Tennis News
‘ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തും, 2024 ഒളിംപിക്സില്‍ സ്വര്‍ണം നേടും’; ലക്ഷ്യങ്ങളില്‍ ഉറച്ച് ജോക്കോവിച്ച്
ബെല്‍ഗ്രേഡ്: ഒളിംപിക്സ് സ്വര്‍ണം എന്ന ലക്ഷ്യവുമായി 2024ലെ പാരിസ് ഒളിംപിക്സില്‍ എത്തുമെന്ന് ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ച്.ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചെങ്കിലും ഓസ്ട്രേലിയയിലേക്ക് മടങ്ങി എത്തുന്നതും തന്റെ ലക്ഷ്യമാണെന്ന് ജോക്കോവിച്ച് പറഞ്ഞു.ഒരു ഒളിംപിക് മെഡല്‍, പ്രത്യേകിച്ച് സ്വര്‍ണം, അതൊരു വലിയ ആഗ്രഹമാണ്. 2024ല്‍ പാരിസിലേക്ക് എത്താനാണ് എന്റെ പദ്ധതികള്‍. ടോക്യോയിലെ സ്വരേവിനെ നേരിട്ട സെമി ഫൈനല്‍ ഞാന്‍ ഒരുപാട് വട്ടം കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് കണ്ടെത്താനാണ് ശ്രമിച്ചത്.…
Read More »ടെന്നിസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങി സാനിയ മിര്‍സ
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.ഓസ്ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി.’ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ പോലും ഇതെന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെന്റെ…
Read More »ജോക്കോവിച്ചിന് വിസയില്ല, അപ്പീല്‍ കോടതി തള്ളി; ഉടന്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചയക്കും
സിഡ്നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ല.വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീല്‍ കോടതി തള്ളി.മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്യാതിരുന്നതോടെ കനത്ത തിരിച്ചടിയാണ് ജോക്കോവിച്ച് നേരിട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. തന്റെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണും 21ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്ബ്യനായ ജോക്കോവിച്ച് ഇവിടെ…
Read More »ജോക്കോവിച്ചിന് കോടതിയില്‍ ജയം; വിദേശകാര്യവകുപ്പിന് കോടതിയുടെ ശകാരം; വിസ റദ്ദാക്കിയ നടപടി തെറ്റ്
സിഡ്നി: ടെന്നീസ് താരം ജോക്കോവിച്ചിന് അനുമതി നല്‍കി ഓസ്ട്രേലിയന്‍ കോടതി. ലോകോത്തര താരത്തെ 15 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചതും നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയതും വിസ റദ്ദാക്കിയതും അന്യായമെന്ന് കോടതി നിരീക്ഷിച്ചു.വിദേശകാര്യവകുപ്പിനെ കോടതി ശകാരിക്കുകയും ചെയ്തു. അഞ്ചുദിവസത്തെ നിരന്തരമായ നടപടികള്‍ക്ക് ശേഷമാണ് ജോക്കോവിച്ചിന്റെ വാദം കോടതി ശരിവച്ചത്.കൊറോണ വാക്സിനേഷന്‍ എടുത്തില്ലെന്ന കാരണം പറഞ്ഞാണ് സെര്‍ബിയന്‍ താരത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. ഓസ്്ട്രേലിയന്‍ ഓപ്പണിനായിട്ടാണ് ടോപ് സീഡ് താരം വിമാനമിറങ്ങിയത്. സെര്‍ബിയന്‍ ആരോഗ്യവകുപ്പിന്റെ രേഖകള്‍…
Read More »ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ, മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
സിഡ്‌നി: ടെന്നീസ് ലോക ഒന്നാം നമ്ബര്‍താരം നോവാക്ക് ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെയും ടീമിനെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.വാക്സിനേഷന്‍ ഒഴിവാക്കലിന് വേണ്ട നടപടികള്‍ താരം പാലിച്ചില്ലെന്നാണ് ആരോപണം. 2022 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ എല്ലാവരും കോവിഡ് 19 നെതിരേ വാക്സിനേഷന്‍ എടുത്തിരിക്കണമെന്ന നിയമം ഓസ്ട്രേലിയ കര്‍ക്കശമാക്കിയിട്ടുണ്ട്. വാക്സിനേഷനോ അല്ലെങ്കില്‍ രോഗമില്ലെന്ന രണ്ടു സ്വതന്ത്ര പാനല്‍ വിദഗ്ദ്ധരുടെ ആരോഗ്യനിര്‍ണയമോ വേണ്ടിവരും.താരത്തെ പുറത്താക്കിയ നടപടി ഓസ്ട്രേലിയയും…
Read More »ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആറാം മെഡല്‍ നഷ്ടമായി, ക്വാര്‍ട്ടര്‍ ഫൈനലില്‍ പി വി സിന്ധു പുറത്ത്
ഹ്യൂല്‍വ (സ്പെയിന്‍): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്.വെള്ളിയാഴ്ച ഹ്യൂല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ താരം തായ് സൂ യിങ്ങിനോട് 17-21, 13-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്.42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ എതിരാളിക്ക് മേല്‍ ആധിപത്യം നേടാന്‍ സിന്ധുവിന് സാധിച്ചില്ല. തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.ലോക ചാമ്ബ്യന്‍ഷിപ്പില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച…
Read More »ബാഡ്മിന്റണില്‍ കൃഷ്ണ നാഗറിന് സ്വര്‍ണം; മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നാഗറാണ് സ്വര്‍ണം നേടിയത്. ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം കീഴടക്കിയത്. സ്‌കോര്‍ 21-17, 16-21, 21-17.
Read More »