Opinion
Opinion
രാമക്ഷേത്രത്തിലേക്ക് ഒറ്റ ദിവസം നടന്ന ഓണ്‍ലൈന്‍ ഇടപാട് 3.17 കോടി ; ബുധനാഴ്ചത്തെ കണക്ക്
അയോദ്ധ്യ: ജനുവരി 22 ന് പ്രധാനമന്ത്രി പ്രാണ്‍ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ വന്‍ തിരക്കാണ്.ക്ഷേത്ര ഉദ്ഘാടനം നടന്ന ജനുവരി 22 ദിവസം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനിലൂടെ മാത്രം കിട്ടിയത് 3.17 കോടി രൂപ. ക്ഷേത്രം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം വന്ന പണമാണ് ഇത്. അതേസമയം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള 10 കാണിക്കപ്പെട്ടിയില്‍ വീണിട്ടുള്ള പണം ബാങ്കില്‍ എത്തിച്ചിട്ടുണ്ടെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.പ്രതിഷ്ഠാ ദിനത്തിന് പിന്നാലെ…
Read More »മൂന്ന് മിനുട്ടില്‍ കൂര്‍ക്കയുടെ തൊലി കളയാം; യന്ത്രവുമായി കേരള കാര്‍ഷിക സര്‍വ്വകലാശാല
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും അതേസമയം തലവേദനയുണ്ടാക്കുന്നതുമായ വസ്തുവാണ് കൂര്‍ക്ക. കൂര്‍ക്ക ഇഷ്ടപ്പെടുന്നവര്‍ പോലും അത് വാങ്ങി കറിവെയ്ക്കാന്‍ മടിക്കുന്നതിന് കാരണം തൊലി കളയുക എന്നതിലെ ബുദ്ധിമുട്ട് ഓര്‍ത്താണ്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല. മൂന്ന് മിനിറ്റുകളില്‍ ഒരു കിലോയോളം കൂര്‍ക്കയുടെ തൊലി കളയുന്ന വീടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണത്തിന് സര്‍വകലാശാല പേറ്റന്റ് നേടി. സര്‍വകലാശാലയുടെ കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കല്‍റ്റി ഡീന്‍…
Read More »ഈ മാലിന്യ കൂമ്പാരത്തില്‍ അജ്ഞാതര്‍ ഉണ്ടാകാതിരിക്കട്ടെ !
കലൂര്‍ സ്റ്റേഡിയത്തിന്റെ സമീപം ഒന്ന് കൂടീ വിശദമായി പറഞ്ഞാല്‍ ഐ.എം.എ ഹൗസിന് തൊട്ട് ഇടത് വശം ഒരുകാലത്ത് പ്രസിദ്ധനായ മോണ്‍സണ്‍ മാവുങ്കലിന്റെ കേരളാ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി മുക്കിന് മുക്കിന് സിസിടിവി ക്യാമറസ്ഥാപിച്ച വഴി … എന്നാല്‍ ഈ വഴി നടക്കണമെങ്കില്‍ മൂക്ക് പൊത്തണം. തൊട്ടടുത്ത് കനാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദുര്‍ഗന്ധം വമിച്ച അതി രൂക്ഷഗന്ധം …. വഴി നീളെ മാലിന്യം കൊണ്ട് നിറഞ്ഞ് റോഡിലൂടെ നടക്കാന്‍ പറ്റാത്ത…
Read More »ഇരുപതാമത് ഭാഗവത തത്ത്വസമീക്ഷാസത്രം ഓണ്‍ലൈനായി ഡിസംബര്‍ 26 മുതല്‍
ഈ മാസം 26 മുതല്‍ 2022 ജനുവരി 2 വരെ ഓണ്‍ലൈനായി നടത്തപ്പെടുന്ന ഇരുപതാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിന്റെ വിളംബര പത്രികാപ്രകാശനം നാരായണാശ്രമതപോവനത്തിന്റെ മാനേജിങ് ട്രസ്റ്റി സ്വാമി ഭൂമാനന്ദ തീര്‍ത്ഥ നിര്‍വഹിച്ചു. ആദ്യപ്രതി ആലുവ നേവല്‍ ആര്‍മമെന്റ് ഡെപ്പോ ഓഫീസര്‍ സീ. ആര്‍. രാമചന്ദ്രന്‍ സ്വീകരിച്ചു.26ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസഭയില്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥ, സ്വാമിനി മാ ഗുരുപ്രിയ, സ്വാമി നിര്‍വിശേഷാനന്ദതീര്‍ത്ഥ എന്നിവര്‍ ഭദ്രദീപം തെളിയിയ്ക്കും. തുടര്‍ന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ…
Read More »പൊളിച്ചുമാറ്റാതെയുള്ള വാസ്തു ദോഷ പരിഹാരം
