Cricket News
ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് താരം ട്രാവിസ് ഹെഡ്.ടി20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് സംഘം മടങ്ങിയെങ്കിലും ഇന്ത്യക്കെതിരായ അവസാന മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡ് ടൂര്‍ണമെന്റിലെ 7 കളികളില്‍ നിന്നും 255 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതാണ് റാങ്കിംഗില്‍ ഹെഡിനെ സഹായിച്ചത്.അവസാന 3 മത്സരങ്ങളില്‍ 31,0,76 എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍. നിലവില്‍ 844 പോയന്റുകളുള്ള ഹെഡ് സൂര്യകുമാര്‍ യാദവിനേക്കാള്‍ 2…
Read More »ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു
സലാല: ശൈത്യകാല അവധിക്ക് ഫ്യൂച്ചര്‍ അക്കാദമി ഫോര്‍ സ്‌പോട്‌സ് സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു.അല്‍ നാസര്‍ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി ആറു വരെ നടന്ന ക്യാമ്ബില്‍ 28 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 130 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ലോയ്ഡ് കെല്ലര്‍, കസൂന്‍, നിലങ്ക എന്നിവര്‍ മുഖ്യ പരിശീലകരായിരുന്നു. ശാന്തി,റോഷന്‍,സച്ചു, റിജുരാജ്,സഹദ് എന്നിവരും പരിശീലനത്തിനു നേതൃത്വം നല്‍കി.സമാപന ചടങ്ങില്‍ ദോഫാറിലെ കള്‍ച്ചര്‍ ,യൂത്ത്, സ്‌പോട്‌സ്…
Read More »ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ചെന്നൈ ടീമിനെ സ്വന്തമാക്കി നടന്‍ സൂര്യ
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ചെന്നൈ ടീമിനെ സ്വന്തമാക്കി നടിപ്പിന്‍നായകന്‍ സൂര്യ. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്.നമുക്ക് ഒരുമിച്ച് നിന്ന് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാമെന്ന് താരം സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കാര്യം അറിയിക്കുകയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് നമുക്ക് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാം’. എന്നായിരുന്നു സൂര്യ എക്സില്‍ കുറിച്ചത്.…
Read More »ഷഹീന്‍ അഫ്രീദിയുടെ യഥാര്‍ത്ഥ പ്രശ്‌നം: രവി ശാസ്ത്രി പറയുന്നു
ഓപ്റ്റസ് സ്റ്റേഡിയത്തില്‍, പരമ്ബരയുടെ രണ്ടാം ദിനം പാക്കിസ്ഥാന്‍ പേസ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. നസീം ഷായുടെയും ഹാരിസ് റൗഫിന്റെയും സേവനം ഇല്ലാതെ ബൗളിംഗ് നടത്തിയ ഓസ്ട്രേലിയ 487 എന്ന കിടിലന്‍ സ്‌കോര്‍ നേടിയപ്പോള്‍ ഫയര്‍ പവറിന്റെ അഭാവം പ്രകടമായിരുന്നു.പാക്കിസ്ഥാന്റെ ബൗളിംഗ് ആയുധപ്പുരയിലെ അപൂര്‍വ കാഴ്ചയായ പേസിന്റെ അഭാവം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആശങ്കയ്ക്ക് കാരണമായി.പേസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏക റേഞ്ചറായ ഷഹീന്‍ അഫ്രീദിയാണ് ഭാരം ചുമക്കുന്നത്. ആദ്യ 95 ഓവറുകളില്‍, അഫ്രീദി ബൗള്‍…
Read More »അര്‍ജുന അവാര്‍ഡിന് മുഹമ്മദ് ഷമിയെ ബിസിസിഐ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്
2023 ക്രിക്കറ്റ് ലോകകപ്പിലെ തന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായ അര്‍ജുന അവാര്‍ഡിനായി ഇന്ത്യയുടെ എയ്സ് സ്പീഡ്സ്റ്റര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രത്യേക മുന്‍കൈ എടുത്ത് കായിക മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു, ആദ്യം പട്ടികയില്‍ പേരില്ലാതിരുന്ന ഷമിയെ ഉള്‍പ്പെടുത്തി.33-കാരന്‍ ലോകകപ്പില്‍ തികഞ്ഞ മിടുക്ക് പ്രദര്‍ശിപ്പിച്ചു, വര്‍ഷം മുഴുവനും മിന്നുന്ന ഫോം നിലനിര്‍ത്തി, പ്രത്യേകിച്ച് അടുത്തിടെ സമാപിച്ച ലോകകപ്പില്‍. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 7…
