Columns
മരണത്തിനു കീഴടങ്ങാതെ ലേഖയും കുഞ്ഞുങ്ങളും (ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത ഏടുകൾ)
ഡോ. രാധാമണി പരമേശ്വരൻ 9387490909 പെട്ടെന്നൊരു അസമയത്ത് അനാഥമാക്കപ്പെട്ട ഒരു സ്ത്രീയുടെ സത്യസന്ധമായ അനുഭവക്കുറിപ്പാണിത്. വായനക്കാർക്ക് അവിശ്വസനീയമെന്നു തോന്നുമെങ്കിലും വിശ്വസിക്കണം. ബാങ്കുദ്യോഗസ്ഥയായ അവർ യൗവ്വനത്തിന്റെ പടികളിൽ ചവിട്ടി കുടുംബ ജീവിതത്തിലേക്ക് ഭയന്നും മടിച്ചും കയറിക്കൂടിയ കഥ ഇന്നും ആ നാട്ടുകാർ മറന്നിട്ടുണ്ടാവില്ല. ദുരിതങ്ങളുടെ ഘോഷയാത്രയിൽ പലപ്പോഴും തളർന്നുപോയെങ്കിലും ശേഷം വീറോടും വാശിയോടും ജീവിതത്തെ സുന്ദരമായ കൈപ്പിടിയ്ക്കുള്ളിൽ ഒതുക്കിയവളാണ് അവൾ. അമ്പത്തിരണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഏഴ് വയസ്സുള്ള…
Read More »ശ്രീദേവി മരിച്ചിട്ടില്ല, ഇന്നും ജീവിക്കുന്നു… ( ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത ഏടുകൾ)
രാധാമണി പരമേശ്വരൻ ‘ശ്രീദേവി ഈ മുറിയിലാണിപ്പോഴും ഉറങ്ങുന്നത്. ദയവായി ഉണർത്തരുത്… സൂക്ഷിക്കണം’. പാതി കത്തിക്കരിഞ്ഞ കതകിന്മേൽ ആരുടെ കൈപ്പടയാകും മായാതെ കിടക്കുന്നത്? ജീവിച്ചുകൊതിതീരും മുൻപ് അവൾ എന്തിനാകും ദാരുണമായ് നിശ്ശബ്ദമരണത്തിലേക്ക് നോക്കി കണ്ണടച്ചത്? ഉത്തരം കണ്ടെത്താനുള്ള പ്രയാണത്തിൽ ചെന്നെത്തിയത് ആ പഴയ തറവാടിന്റെ ചോർന്നൊലിക്കുന്ന നാലുകെട്ടിലാണ്. സംസാരശേഷി ഇല്ലാത്ത ആ ഭ്രാന്തനെ പണ്ടൊരിക്കൽ കണ്ടത് ഇപ്പോഴും ഓർക്കുമ്പോൾ പേടിയാകുന്നു. അന്നത്തെ കാഴ്ച ഇന്നും മനസ്സിൽ ഭയാനകരം. കാലം ഏറെ…
Read More »എത്രമേൽ സ്‌നേഹിച്ചിരുന്നു നിന്നെ ഞാൻ…
രാധാമണി പരമേശ്വരൻ യൗവ്വനത്തിന്റെ കൽമണ്ഡപങ്ങളിൽ ചിലങ്ക കെട്ടാതെ നൃത്തം വെച്ചിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. ഞാൻ നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട രാധ. ഓർമ്മകളുടെ നിറം മങ്ങിയ പുസ്തകത്താളു തുറക്കുമ്പോൾ പൊടിഞ്ഞു തുടങ്ങിയ ഒരു മയിൽപ്പീലിത്തുണ്ടുപോലെ, വസന്തം വഴിമാറിപോയ ഋതുക്കളുടെ ചാപല്യം ഓർത്തെടുക്കാൻ ഒരു കൗതുകം. അമ്മയില്ലാതെ അച്ഛന്റെ തണലിൽ രണ്ടാനമ്മയുടെ പീഢനങ്ങൾ സഹിച്ച് ജീവിതത്തിന്റെ ബാലപാഠം പോലും തുറന്നുനോക്കാതെ, പഠിക്കാതെ യൗവ്വനം മൂടിപ്പുതപ്പിച്ച അനുഭൂതിയിൽ സൗന്ദര്യാത്മകമായ ചേതനയുടെ കളിയരങ്ങിൽ പ്രണയം മൊട്ടിട്ടു…
Read More »ഡോണാ നീ എവിടെയാണ്?
