Football News
ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഹാര്‍ദ്ദിക്ക് പോള്‍ തകര്‍ന്ന് ദാരുണമായി മരിച്ചു
ഹരിയാന: ഹരിയാനയിലെ റോത്തക്കില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ 16 വയസ്സുകാരന്‍ ഹാര്‍ദ്ദിക്ക് ദാരുണമായി മരണപ്പെട്ടു. ബാസ്‌കറ്റ് ചെയ്ത ശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് പോള്‍ തകര്‍ന്ന് നെഞ്ചില്‍ വീണത്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കായിക മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിടുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.…
Read More »‘യുവ’ ഏഷ്യാകപ്പ് കളിക്കാന്‍ കൗമാര താരം വൈഭവ് സൂര്യവംശി
മുംബൈന്മ റൈസിങ് ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു താരം ജിതേഷ് ശര്‍മ നയിക്കും. നമന്‍ ധിര്‍ വൈസ് ക്യാപ്റ്റനായുള്ള ടീമില്‍ 14 വയസ്സുകാരന്‍ കൗമാരതാരം വൈഭവ് സൂര്യവംശിയും ഇടംപിടിച്ചു. 2025 ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തകര്‍ത്തുകളിച്ച വൈഭവ്, ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററായേക്കും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയുമുള്‍പ്പടെ 252 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നേരത്തേ അണ്ടര്‍ 19 ഫോര്‍മാറ്റില്‍…
Read More »2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി ലയണല്‍ മെസി
അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താന്‍ ടീമിലുണ്ടായിരിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മത്സരത്തിന് മുമ്പായി തന്റെ അവസ്ഥ വിലയിരുത്തിയായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ അമേരിക്കന്‍ ടൂര്‍ണമെന്റ് ആയ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായി കളിക്കുകയാണ് മെസി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം,…
Read More »മെസി വരുമെന്ന പ്രചാരണം: കലൂരിലെ മരംമുറി ചട്ടം പാലിച്ചുകൊണ്ടോ?നവീകരണത്തിന് കരാറുണ്ടോ? ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ സ്റ്റേഡിയം
മെസി വരുമമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട കലൂര്‍ സ്റ്റേഡിയ നവീകരണ വിവാദത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി. സ്റ്റേഡിയ നവീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തട്ടിപ്പ് നടന്നോ എന്ന്സംശയിക്കുന്നതായി പറഞ്ഞു. കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നും ജിസിഡിഎയോട് കത്ത് മുഖാന്തരം ഹൈബി ഈഡന്‍ ചോദിച്ചിട്ടുണ്ട്. കലൂരെ മരംമുറിയില്‍ ഉള്‍പ്പെടെ ഇതുവരെ തങ്ങള്‍ മിണ്ടാതിരുന്നത് ലക്ഷക്കണക്കിന് പേര്‍…
Read More »ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് താരം ട്രാവിസ് ഹെഡ്.ടി20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് സംഘം മടങ്ങിയെങ്കിലും ഇന്ത്യക്കെതിരായ അവസാന മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡ് ടൂര്‍ണമെന്റിലെ 7 കളികളില്‍ നിന്നും 255 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതാണ് റാങ്കിംഗില്‍ ഹെഡിനെ സഹായിച്ചത്.അവസാന 3 മത്സരങ്ങളില്‍ 31,0,76 എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍. നിലവില്‍ 844 പോയന്റുകളുള്ള ഹെഡ് സൂര്യകുമാര്‍ യാദവിനേക്കാള്‍ 2…
Read More »മുംബൈക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മറികടന്ന് മുംബൈ ഇന്ത്യസ്. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.…
Read More »അര്‍ജന്റീനക്ക് തിരിച്ചടി; സൗഹൃദ മത്സരങ്ങള്‍ക്ക് മെസ്സിയുണ്ടാകില്ല
സൗഹൃദ മത്സരങ്ങള്‍ക്കൊരുങ്ങുന്ന അര്‍ജന്റീനക്ക് തിരിച്ചടി. സൂപ്പര്‍താരം ലയണല്‍ മെസ്സി ടീമിനായി കളിക്കാനിറങ്ങില്ല.വലത് ഹാംസ്ട്രിങ്ങിനു പരിക്കേറ്റ താരത്തിന് ഏപ്രില്‍ വരെ കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഞായറാഴ്ച മേജര്‍ ലീസ് സോക്കറില്‍ ഡി.സി യുനൈറ്റഡിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞദിവസം കോണ്‍കാകാഫ് ചാമ്ബ്യന്‍സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ നാഷ് വില്ലക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഈമാസം 22ന് എല്‍ സാല്‍വദോറിനെതിരെ ഫിലാഡെല്‍ഫിയയിലും 26ന് കോസ്റ്റ റീക്കക്കെതിരെ ലോസ് ആഞ്ജലസിലുമാണ് അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.സീസണിന്റെ…
Read More »ഇന്ത്യയുടെ കായികരംഗത്തെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കും,: ഇമ്മാനുവല്‍ മാക്രോണ്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ കായികരംഗത്തെ സ്വപ്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ഇന്ത്യയുമായി കായികരംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രപതി ദ്രൗപതി മുര്‍മു സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.”കായികരംഗത്ത് ഇന്ത്യയുമായി സഹകരണം കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്ബിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ ഉദ്ദേശത്തെ ഞങ്ങള്‍ തീര്‍ച്ചയായും പിന്തുണയ്ക്കും”- മാക്രോണ്‍ പറഞ്ഞു.വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ഫ്രഞ്ച്…
Read More »നോക്കൗട്ട് പ്രതീക്ഷയില്‍ ഇന്ത്യയും സിറിയയും
ദോഹ എ.എഫ.്സി. ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് നിര്‍ണായക പോരാട്ടം. ഖത്തര്‍ സമയം ഉച്ചയ്ക്ക് 2:30 മുതല്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യ സിറിയയെ നേരിടും.ബി ഗ്രൂപ്പിലെ അവസാന മത്സരമാണത്. അതേ സമയത്തു തന്നെ ഓസ്ട്രേലിയ ഉസ്ബെക്കിസ്ഥാനെയും നേരിടും. ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും തോറ്റ ഇന്ത്യക്കു നാണക്കേട് മാറ്റാന്‍ സിറിയയുമായുള്ള മത്സരത്തില്‍ ജയിക്കണം. കോച്ച് ഇഗോര്‍ സ്റ്റിമാച് സകല അടവുകളും പുറത്തെടുക്കുമെന്നാണു പ്രതീക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം പകുതി അവസാനിച്ചപ്പോള്‍…
Read More »ലോകചാമ്പ്യന്മാരായ അര്ജന്റീന ദേശീയ ഫുട്‌ബോള് ടീമിം കേരളത്തിലേക്ക്
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അര്ജന്റീന ദേശീയ ഫുട്‌ബോള് ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബര് 25-ന് തുടങ്ങാന് ധാരണയായി. മൂന്നുമത്സരങ്ങളാകും അര്ജന്റീന ടീം കേരളത്തില് കളിക്കുക. ലോകകപ്പ് ജയിച്ച അര്ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പില് മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാന് ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല.മലപ്പുറം മഞ്ചേരി പയ്യനാട്ട് സംസ്ഥാന സര്ക്കാര് പുതുതായി നിര്മിക്കുന്ന സ്റ്റേഡിയത്തിലും മത്സരം നടത്താന് ലക്ഷ്യമിടുന്നുവെന്ന് കായികമന്ത്രി വി.…
Read More »