Read More »ആദ്യ ടെസ്റ്റില്‍ കിവീസിനെ 150 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്; ചരിത്ര നേട്ടം
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ 150 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്.ഇതാദ്യമായാണ് കടുവകള്‍ സ്വന്തം മണ്ണില്‍ കിവീസിനെ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലന്‍ഡിനെ അവരുടെ തട്ടകത്തില്‍ പോയി തോല്‍പ്പിച്ചിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി പത്ത് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാമാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.രണ്ടാം ഇന്നിങ്‌സില്‍ 332 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടിം സൗത്തിയും സംഘവും 181 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റുമായി തയ്ജുല്‍ ഇസ്‌ലാം…
Read More »രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ നീട്ടി
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം റണ്ണേഴ്സ് അപ്പായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ ബുധനാഴ്ച നീട്ടി.പ്രീമിയര്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ നേടിയ ശേഷം നവംബര്‍ 19 ന് അഹമ്മദാദില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിഹാസ ക്രിക്കറ്റ് താരം നയിച്ച സജ്ജീകരണത്തില്‍ തുടര്‍ച്ച തേടുന്ന ബിസിസിഐയുമായി ദ്രാവിഡിന്റെ കരാര്‍ പുതുക്കുമെന്ന് ചൊവ്വാഴ്ച പിടിഐ…
Read More »പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത്
പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത് തിരുവനന്തപുരം: ഇന്ത്യ-ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലച്ച് കാര്യവട്ടത്ത് വീണ്ടും മഴ ഭീഷണി.കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തി ശനിയാഴ്ച ഉച്ചയോടെ പെയ്തിറങ്ങിയ മഴയില്‍ ആസ്‌ട്രേലിയന്‍ ടീം പാതിവഴിയില്‍ പരിശീലനം ഉപേക്ഷിച്ച് മടങ്ങി. എന്നാല്‍, ഒരുമണിക്കൂറിനു ശേഷം മഴ ശമിച്ചതോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍…
Read More »ക്രിക്കറ്റില്‍ പുതിയ “സ്റ്റോപ്പ് ക്ലോക്ക്” നിയമവുമായി ഐസിസി. ബോളിംഗ് ടീമിന് കിട്ടുന്നത് വമ്ബൻ പണി.
കാലാകാലങ്ങളില്‍ ഒരുപാട് മാറ്റങ്ങളാണ് ക്രിക്കറ്റിന് വന്നിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.സ്ട്രാറ്റജിക് ടൈം ഔട്ടുകളും ഡിസിഷന്‍ റിവ്യൂ സിസ്റ്റവും അടക്കമുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഒരുപാട് പുതിയ തലങ്ങള്‍ സമ്മാനിച്ചു. പലതും ക്രിക്കറ്റിന്റെ വിവിധ മേഖലകളും ലൂപ്പ് ഹോളുകളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം പുതിയ ഒരു നിയമം കൂടി ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഐസിസി ഇപ്പോള്‍.’സ്റ്റോപ്പ് ക്ലോക്ക്’ എന്ന പേരിട്ടിരിക്കുന്ന പുതിയ നിയമമാണ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക്…
Read More »ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി 20 ; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പന തുടങ്ങി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 26ന് നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ചു പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷന്‍, പേടിഎം ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. നേരിട്ടുള്ള ടിക്കറ്റ് വില്‍പന ഇല്ല. 750, 2000, 5000, 10000 ~ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്ക്കു ടിക്കറ്റ് ലഭ്യമാണ്.26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക.വൈകിട്ട്…
Read More »