Editorial
ഈ മാലിന്യ കൂമ്പാരത്തില്‍ അജ്ഞാതര്‍ ഉണ്ടാകാതിരിക്കട്ടെ !
കലൂര്‍ സ്റ്റേഡിയത്തിന്റെ സമീപം ഒന്ന് കൂടീ വിശദമായി പറഞ്ഞാല്‍ ഐ.എം.എ ഹൗസിന് തൊട്ട് ഇടത് വശം ഒരുകാലത്ത് പ്രസിദ്ധനായ മോണ്‍സണ്‍ മാവുങ്കലിന്റെ കേരളാ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി മുക്കിന് മുക്കിന് സിസിടിവി ക്യാമറസ്ഥാപിച്ച വഴി … എന്നാല്‍ ഈ വഴി നടക്കണമെങ്കില്‍ മൂക്ക് പൊത്തണം. തൊട്ടടുത്ത് കനാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദുര്‍ഗന്ധം വമിച്ച അതി രൂക്ഷഗന്ധം …. വഴി നീളെ മാലിന്യം കൊണ്ട് നിറഞ്ഞ് റോഡിലൂടെ നടക്കാന്‍ പറ്റാത്ത…
Read More »രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി.രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്.ലോകത്ത്…
Read More »ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്റ് അംഗവുമായ ഒലിവര്‍ ദസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
പാരീസ്: ഫ്രാന്‍സിലെ ശതകോടീശ്വരനും ഫ്രഞ്ച് എം പിയുമായ ഒലിവിയര്‍ ദസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. റാഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്റെ ഉടമ കൂടിയാണ് ഒലിവിയര്‍ ദസോ. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.അവധിക്കാലം ആഘോഷിക്കാന്‍ വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മോണ്ടിയില്‍ എത്തിയതായിരുന്നു ഒലിവിയര്‍. ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. പ്രശസ്ത വ്യവസായി സെര്‍ജെ ദസോയുടെ മകനുമാണ്.ഒലിവിയറിന്റെ…
Read More »അവതാരങ്ങളെ തള്ളിപ്പറയണം ;
ആരോപണങ്ങളെയും വിമർശനങ്ങളെയും സമചിത്തതയോടെ നേരിടുമ്പോഴാണ് ഒരു സർക്കാർ വിജയിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ആരോപണങ്ങൾക്ക് മുന്നിൽ കാലിടറുന്ന അവസ്ഥയിലാണ് ഇടതുപക്ഷ സർക്കാരും അതിന് നേതൃത്വം നൽകുന്ന സിപിഎമ്മും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശത്തെ ന്യായീകരിച്ചുകൊണ്ട് സിപിഎം അതിന്റെ പിന്നാലെ കൂടിയത്. ജയിലിൽ കഴിയുന്ന കുറ്റവാളിയായ സ്വപ്‌ന സ്വരക്ഷയ്ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ…
Read More »തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്
ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി ആവർത്തിച്ചു. വാളയാറിലെ കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ വർഷങ്ങൾ കഴിഞ്ഞിട്ടും ശിക്ഷിക്കാതെ വന്നപ്പോഴാണ് കുട്ടികളുടെ മാതാപിതാക്കൾ രണ്ടുദിവസമായി വീട്ടിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാരെ ശിക്ഷിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുകയാണ്. അഡ്വക്കേറ്റ് ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള ജനതാദൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…
Read More »പൗരാവകാശം തുലാസിൽ
എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ്. അഞ്ചുവർഷം വരെ തടവും 10000 രൂപ പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതിക്കാണ് മന്ത്രിസഭ ശുപാർശ ചെയ്തിരിക്കുന്നത്. പോലീസ് ആക്ട് 118(എ) എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഗവർണർക്ക് നൽകിയിരിക്കുന്ന ഓർഡിനൻസിലെ ശുപാർശ. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം തടയാൻ എന്ന പേരിലാണ് അപകീർത്തിയുണ്ടാക്കുന്ന ഏതു വിമർശനങ്ങളെയും ഈ നിയമത്തിലൂടെ നേരിടാൻ സർക്കാർ ഒരുങ്ങുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന…
Read More »വിപ്ളവ സ്വപ്നങ്ങൾക്ക് നൂറ്റാണ്ടിന്റെ കരുത്ത്
നൂറാം പിറന്നാൾ ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമരോജ്വലമായ ചരിത്രത്തിന്റെ പ്രതീകങ്ങളാണ് കെ.ആർ ഗൗരിയമ്മയും വി.എസ് അച്യുതാനന്ദനും. പാർട്ടിയെക്കാൾ ഒരു വയസ് കൂടുതലുള്ള കെ.ആർ ഗൗരിയമ്മയെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉയർത്തിക്കാണിക്കാവുന്ന ഒരു വനിതാ നേതാവ് രാജ്യത്തുതന്നെ ഇല്ലെന്നുപറയാം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലേക്ക് ഇറങ്ങവിന്ന 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് 94 പിന്നിട്ട മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. മുദ്രാവാക്യങ്ങൾ മറക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. ‘കേരം തിങ്ങും…
Read More »ഇവർ സർക്കാർ ഗുണ്ടകളോ?
