Spiritual
ചക്കുളത്തുകാവ് പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറും
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 9 ന് തൃക്കൊടിയേറ്റിനുള്ള കൊടിയും കൊടിക്കയറും നീരേറ്റുപുറം പത്താം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗമന്ദിരത്തില്‍നിന്നും ചക്കുളത്തുകാവിലേക്ക് എഴുന്നെള്ളിക്കും. തുടര്‍ന്ന് ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റും ചമയകോടിയേറ്റും നടക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം…
Read More »ഇരുപതാമത് ഭാഗവത തത്ത്വസമീക്ഷാസത്രം ഓണ്‍ലൈനായി ഡിസംബര്‍ 26 മുതല്‍
ഈ മാസം 26 മുതല്‍ 2022 ജനുവരി 2 വരെ ഓണ്‍ലൈനായി നടത്തപ്പെടുന്ന ഇരുപതാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിന്റെ വിളംബര പത്രികാപ്രകാശനം നാരായണാശ്രമതപോവനത്തിന്റെ മാനേജിങ് ട്രസ്റ്റി സ്വാമി ഭൂമാനന്ദ തീര്‍ത്ഥ നിര്‍വഹിച്ചു. ആദ്യപ്രതി ആലുവ നേവല്‍ ആര്‍മമെന്റ് ഡെപ്പോ ഓഫീസര്‍ സീ. ആര്‍. രാമചന്ദ്രന്‍ സ്വീകരിച്ചു.26ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസഭയില്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥ, സ്വാമിനി മാ ഗുരുപ്രിയ, സ്വാമി നിര്‍വിശേഷാനന്ദതീര്‍ത്ഥ എന്നിവര്‍ ഭദ്രദീപം തെളിയിയ്ക്കും. തുടര്‍ന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ…
Read More »പരി: യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള മാവുടി ചാപ്പല്‍ കൂദാശ നാളെ.
പോത്താനിക്കാട്: പരി.യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിവക മാവുടിയില്‍ പണി കഴിപ്പിച്ച യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലിന്റെ കുദാശയും വി: കുര്‍ബാനയും നാളെ രാവിലെ 7 മുതല്‍ ഡോ മാത്യൂസ് മോര്‍ അന്തിമോസ് മെത്ര പ്പോലിത്തയുടെ കാര്‍മികത്വത്തില്‍ നടക്കും.7 ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് ചാപ്പലിന്റെ കൂദാശ, വി.കുര്‍ബാന, ലേലം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ.അബ്രഹം കിളയന്‍കുന്നത്ത്, ട്രഷറര്‍ എം.പി…
Read More »ആഴിമല;ജനത്തിരക്ക് ഏറുന്നു
കടലിനടുത്ത്, പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം തിരുവനന്തപുരത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ് പുളിങ്കുടി ആഴിമലയില്‍ രൂപം കൊണ്ടിരിക്കുന്നത്.ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെയുള്ള ശില്പത്തില്‍ കാണാനാകുക. ജനുവരി 2 ന് ശില്പം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി…
Read More »പരിമിതികള്‍ പാലിച്ചു ഈ വര്‍ഷം പൊങ്കാല
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്ര വളപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും. ഫെബ്രുവരി 27നാണ് പൊങ്കാല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല.ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ…
Read More »കോവിഡ് നിയന്ത്രിക്കാൻ ശബരിമല ചടങ്ങുകളിൽ മാറ്റം വരുത്തി, കാണിക്കയിടുന്നതിൽ മാത്രം നിരോധനമില്ല
പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളെന്ന പേരിൽ ശബരിമലയിൽ ആചാര ലംഘനത്തിന് ശ്രമിക്കുന്നതായി ശബരിമല അയ്യപ്പ സേവാ സമാജം. നെയ്യഭിഷേകം, പമ്പാസ്‌നാനം എന്നിവയുൾപ്പടെയുള്ള ചടങ്ങുകളിൽ മാറ്റം വരുത്തിയത് ആചാര ലംഘനങ്ങളിലേക്ക് വഴിവെയ്ക്കും. അതേസമയം കാണിക്കയിടാൻ മാത്രം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ആചാര ലംഘനങ്ങളുണ്ടാക്കുന്ന തീർത്ഥയാത്ര ഭക്തർ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം അറിയിച്ചു. ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ഈ മാസം…
Read More »ഗുരുപൂർണിമ സാധകന്റെ ആഘോഷം
ഗുരുപൂർണ്ണിമ സാധകന്റെ ആഘോഷമാണ്. സാധകൻ സ്വന്തം പുരോഗതി വിലയിരുത്തുന്നു, പുനരവലോകനം ചെയ്യുന്നു. എത്രത്തോളം സഞ്ചരിച്ചു, എവിടെയെല്ലാം എത്തി, ജീവിതത്തിൽ എന്തെല്ലാം തടസ്സങ്ങൾ നേരിട്ടു, എത്ര തടസ്സങ്ങൾ മറികടന്നു, എന്താണീ യാത്ര, എങ്ങോട്ടാണിത് നീങ്ങുന്നത് എന്നൊക്കെ സ്വയം അന്വേഷിക്കേണ്ട ദിവസമാണിത്. ഈയൊരു അവലോകനം കഴിഞ്ഞാൽ സ്വയം വീണ്ടും സമർപ്പിക്കണം. അങ്ങനെ, ഈ ദിവസം പുനരവലോകനം, പുനഃസമർപ്പണം, കൃതജ്ഞതയുടെ ആനന്ദം എന്നിവയുടെ സമ്മേളനമാണ് എന്നർത്ഥം. ഈ മൂന്ന് കാര്യങ്ങളാണ് ഗുരുപൂർണ്ണിമ നിങ്ങൾക്ക് നൽകുന്നത്.…
Read More »ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ ?
ഒരിയ്ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്‌നിഹോത്രിയുടെ ഇല്ലത്ത് അദ്ദേഹത്തെ കാണുവാനായി പോയി. പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ . പടിയ്ക്കൽ കാത്തുനിന്ന പക്കനാരോട് അകത്ത് നിന്നും വന്ന അന്തർജ്ജനം ഇങ്ങിനെ പറഞ്ഞു . ജേഷ്ഠൻ ഇപ്പോൾ സഹസ്രാവർത്തി ചെയ്തു കൊണ്ടിരിയ്ക്കുകയാണ് . കാത്തിരുന്നാലും . ശരി അങ്ങിനെ ആകട്ടെ എന്ന് പറഞ്ഞു പാക്കനാർ മുറ്റത്ത് ഇരുന്നു.. ഈ സമയം പാക്കനാർ…
Read More »ഭക്തജന സാന്നിദ്ധ്യമില്ലാതെ, മിഥുനമാസ പൂജകൾ; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും
ശബരിമല: മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. നാളെയും രാവിലെ 5 ന് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും അഭിഷേകവും നടക്കും. പതിവുപൂജകൾ കഴിഞ്ഞ് അത്താഴപൂജ എന്നിവക്ക് ശേഷം 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. മിഥുനമാസ പൂജയ്ക്കായി നട തുറന്നിരുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രം ജൂലൈ 15ന് തുറക്കും.15 മുതൽ 20 വരെയാണ്…
Read More »വിയറ്റ്‌നാമിൽനിന്ന് 1100 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തു
വിയറ്റ്‌നാം: വിയറ്റ്‌നാമിലെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ആരാധനാലയമായ മൈസൺ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ ഇന്ത്യൻ പുരാവസ്തു ഗവേഷണ സംഘം ഉൾപ്പെട്ട സംയുക്ത സംഘം 1100 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗമാണിത്. നാലാം നൂറ്റാണ്ടു മുതൽ ഈ ഭാഗം ഭരിച്ചിരുന്ന ചമ്ബാ സാമ്രാജ്യത്തിലെ രാജാക്കന്മാർ പണികഴിപ്പിച്ചതാണ് ഈ ആരാധനാലയങ്ങൾ. ചിത്രങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തന്റെ…
Read More »