മണ്ണും കല്ലും മരങ്ങളും ഒപ്പം സ്വപ്നങ്ങളും കൂട്ടിച്ചേര്‍ത്ത് നമ്മളൊരു വീട് പണിയുമ്പോള്‍ ആ ഭവനത്തില്‍ സമാധാനത്തോടെ സന്തോഷത്തോടെ സ്വസ്ഥമായി കിടന്നുറങ്ങാന്‍ നമുക്ക് സാധിക്കണം . വാസ്തുപ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് എന്നും എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകും . ആ എനര്‍ജി നമ്മളിലെ ഊര്‍ജ്ജത്തെ ഉണര്‍ത്തുകയും നമ്മളെ കൂടുതല്‍ ആക്ടീവാക്കുകയും ചെയ്യുന്നു . പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും നക്ഷത്രഗ്രഹങ്ങളിലും ഒക്കെ ശക്തിയേറിയ ഊര്‍ജ്ജം നിലനില്‍ക്കുന്നുണ്ട് . ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍…
Read More »രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി.രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്.ലോകത്ത്…
Read More »ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്റ് അംഗവുമായ ഒലിവര്‍ ദസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
പാരീസ്: ഫ്രാന്‍സിലെ ശതകോടീശ്വരനും ഫ്രഞ്ച് എം പിയുമായ ഒലിവിയര്‍ ദസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. റാഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്റെ ഉടമ കൂടിയാണ് ഒലിവിയര്‍ ദസോ. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.അവധിക്കാലം ആഘോഷിക്കാന്‍ വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മോണ്ടിയില്‍ എത്തിയതായിരുന്നു ഒലിവിയര്‍. ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. പ്രശസ്ത വ്യവസായി സെര്‍ജെ ദസോയുടെ മകനുമാണ്.ഒലിവിയറിന്റെ…
Read More »അവതാരങ്ങളെ തള്ളിപ്പറയണം ;
ആരോപണങ്ങളെയും വിമർശനങ്ങളെയും സമചിത്തതയോടെ നേരിടുമ്പോഴാണ് ഒരു സർക്കാർ വിജയിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ആരോപണങ്ങൾക്ക് മുന്നിൽ കാലിടറുന്ന അവസ്ഥയിലാണ് ഇടതുപക്ഷ സർക്കാരും അതിന് നേതൃത്വം നൽകുന്ന സിപിഎമ്മും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശത്തെ ന്യായീകരിച്ചുകൊണ്ട് സിപിഎം അതിന്റെ പിന്നാലെ കൂടിയത്. ജയിലിൽ കഴിയുന്ന കുറ്റവാളിയായ സ്വപ്‌ന സ്വരക്ഷയ്ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ…
Read More »തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്
ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി ആവർത്തിച്ചു. വാളയാറിലെ കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ വർഷങ്ങൾ കഴിഞ്ഞിട്ടും ശിക്ഷിക്കാതെ വന്നപ്പോഴാണ് കുട്ടികളുടെ മാതാപിതാക്കൾ രണ്ടുദിവസമായി വീട്ടിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാരെ ശിക്ഷിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുകയാണ്. അഡ്വക്കേറ്റ് ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള ജനതാദൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…
Read More »പൗരാവകാശം തുലാസിൽ
എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ്. അഞ്ചുവർഷം വരെ തടവും 10000 രൂപ പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതിക്കാണ് മന്ത്രിസഭ ശുപാർശ ചെയ്തിരിക്കുന്നത്. പോലീസ് ആക്ട് 118(എ) എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഗവർണർക്ക് നൽകിയിരിക്കുന്ന ഓർഡിനൻസിലെ ശുപാർശ. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം തടയാൻ എന്ന പേരിലാണ് അപകീർത്തിയുണ്ടാക്കുന്ന ഏതു വിമർശനങ്ങളെയും ഈ നിയമത്തിലൂടെ നേരിടാൻ സർക്കാർ ഒരുങ്ങുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന…
Read More »