Interview
മൂന്ന് മിനുട്ടില്‍ കൂര്‍ക്കയുടെ തൊലി കളയാം; യന്ത്രവുമായി കേരള കാര്‍ഷിക സര്‍വ്വകലാശാല
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും അതേസമയം തലവേദനയുണ്ടാക്കുന്നതുമായ വസ്തുവാണ് കൂര്‍ക്ക. കൂര്‍ക്ക ഇഷ്ടപ്പെടുന്നവര്‍ പോലും അത് വാങ്ങി കറിവെയ്ക്കാന്‍ മടിക്കുന്നതിന് കാരണം തൊലി കളയുക എന്നതിലെ ബുദ്ധിമുട്ട് ഓര്‍ത്താണ്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല. മൂന്ന് മിനിറ്റുകളില്‍ ഒരു കിലോയോളം കൂര്‍ക്കയുടെ തൊലി കളയുന്ന വീടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണത്തിന് സര്‍വകലാശാല പേറ്റന്റ് നേടി. സര്‍വകലാശാലയുടെ കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കല്‍റ്റി ഡീന്‍…
Read More »ഇരുപതാമത് ഭാഗവത തത്ത്വസമീക്ഷാസത്രം ഓണ്‍ലൈനായി ഡിസംബര്‍ 26 മുതല്‍
ഈ മാസം 26 മുതല്‍ 2022 ജനുവരി 2 വരെ ഓണ്‍ലൈനായി നടത്തപ്പെടുന്ന ഇരുപതാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിന്റെ വിളംബര പത്രികാപ്രകാശനം നാരായണാശ്രമതപോവനത്തിന്റെ മാനേജിങ് ട്രസ്റ്റി സ്വാമി ഭൂമാനന്ദ തീര്‍ത്ഥ നിര്‍വഹിച്ചു. ആദ്യപ്രതി ആലുവ നേവല്‍ ആര്‍മമെന്റ് ഡെപ്പോ ഓഫീസര്‍ സീ. ആര്‍. രാമചന്ദ്രന്‍ സ്വീകരിച്ചു.26ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസഭയില്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥ, സ്വാമിനി മാ ഗുരുപ്രിയ, സ്വാമി നിര്‍വിശേഷാനന്ദതീര്‍ത്ഥ എന്നിവര്‍ ഭദ്രദീപം തെളിയിയ്ക്കും. തുടര്‍ന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ…
Read More »മലയാള സിനിമയുടെ ശാലീനസൗന്ദര്യം
മലയാളസിനിമയുടെ ശാലീനസൗന്ദര്യമാണ് നടി ജലജ. 1970കളിലും 80കളിലുമായി 110ലേറെ ചിത്രങ്ങള്‍. 1981ല്‍ ലെനിന്‍ രാജേന്ദ്രന്റെ വേനല്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും. നവധാരാ ചിത്രങ്ങളിലെന്നപോലെ മധ്യവര്‍ത്തി സിനിമകളിലും കച്ചവടസിനിമകളിലും അഭിനയിച്ച അപൂര്‍വ്വം നടികളില്‍ ഒരാള്‍. മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിന്റെ അവിഭാജ്യ ഘടകം. പറ്റിയ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ടാം വരവിന് തയ്യാര്‍. ജലജയുടെ മകളും പഠിത്തം കഴിഞ്ഞു വന്നാല്‍ സിനിമയിലേക്ക് തന്നെ. മലയാളസിനിമയിലെ ‘രാധ…
Read More »മലയാളത്തിന്റെ മുറപ്പെണ്ണ്
കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍ മലയാള സിനിമയിലെ ദുരന്തകഥകളുടെ നായികയായിരുന്നു ശാരദ. പക്ഷെ, ആ മുഖത്ത് തെളിയുന്ന ഒരു ചിരി മാത്രം മതി പ്രേക്ഷകരെ സന്തുഷ്ടരാക്കാന്‍. അഞ്ച് പതിറ്റാണ്ടുകള്‍ കൊഴിഞ്ഞുപോയിട്ടും ആ ചിരി മങ്ങാതെ, മായാതെ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. മലയാളത്തിലെ തന്റെ നാലാമത്തെ ചിത്രമായ മുറപ്പെണ്ണിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍, കോഴിക്കോട്ട് എത്തിയപ്പോഴാണ് ആ ചിരിയുടെ മാഹാത്മ്യം നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടത്. മുറപ്പെണ്ണിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ത്തന്നെ ശാരദ വാചാലയായി. ”ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന…
Read More »പ്രസിദ്ധ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുമായുളള അഭിമുഖം
കല്ലമ്പളളി കൃഷ്ണന്‍ നായര്‍ കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ് പാരഡൈസും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ മുഹമ്മദ് – ദി മെസഞ്ചര്‍ ഓഫ് ഗോഡിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. പ്രേക്ഷകരെ മാത്രമല്ല മജീദ് മജീദിയേയും ഇത് കടുത്ത നിരാശയിലാഴ്ത്തി. ലൈഫ്‌ടൈം അച്ചീവ്‌മെന്റ്…
