Obitury
ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ അന്തരിച്ചു
തൃശൂർ: പൂരം മഠത്തിൽ വരവ് തിരുവമ്പാടി പഞ്ചവാദ്യം ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ (66) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടയ്‌ക്ക, ചെണ്ട, തിമില എന്നിവ തികഞ്ഞ താളബോധത്തോടെ കൈകാര്യം ചെയ്യുന്ന കലാകാരനാണ്‌കിള്ളിക്കുറിശ്ശി മംഗലം കോപ്പാട്ട് പൊതുവാട്ടിൽ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂർ പൊതുവാട്ടിൽ ലക്ഷിക്കുട്ടി പൊതുവാളസ്യാരുടെയും മകനാണ്. വരവൂർ കുട്ടൻ നായർ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ എന്നിവരുടെ കീഴിൽ തായമ്പകയും പുതുക്കോട് കൊച്ചമാരാരിൽനിന്ന് തിമിലയും അഭ്യസിച്ചുതായമ്പക, പാണി, ഉസ്തവബലി…
Read More »മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍.1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതല്‍ 84-വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.1985-ല്‍ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More »കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കാക്കനാടുള്ള ഏകമകളുടെ വീട്ടില്‍ വച്ചായിരുന്നു സുകുമാരന്റെ വിയോഗം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം അല്‍പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും.ഹാസ്യ സാഹിത്യകാരന്‍എന്ന നിലയിലും ഹാസ്യചിത്രകാരന്‍ എന്ന നിലയിലും ഏറെ പ്രശസ്തനായിരുന്നു.എസ് സുകുമാരന്‍…
Read More »എഴുത്തുകാരിയും ഗീത മെഹ്ത അന്തരിച്ചു
ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ മൂത്ത സഹോദരിയും പ്രമുഖ എഴുത്തുകാരിയുമായ ഗീത മെഹ്ത (80) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.എഴുത്തുകാരി എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തക, ഡോക്യുമെന്ററി സംവിധായിക തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ഗീത മെഹ്ത. കര്‍മ്മ കോള, സ്നേക് ആന്റ് ലാഡേഴ്സ്, എ റിവര്‍ സൂത്ര, രാജ് തുടങ്ങിയവയാണ് അവരുടെ കൃതികള്‍.1943ലാണ് ജനനം. ഇന്ത്യയിലും യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലുമായിരുന്നു പഠനം. ഗീത…
Read More »ചലച്ചിത്ര നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു
നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. ബീര്‍ബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ കുമാര്‍ ഖോസ്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.വിവിധ ഭാഷകളിലായി 500ല്‍പ്പരം സിനിമകളില്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അഭിനയിച്ചിട്ടുണ്ട്. കോമഡി താരം എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1975ലെ ഹിറ്റ് ചിത്രമായ ഷോലെയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ആസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തടവുപുള്ളിയായിട്ടായിരുന്നു ഷോലെയില്‍ അഭിനയിച്ചത്. ഹിന്ദിക്ക് പുറമേ…
Read More »ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണുകളില്‍ ശബ്ദം നല്‍കിയിരുന്ന ശാസ്ത്രജ്ഞയാണ് വളര്‍മതി. രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ സമയത്തായിരുന്നു വളര്‍മതി അവസാനമായി കൗണ്ട് ഡൗണ്‍ നടത്തിയത്.ചന്ദ്രയാന്‍ 3 ദീര്‍ഘനിദ്രയിലേക്ക് പോയ ദിവസം തന്നെയാണ് വളര്‍മതിയും വിട പറഞ്ഞത്.
Read More »സിംബാബെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് വിടവാങ്ങി
ഹരാരെ: സിംബാബെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ (49) നിര്യാണത്തോടെ വിടപറഞ്ഞത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍.സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലമായ 1990 മുതല്‍ 2000ത്തിന്റെ തുടക്കം വരെയുള്ള കാലയളവില്‍ ടീമിന്റെ നെടുംതൂണായിരുന്നു ഹീത്ത് സ്ട്രീക്ക്.1974 മാര്‍ച്ച് 16നാണ് ബുലാവോയിലാണ് സ്ട്രീക്ക് ജനിച്ചത്. 1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. 2005 വരെ സിംബാബ് വേക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമായി 250ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇടക്ക്…
Read More »ഫാ. ആന്‍ഡ്രൂസ് ഡാനിയേല്‍ (ലീസണ്‍ അച്ചന്‍) അന്തരിച്ചു
ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആന്‍ഡ്രൂസ് ഡാനിയേല്‍ (ലീസണ്‍ അച്ചന്‍, 43) ഓഗസ്‌ററ് 18 ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കള്‍: ഇടിക്കുള ദാനിയേല്‍, എല്‍സിക്കുട്ടി ഡാനിയേല്‍, കുറ്റിക്കാട്ട് ബെഥേല്‍, വെണ്‍മണി. സഹോദരന്‍ : ലൈസണ്‍ ഡാനിയേല്‍ & ഭാര്യ സിമി. മക്കള്‍: ലിയാം, ലിയാന്ന. സഹോദരി: ലിസ ഡാനിയേല്‍ & ഭര്‍ത്താവ്…
Read More »പ്രാര്‍ത്ഥനകള്‍ വിഫലമാക്കി സംവിധായകന്‍ സിദ്ദിഖ് ലോകത്തോട് വിട പറഞ്ഞു
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി സംവിധായകന്‍ സിദ്ദിഖ് ലോകത്തോട് വിട പറഞ്ഞു. ഹിറ്റ് മേക്കറായ സംവിധായകന്റെ മരണം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ വിഷമിപ്പിക്കുന്നു. ഗോഡ്ഫാദര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച സിദ്ദിഖിന്റെ വിയോഗം മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. 67ാം വയസ്സിലാണ് സിദ്ദിഖ് വിട വാങ്ങുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്…
Read More »പെപ്പര്‍ഫ്രൈ സഹസ്ഥാപകന്‍ അംബരീഷ് മൂര്‍ത്തി അന്തരിച്ചു
ശ്രീനഗര്‍: പ്രശസ്ത ഫര്‍ണിച്ചര്‍ ശൃംഖലയായ പെപ്പര്‍ഫ്രൈ സഹസ്ഥാപകനും സി.ഇ.ഒയും വ്യവസായിയുമായി അംബരീഷ് മൂര്‍ത്തി അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഡാക്കിലാണ് അന്ത്യം. ബിസിനസ് പങ്കാളി ആശിഷ് ഷായാണു മരണവിവരം പുറത്തുവിട്ടത്.”എന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും ആത്മമിത്രവുമെല്ലാമായ അംബരീഷ് മൂര്‍ത്തി മരിച്ച വിവരം അത്യധികം വേദനയോടെയാണ് അറിയിക്കുന്നത്. ഇന്നലെ ലേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിനു വേണ്ടിയും കുടുംബത്തിനും ബന്ധുക്കള്‍ക്കും (ഇതു നേരിടാന്‍) ത്രാണി നല്‍കാനും പ്രാര്‍ത്ഥിക്കണം”-ആശിഷ് ട്വീറ്റ് ചെയ്തു.ആശിഷിനൊപ്പം…
Read More »