന്‍ ഡോക്ടറാണ് റാണ. ഇതോടെ യു.എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ…
Read More »വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സംഘാടക സമിതി ചെയര്‍മാനായി ഡോ. ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ജൂലായ് 25 മുതല്‍ മുന്ന് ദിവസം ബാങ്കോക്കില്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി ഡോ. ബാബു സ്റ്റീഫനെ ( യു. എസ്. എ ) തിരഞ്ഞെടുത്തു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ട് ആയ ബാബു സ്റ്റീഫന്‍ ഇപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്മാന് ആയി പ്രവര്‍ത്തിക്കുകയാണ്. അജോയ് കല്ലന്കുന്നില് ( തായ്ലാന്ഡ് )…
Read More »കസാഖ്സ്താനിലെ വിമാന അപകടം: മരണസംഖ്യ ഉയരുന്നു; ഇതുവരെ 30 മരണം
അസ്താന: കസാഖ്സ്താനിലെ അക്തൗവില്‍ നടന്ന വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30-ഓളം പേര് മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥായാണ് അപകടകാരണമെന്നാണ് നിഗമനം. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 29 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. അസര്ബൈജാന് എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. അസര്ബൈജാന് തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത…
Read More »അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കും-ട്രംപ്
ഫ്ളോറിഡ: പാനമ കനാല്‍ ഉപയോഗിക്കുന്നതിന് പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസ് സഖ്യകക്ഷിയോട് കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താന് അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ‘പാനമ ഇതതരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്.…
Read More »കുവൈത്തിന്റെ പരമോന്നത പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു
ന്യൂഡല്‍ഹി/കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. മറ്റൊരു രാജ്യത്ത് നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര പുരസ്കാരമാണിത്. കഴിഞ്ഞ മാസം ഗയാനയുടെ ദി ഓര്‍ഡര്‍ ഓഫ് എക്സലന്‍സ് പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. രാഷ്ട്രത്തലവന്മാര്ക്കോ രാജ്യങ്ങളുടെ പരമാധികാരികള്ക്കോ വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കോ സൗഹൃദത്തിന്റെ അടയാളമായി നല്കുന്ന പുരസ്കാരമാണ് ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക്…
Read More »പരീക്ഷണം നടത്താന്‍ പറ്റുന്ന ലബോറട്ടറിയാണ് ഇന്ത്യ’; ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശം വിവാദത്തില്‍
പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരുതരം ലാബോറട്ടറിയാണ് ഇന്ത്യ എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം വിവാദമാവുന്നു. ലിങ്ക്ഡിന്‍ സഹസ്ഥാപകന്‍ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്. ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളുണ്ടാവാമെങ്കിലും ഇന്ത്യ ആരോഗ്യം, പോഷകം, വിദ്യാഭ്യാസം എന്നി രംഗങ്ങളെല്ലാം ഇന്ത്യ പുരോഗമിക്കുകയാണ്. സ്ഥിരതയുണ്ട്, 20 വര്‍ഷം കൊണ്ട് ജനങ്ങള്‍ മികച്ച പുരോഗതി കൈവരിക്കും. കാര്യങ്ങള്‍ പരീക്ഷിച്ച് തെളിയിക്കാന്‍ പറ്റിയ ലാബറട്ടറിക്ക് സമാനമാണ് ഇന്ത്യ. മറ്റിടങ്ങളിലും…
Read More »അദാനി കരാറുകളില്‍ വീണ്ടുവിചാരത്തിന് ബംഗ്ലാദേശും ശ്രീലങ്കയും
സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ യു എസ് കോടതി കുറ്റപത്രം ചുമത്തിയതിന് പിന്നാലെ രാജ്യന്താരതലത്തില്‍ അദാനി ഗ്രൂപ്പിനുള്ള തിരിച്ചടി തുടരുന്നു. കെനിയന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെ, അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും അദാനിയുടെ കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്. അദാനി പവര്‍ ഉള്‍പ്പെടെയുള്ള പ്രധാന…
Read More »ട്രംപിന്റെ ട്രാന്‍സ് വിരോധം; 1500 ട്രാന്‍സ്ജെന്‍ഡര്‍ സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍
വാഷിങ്ടണ്‍ ഡിസി: യു.എസ് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എസ്സില്‍ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ട്രംപ് കടക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക റിക്രൂട്ട്മെന്റിലെ നിര്‍ണായ ഘടകമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്. ട്രംപ് പ്രസിഡണ്ടായി…
Read More »