Read More »അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ഉറപ്പെന്ന് എംഎം ഹസ്സന്‍
അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ഏതാണ്ട് ഉറപ്പാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ വിശ്വസിക്കുന്നു.ബി ജെ പി ക്കെതിരെ ജനങ്ങള്‍ സ്വയം സൃഷ്ടിച്ച പ്രതിരോധവും പ്രതിപക്ഷ കക്ഷികളുടെ ഐക്യവും തന്നെയാകും ഇതിന് പശ്ചാത്തലമൊരുക്കുക.അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേക്കുളള ചൂണ്ടു പലകയായിരിക്കുമിത്. കേരളത്തിലും കോണ്‍ഗ്രസ് പൂര്‍വ്വാധികം കരുത്താര്‍ജിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ച സി പി എമ്മും ബിജെ പിയും ഭക്തജനങ്ങളോട്…
Read More »അമോല്‍ പലേക്കര്‍ മലയാള സിനിമയുടെ കാമുകന്‍
കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരം അമോല്‍ പലേക്കര്‍ മലയാള സിനിമയുടെ നിത്യകാമുകനാണ്. യശഃശരീരനായ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഓളങ്ങള്‍’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. 1995-ലെ ഐ.എഫ്.എഫ്.കെ.യില്‍ അദ്ദേഹം സംവിധാനം ചെയ്ത ഭിന്നലിംഗക്കാരെക്കുറിച്ചുള്ള ‘ദായ് രാ’ എന്ന ചിത്രം വളരെ ശ്രദ്ധേയമായി. എന്‍.എഫ്.ഡി.സി. മുമ്പ് കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചപ്പോള്‍ തന്റെ ചിത്രം അവഗണിച്ചതിലുള്ള പ്രതിഷേധസൂചകമായി സമാന്തര ചലച്ചിത്ര മേള…
Read More »ശ്യം ബെനഗല്‍ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം
കല്ലമ്പള്ളി കൃഷ്ണന്‍ നായര്‍ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സിനിമാസംവിധായകരില്‍ പ്രഥമഗണനീയന്‍ ആര്? അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാവുന്ന ഒരു പേരുണ്ട് – ശ്യം ബെനഗല്‍. ഏറ്റവും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ഏഴ് പ്രാവശ്യം നേടിയ ഏക സംവിധായകന്‍. ഏഴും അദ്ദേഹം സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍ക്ക്. 1796 ല്‍ പത്മശ്രീയും 1991 ല്‍ പത്മഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള 2005 ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും…
Read More »പ്രളയം രൂക്ഷമായി ബാധിച്ച അങ്കമാലിയില്‍ അതിജീവനത്തിന്റെ സന്ദേശവുമായി യുവഎം.എല്‍.എ റോജി.എം.ജോണ്‍
അങ്കമാലി: പ്രളയം രൂക്ഷമായി ബാധിച്ച അങ്കമാലിയില്‍ അതിജീവനത്തിന്റെ സന്ദേശവുമായി യുവഎംഎല്‍എ റോജി.എം.ജോണ്‍.അങ്കമാലിയുടെ ജനകീയനായ ജനപ്രതിനിധി മുന്നോട്ടുവെച്ച അതിജീവനത്തിന്റെ പാത കേരളത്തിനു മുഴുവനും മാതൃകയാവുകയാണ്.പ്രളയം അങ്കമാലിയെ രൂക്ഷമായി ബാധിച്ച ഘട്ടത്തിലും എംഎല്‍എ യുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റീയിരുന്നു. പ്രളയാനന്തരം റോജി.എം.ജോണ്‍ മുന്നോട്ട് വെച്ച ‘ റീ ബില്‍ഡിംഗ് അംഗമാലി’ എന്ന മുദ്രാവാക്യം അങ്കമാലിയിലെ ജനസമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായിരുന്നു എംഎല്‍എയുടെ ഇടപെടല്‍.…
Read More »മന്ത്രിയുടെ കാര്യത്തില്‍ കോടതി തീരുമാനം വരട്ടെ: ടി.പി.പീതാംബരന്‍ മാസ്റ്റര്‍
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതിയുടെ തീരുമാനം വരട്ടെയെന്ന് എന്‍സിപി നേതാവ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യമില്ല. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും പീതാംബരന്‍ പറഞ്ഞു. സാഹചര്യം ഗൗരവമുള്ളതാണെന്നും രാജിയില്‍ തീരുമാനം സ്വയം എടുക്കണമെന്നും തോമസ് ചാണ്ടിയെ മുന്നണി നേതൃത്വം അറിയിച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി…
Read More »