നിയമം കയ്യിലെടുക്കാൻ ലൈസൻസുള്ള ഗുണ്ടകളാണ് പോലീസ്. അത് കേരളത്തിലായാലും യുപിയിലെ ഹത്രാസിലായാലും നോയിഡയിലായാലും പോലീസിന് ഒരേ മുഖമാണ്. അവർ ആർക്കു നേരെയും നിയമത്തിന്റെ വാളോങ്ങും. വേണ്ടിവന്നാൽ നെഞ്ചത്ത് ചവിട്ടും. പദവിയോ, പ്രായമോ നോക്കാതെ അവരെ നിലത്തേക്ക് വലിച്ചെറിയും. കാരണം അവർക്ക് സർക്കാർ നൽകിയിരിക്കുന്ന നിയമം ലംഘിക്കാനുള്ള ലൈസൻസുണ്ട്. കൊല്ലത്ത് ചടയമംഗലത്ത് 65 വയസുള്ള വൃദ്ധനെ ഹെൽമറ്റ് വെയ്ക്കാതെ സഞ്ചരിച്ചതിന് പ്രൊബേഷൻ എസ്ഐ ചെകിട്ടത്ത് അടിച്ച് ചവിട്ടിക്കൂട്ടി ജീപ്പിലേക്ക് എറിയുന്ന രംഗം…
Read More »പുഴുവരിക്കുന്നത് ആരുടെ മനസ്സിൽ? ( EDITORIAL)
ജീവനുള്ള മനുഷ്യശരീരത്തിൽ പുഴുക്കൾ അരിച്ചു നടക്കുന്നത് കേരളം കണ്ടതാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് പുഴുവരിക്കുന്നത് ഈ സംഭവത്തെക്കുറിച്ച് വിമർശനം ഉയർത്തുന്നവരുടെ മനസ്സിലാണെന്നാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വട്ടിയൂർക്കാവ് സ്വദേശി അനിലിന്റെ ദേഹമാസകലം പുഴുവരിച്ച സംഭവമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും തിരിച്ചെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഡോക്ടർമാരും ഐഎംഎയും സമര രംഗത്ത് ഇറങ്ങിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയിൽ നിന്ന് പിൻവാങ്ങിയത്. പുഴുവരിക്കുന്നത്…
Read More »പുഴു അരിക്കുന്ന കരുതൽ ( EDITORIAL)
കാൽ വഴുക്കി വീണ് പരിക്കേറ്റ മനുഷ്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിച്ചത് പുഴുവരിക്കുന്ന നിലയിൽ. പേരൂർക്കട ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാറിന്റെ രൂപം ദൃശ്യ മാധ്യമങ്ങൾക്ക് പ്രദർശിപ്പിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു. എല്ലും തോലുമായി മാറിയ മനുഷ്യന്റെ ശരീരത്തിൽ പുഴുക്കൾ അരിച്ചുനടക്കുന്ന ദൃശ്യം ആർക്കും കണ്ടുനിൽക്കാനാവില്ല. ചികിത്സക്കിടയിൽ കോവിഡ് ബാധിച്ച അനിൽ കുമാറിനെ കഴിഞ്ഞ 6നാണ് കോവിഡ് വാർഡിലേക്ക് മാറ്റിയത്.…
Read More »