Local
യുഡിഎഫ് സമ്മാനിച്ച ലഡ്ഡു കഴിച്ച് ബിജെപി നഗരസഭാ ചെയര്‍പേഴ്സണ്‍; 18 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്കോ ?
പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു. പാലക്കാട് നഗരസഭയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായിരിക്കുകയാണ്. ഇടഞ്ഞ് നില്‍ക്കുന്ന 18 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും പ്രതികരിച്ചു. ജനപ്രതിനിധികള്‍ക്ക് ബിജെപിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എംപി കുറ്റപ്പെടുത്തി. പാലക്കാട്ടെ തോല്‍വിക്കും നഗരമേഖലലയില്‍ പാര്‍ട്ടി പിന്നില്‍ പോയതിനും കാരണം 18 കൗണ്‍സിലര്‍മാരാണെന്ന്…
Read More »വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; പ്രതിഷേധവുമായി കുടുംബങ്ങള്‍
വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബങ്ങള്‍. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ ഞായറാഴ്ചയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. റോഡരികില്‍ പുതിയ കുടിലുകള്‍ നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പിന്മേലാണ് കുടിലുകള്‍ പൊളിച്ച് മാറ്റിയത്. സംഭവത്തില്‍ വനംവകുപ്പ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. കുടിലുകള്‍ പൊളിച്ചതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും പാകംചെയ്തുകൊണ്ടിരുന്ന ഭക്ഷണം പോലും മറിച്ച് കളഞ്ഞാണ് തങ്ങളുടെ പാര്‍പ്പിടം തകര്‍ത്തതെന്നും പ്രദേശവാസികള്‍ പറയുന്നു. പാചകം ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍…
Read More »ബിജെപി നേതൃത്വത്തിനെതിരേ നഗരസഭാധ്യക്ഷ
പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാര്‍ഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നു. അതൃപ്തി മറികടന്നാണ് തങ്ങള്‍ പ്രചാരണത്തിന് പോയതെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കി. ബിജെപിയുടെ പരാജയത്തിന് പിന്നില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും പ്രമീള പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സി കൃഷ്ണകുമാറിനൊപ്പം…
Read More »വന്‍ഭീഷണി, വേമ്പനാട്ട് കായലില്‍ നിന്ന് കാണാതായത് 60 ഇനം മത്സ്യങ്ങള്‍, ഇപ്പോഴുള്ളത് 9 എണ്ണം മാത്രം, സംഭരണശേഷിയും കുത്തനെ കുറഞ്ഞു
കൊച്ചി: വന്‍തോതിലുള്ള കൈയേറ്റവും നശീകരണവും മൂലം വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ പഠന റിപ്പോര്‍ട്ട്.കായലിന്റെ സംഭരണശേഷയില്‍ 120 വര്‍ഷംകൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം കൈയേറ്റം മൂലം കായല്‍ വിസ്തൃതിയില്‍ 43.5 ശതമാനം നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ടില്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതായും കണ്ടെത്തിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്‌സസ്…
Read More »കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രചരണ പരിപാടി തുടങ്ങി
വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഉദയനാപുരം പഞ്ചായത്തിലെ ജനസമ്ബര്‍ക്ക പരിപാടി കാനറാ ബാങ്ക് നാനാടം ശാഖയുടെ നേതൃത്വത്തില്‍ നടത്തി.നാനാടം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടത്തിയ സമ്മേളനം റബ്ബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എസ്.ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ചീഫ് മാനേജര്‍ കെ.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് അസി.മാനേജര്‍ നിഥിന്‍ ജോസ്, പഞ്ചായത്ത് മെമ്ബര്‍ ശരത്.ടി.പ്രകാശ്, ഡിവിഷന്‍…
Read More »വന്യമൃഗ ശല്യം മൂലം കൃഷിനാശം
തൊടുപുഴ: അഞ്ച് വര്‍ഷത്തിനിടെ വന്യമൃഗ ശല്യം മൂലം ജില്ലയില്‍ 47.24 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 2019 മുതല്‍ 2023 വരെ 28 ഹെക്ടറിലായി 4724226 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. വാഴ, കരിമ്ബ്, കുരുമുളക്, റബര്‍, തെങ്ങ്, ഏലം എന്നിങ്ങനെയാണ് കൃഷി നാശം കുടുതലും. കാന്തല്ലൂര്‍, മാങ്കുളം, മന്നാം കണ്ടം, മറയൂര്‍, ചക്കുപള്ളം, ഉപ്പുതറ, വണ്ടന്‍മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ മേഖലകളിലാണ് കൂടുതലും കൃഷി നാശം.റിപ്പോര്‍ട്ട് ചെയ്യാത്തതുള്‍പ്പെടെ 50 ലക്ഷം രൂപക്ക്…
Read More »അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കും; 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ച് പ്രതിരോധ മന്ത്രാലയം
ന്യൂദല്‍ഹി: അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മിച്ച ഹൊവിറ്റ്സറുകളാണ് വാങ്ങുക.105 എംഎം വ്യാസമുള്ള 37 ഫീല്‍ഡ് ഗണ്ണുകള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നല്കും. ഇതിനുപുറമേ 400 പുതിയ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും വാങ്ങുന്നുണ്ട്. വരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചയാകും.പത്ത് വര്‍ഷത്തിനിടെ…
Read More »കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ കരാറില്‍ ഒപ്പു വച്ച് കെ.എ.എല്ലും ലോര്‍ഡ്സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും
തിരുവനന്തപുരം : കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍) മുബൈ കേന്ദ്രമായ ലോര്‍ഡ്സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും…
Read More »പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തില്‍ ഉറച്ച് ജി ശക്തിധരന്
സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. പണം കൈമാറിയതിന് തെളിവുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറില്‍ എത്തിച്ച പണത്തില്‍ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു. ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന വ്യവസായിയാണ് പണം നല്‍കിയത്. കൈതോലപ്പായയില്‍ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാര്‍ട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരന് വ്യക്തമാക്കി.അതേസമയം കൈതോലപ്പായയില്‍ സിപിഐഎം നേതാവ്…
Read More »സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാട്. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന് മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഗവണ്മെന്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി…
Read More »