രാധാമണി പരമേശ്വരൻ സാക്ഷികൾ ഇല്ലാതെയും സാഹചര്യതെളിവുകളുടെ അഭാവം കൊണ്ടും കൊലപാതകകുറ്റം തെളിയിക്കാനാകാതെ കോടതി ജോബിയെ വെറുതെ വിട്ടു. ഒന്നുമറിയാത്ത പാവം അമ്മ അനുഭവിച്ച ദുഃഖം, വേദന ഇപ്പോഴും ജോബിക്ക് ഓർക്കാനാകുന്നില്ല. ജയിലിൽ നിന്ന് ഇറങ്ങിയ ജോബി ഡോണയെ അന്വേഷിച്ച് പലവഴി നടന്നെങ്കിലും ഒരു തുമ്പുപോലും കിട്ടിയില്ല. അവളിപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? പോലീസുകാർ മാറി മാറി പലവിധ മർദ്ദനമുറകൾ ഇറക്കിയപ്പോൾ അറിയാത്ത കുറ്റത്തിന് സമ്മതം മൂളുകയായിരുന്നു. ജയിലിൽ മൂന്ന് ദിവസം ഉറങ്ങാൻ…
Read More »ക്രൂരതയുടെ മനുഷ്യാവതാരങ്ങൾ
രാധാമണി പരമേശ്വരൻ കേരളത്തെ നടുങ്ങിയ ഉത്രകൊലപാതകത്തിന്റെ ചുരുളഴിയാൻ നിയമപാലകർ നടത്തുന്ന പോരാട്ടം സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മരണം സർപ്പദോഷമെന്ന് രണ്ടുതവണ വിധിയെഴുതി വെള്ള പുതപ്പിച്ച് അവളെ അഗ്നിക്ക് സമർപ്പിക്കുമ്പോൾ മനുഷ്യമനസാക്ഷിയിൽ ഉയർന്ന ചില സംശയങ്ങൾ മാത്രമാണ് സത്യം പുറത്തു കൊണ്ടുവന്നത്. സമ്പത്തിനോടുള്ള ആർത്തികൊണ്ടുണ്ടായ ഒരു കൊലപാതകമാണ് ഉത്രയുടെതെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഇതോർക്കുമ്പോൾ ഇതിനുസമാനമായ മറ്റൊരു പൈശാചികമായ കൊലയുടെ കാര്യം ഓർമ്മവരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ് നടന്ന ആ കൊലയുടെ സംഭവകഥയാണ് ഇവിടെ…
Read More »ഇരുളും വെളിച്ചവും രാധാമണി പരമേശ്വരൻ
റബ്ബർടാപ്പിംഗ് തൊഴിലാളിയായ അന്തോണിയുടെ മകളാണ് ഗ്രേസി. അവൾ ചെറുപ്പം മുതലേ തോട്ടത്തിൽ അപ്പനെ സഹായിക്കാനെത്തുമായിരുന്നു. മരങ്ങൾക്കിടയിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകളിലാണ് അവളുടെ കണ്ണുകൾ. അതിന്റെ അവകാശി തന്റെ അപ്പനാണെന്നതിൽ ഗ്രേസിക്ക് ഏറെ അഭിമാനമായിരുന്നു. തേനിൽനിന്നും കിട്ടുന്ന ആദായം തീരെ ചെറുതല്ല. പതിനേഴ് ഏക്കറോളം വരുന്ന തോട്ടത്തിന്റെ നടുക്ക് തൊഴിലാളികൾക്ക് താമസിക്കാൻ ഒരു ചെറിയ വീടും റബ്ബർപ്പാല് ഷീറ്റാക്കി മാറ്റാനൊരു ഷെഡുമുണ്ട്. സ്ഥിരം തൊഴിലാളിയും തോട്ടക്കാരനുമെല്ലാമായ അന്തോണിയും കുടുംബവും അതിൽതന്നെയാണ് താമസം. മൂന്നു…
Read More »