Poll Watch
‘ജനാധിപത്യത്തെ കൊല്ലുന്നു, ഇവിഎമ്മില്‍ കൃത്രിമം”; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയില്‍ ഇവിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ഇവിഎം വിരുദ്ധ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പ്ലക്കാര്‍ഡുകളില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധി സേന എന്ന് എഴുതിയിരിക്കുന്നു. അതിനു താഴെ ഇവിഎമ്മില്‍ പ്രതിഷേധിക്കുന്ന സന്ദേശവും എഴുതിയിട്ടുണ്ട്. ഇവിഎം രാജ്യത്ത് ജനാധിപത്യത്തെ കൊല്ലുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍…
Read More »അടിപതറി പ്രമുഖർ; പിടിച്ചു നിന്നത് ചുരുക്കം ചിലർ
ഇന്ത്യ ഉറ്റുനോക്കിയ രാഷ്ട്രീയ നേതാക്കൾക്ക് കാലിടറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ചുരുക്കം ചില നേതാക്കൾ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. പഞ്ചാബിൽ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിമാരും പിന്നിലാണ്. അമൃത്സറിൽ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ കാലിടറി.ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പിന്നിലാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്…
Read More »മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾക്ക് വിജയിച്ചു
മണിപ്പൂർ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ എൻ ബിരേൻ സിംഗ് ഹീൻഗാംഗ് മണ്ഡലത്തിൽ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ് 9 സീറ്റുകളിൽ മുന്നിലാണ്.നേരത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു.…
Read More »പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് തോറ്റു
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് തോല്‍വി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്.അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയില്‍ ഇത്തരമൊരു തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. 2002, 2007, 2012, 2017 വര്‍ഷങ്ങളിലും പട്യാലയില്‍ നിന്ന് വിജയിച്ചിട്ടുള്ള വ്യക്തിയാണ് അമരീന്ദര്‍…
Read More »നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയിൽ കോൺഗ്രസിന് വൻ തിരിച്ചടി
ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തിൽ…
Read More »ആരോഗ്യം, വിദ്യാഭ്യാസം, സാന്ത്വനം; നാടിന് ഒരു മനുഷ്യന്റെ കരുതൽ
ആരോഗ്യം, വിദ്യാഭ്യാസം, സാന്ത്വനം; നാടിന് ഒരു മനുഷ്യന്റെ കരുതൽ വിളപ്പിൽ: ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, കായികപരിശീലനം, അഗതികൾക്ക് സാന്ത്വനം ഇവയൊക്കെ ഏറ്റെടുത്ത് നടത്തുകയാണ് വിളപ്പിൽ രാധാകൃഷ്ണൻ എന്ന ജനപ്രിയ നേതാവും, അദ്ദേഹം നേതൃത്വം നൽകുന്ന ‘പ്രതീക്ഷ’ എന്ന സംഘടനയും. നഗരത്തിന്റെ കുപ്പത്തൊട്ടിയെന്ന് വിളിപ്പേരു കിട്ടിയ ഗ്രാമം. സഹനസമരത്തിലൂടെ രാജ്യത്തിന് മാതൃകയായ ജനത. 12 വർഷം നീണ്ടുനിന്ന ചർഫാക്ടറി വിരുദ്ധ സമരത്തിനൊടുവിൽ 2013 ൽ വിളപ്പിൽ ജനത സമര…
Read More »പത്രിക സമർപ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ :
പത്രിക സമർപ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ : കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല. കോവിഡിനും രാഷ്ട്രീയ വിവാദങ്ങൾക്കുമിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിയുകയാണ്. ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും,…
Read More »ചേവരമ്പലം വാർഡിൽ ഇ. പ്രശാന്ത് കുമാറിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവാൻ സരിത പറയേരിയെ വിജയിപ്പിക്കണം
ചേവരമ്പലം വാർഡിൽ ഇ. പ്രശാന്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവാൻ സരിത പറയേരിയെ വിജയിപ്പിക്കണം പ്രാദേശികതല വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് കേന്ദ്ര സർക്കാർ; കേന്ദത്തിന്റെ വികസനപദ്ധതികളെ മറച്ചുവച്ചുകൊണ്ട് പിണറായി സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രൻ കോഴിക്കോട്: കേന്ദ്രഗവണ്മെന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ പ്രാദേശികതലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രഗവൺമെന്റിന്റെ വികസന പദ്ധതികളെ മറച്ചുവച്ചുകൊണ്ട് പിണറായി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച…
Read More »