Sports
കെ എസ് ആര്‍ ടി സി പുതിയ സര്‍വീസുകള്‍ തുടങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, ആര്‍.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവര്‍ക്ക് അതിരാവിലെ തന്നെ നേരിട്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപജില്ലകളില്‍നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വിസ് ഏര്‍പ്പെടുത്തുന്നു.ജനുവരി 27 മുതല്‍ രാവിലെയും വൈകീട്ടുമാണ് സര്‍വിസുകള്‍ നടത്തുന്നത് . തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ യാത്രാസൗകര്യം.ഒ.പി യിലെ…
Read More »സ്‌കൂളുകളില്‍ പുതിയ നിയമങ്ങള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരും.കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതല്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാനാകും. നൂറില്‍…
Read More »കണ്ണന് മുന്നില്‍ കല്യാണ മേളം
ഗുരുവായൂര്‍: കോവിഡ് കാലത്തെ ഇടവേളക്കുശേഷം വിവാഹത്തിരക്കിലമര്‍ന്ന് ക്ഷേത്രനഗരി. 108 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്. 129 എണ്ണം ശീട്ടാക്കിയിരുന്നു. രണ്ടു മാസം മുമ്ബ് തന്നെ 100 വിവാഹങ്ങള്‍ ബുക്ക് ചെയ്തിരുന്നു.എന്നാല്‍, നല്ല മുഹൂര്‍ത്തമുള്ള ദിവസം എന്ന പരിഗണനയില്‍ കൂടുതല്‍ വിവാഹങ്ങള്‍ക്ക് ദേവസ്വം അനുമതി നല്‍കുകയായിരുന്നു. വിവാഹസംഘങ്ങളില്‍ 12 പേര്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ കല്യാണമണ്ഡപങ്ങള്‍ക്ക് മുന്നിലും പ്രധാന നടപ്പന്തലിലും വലിയ തിരക്കുണ്ടായില്ല.എന്നാല്‍, രേഖകള്‍ ഒത്തുനോക്കി വിവാഹ സംഘങ്ങള്‍ക്ക് അനുമതിനല്‍കുന്ന മേല്‍പത്തൂര്‍…
Read More »മൃഗങ്ങളെ വേട്ടയാടല്‍ ഒരു ഹോബി
മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്ബും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മാങ്കുളം…
Read More »ടാങ്കറും ചരക്ക് ലാറിയും കൂട്ടിയിടിച്ചു
തൃശൂര്‍ കൊരട്ടിയില്‍ ചരക്ക് ലോറിയും ഓക്സിജന്‍ ടാങ്കറും കൂട്ടിയിടിച്ചു. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജന്‍ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കിയായിരുന്നു ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചത് അഗ്നിശമനസേന എത്തി വാതകച്ചോര്‍ച്ച ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ്.
Read More »ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി
ആലപ്പുഴ: കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ഉള്‍പ്പെടെ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെനിന്ന് എടുത്ത സാമ്ബിളുകള്‍ ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. കലക്ടര്‍ എ. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു.എച്ച്5 എന്‍8 വിഭാഗത്തില്‍പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച…
Read More »ഇനി സഞ്ജു നയിക്കും
ഇനി ക്യാപ്റ്റനായ് മലയാളത്തിന്റെ സ്വന്തം സഞ്ജു സംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും .മലയാളി താരം സഞ്ജു വി. സാംസണിനെ ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ആവേശത്തോടെയാണ് കായികലോകം ഏറ്റെടുത്തത്.പുതിയ അധ്യായം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സ് സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വിവരം അറിയിച്ചത്.നിലവിലെ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ പതിനാലാം സീസണ്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ്…
Read More »വധശ്രമം;ഭര്‍ത്താവ് അറസ്റ്റില്‍
(തൃശൂര്‍)മാള: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ വടമ കുന്നത്തുകാട് ആണ് സംഭവം. കുന്നത്തുകാട് സ്വദേശി 34കാരനായ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊള്ളലേറ്റ മുപ്പതുകാരിയായ സൗമ്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം.കുന്നത്തുകാട്ടിലെ വീട്ടില്‍ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതര്‍ക്കം കൊടുമ്ബിരി കൊണ്ടപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭര്‍ത്താവ്…
Read More »ഡോക്ടറേറ്റ് നേടി ബാല
നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി താരത്തിന് ആദരം നല്‍കുന്നത്.കോട്ടയത്ത് ഇന്ന് ബിരുദദാനച്ചടങ്ങ് നടക്കും. അമേരിക്കയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.ദക്ഷിണേന്ത്യയില്‍ നിന്നും ഈ…
Read More »വീണ്ടും ഉയര്‍ന്നു ഇന്ധന വില
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില.കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 28 പൈസയായി, ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കടന്നു. ജനുവരിയില്‍ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ്…
Read More »