Local newss
ബിസിനസുകള്‍ ബാധ്യതയായി; അഫാനും കുടുംബത്തിനും കട ബാധ്യത 40 ലക്ഷം രൂപയെന്ന് പൊലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക കാരണങ്ങളാണെന്നായിരുന്നു. എന്നാല്‍ കുടുംബത്തിന് ഇത്രയും കടം വരാന്‍ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇതില്‍ പൊലീസ് അന്വേഷണം…
Read More »പത്തനംതിട്ടയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍
പത്തനംതിട്ട തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍. തിരുവല്ല ദീപ ജംഗ്ഷനില്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പത്തു വയസുകാരനായ മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കല്‍ കൂടുതല്‍ എംഡിഎംഎ…
Read More »ആരോഗ്യമന്ത്രി വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വര്‍ക്കേഴ്സ്; സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമെന്ന് വീണാ ജോര്‍ജ്
കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്കെടുത്താല്‍ 26125 ആശമാരില്‍ 25800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന്…
Read More »‘ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്, സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്’: രമേശ് ചെന്നിത്തല
ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെന്നിത്തല ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സ്ത്രീയാണെന്ന കാരണം കൊണ്ടു മാത്രം ഭരണവര്‍ഗം അടിസ്ഥാന വരുമാനം നിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരുടെ കാര്യത്തെക്കുറിച്ചു പറയുന്നത്.ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്. സ്ത്രീ എന്ന കാരണം…
Read More »ജോര്‍ദാനില്‍ വെടിയേറ്റുമരിച്ച തോമസ് ജോലിതട്ടിപ്പിന്റെ ഇര
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജോര്‍ദാന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പെരേര ജോലി തട്ടിപ്പിന്റെ ഇരയായി വിദേശത്ത് എത്തിയതാണെന്ന് റിപ്പോര്‍ട്ട്. ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തോമസ് ഗബ്രിയേല്‍ പെരേരക്കൊപ്പം അയല്‍വാസി കൂടിയായ എഡിസണ് ചാള്‍സിനും വെടിയേറ്റിരുന്നു. ഫെബ്രുവരി പത്തിനാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് ഇന്ത്യന്‍ എംബസി ഗബ്രിയേലിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.ട്രാവല്‍ ഏജന്‍സി പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തതിനെ…
Read More »ആര്‍ക്കും പ്രായപരിധി ഇളവിന് നിര്‍ദേശമില്ല, മുഖ്യമന്ത്രിയുടെ കാര്യം തീരുമാനിക്കേണ്ടത്;പി.ബി ഐസക്
കൊല്ലം: ആര്‍ക്കും പ്രായപരിധിയില്‍ ഇളവ് കൊടുക്കാന്‍ പാര്‍ട്ടിയില്‍ നിര്‍ദേശമുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. അത്തരത്തിലുള്ള നിര്‍ദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടേ കാര്യം പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.ആര്‍ക്കും ഇളവ് കൊടുക്കാനുള്ള നിര്‍ദേശമില്ല. മുഖ്യമന്ത്രിയുടേത് പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണ്. അദ്ദേഹം ആ ഘടകത്തില്‍ അംഗമാണ്. സംസ്ഥാനഘടകത്തില്‍ ആര്‍ക്കും അത്തരത്തില്‍ ഇളവ് ഉണ്ടാകില്ലെന്നത് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നുമില്ല.…
Read More »പൂരം നടത്തിപ്പില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല; എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിയതില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളില്‍…
Read More »പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല, പൊതു ചര്‍ച്ചയില്‍ വിമര്‍ശനമത്രയും എംവി ഗോവിന്ദന്
കൊല്ലം : സിപിഎം സംസ്ഥാന എംവി ഗോവിന്ദന് സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലെ വിമര്‍ശന ഫോക്കസ് മുഴുവനും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവന്‍ എം.വി…
Read More »‘ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരും, സിപിഐഎം വനിതകള്‍ക്ക് പരിഗണന നല്കുന്ന പാര്‍ട്ടി’; കെ.കെ ശൈലജ
ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ്.വനിതകള്‍ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ല. എന്നും വനിതകള്‍ക്ക് പരിഗണന നല്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു.സ്ത്രീ പരാതിനിധ്യം എല്ലാ മേഖലയിലും വര്‍ധിക്കണം. സ്ത്രീകള്‍ ലോകത്ത് 50 ശതമാനമുണ്ട്. വനിതകള്‍ കൂടുതല്‍ വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു വരുന്നു. ഇനിയും വര്‍ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി…
Read More »ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ചു
ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കോഴിക്കോടിനെ ഉള്‍പ്പെടുത്തിയത്.ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളെ ആവശ്യമില്ലെന്ന് ജാമിഅ മില്ലിയ സര്‍വകലാശാല തീരുമാനിച്ചോയെന്ന് ശശി തരൂര്‍ എക്സില്‍ കുറിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് ഹാരിസ് ബീരാന് എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വര്‍ഷങ്ങളായി ജാമിഅ പരീക്ഷ കേന്ദ്രം അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിഅയിലെ…
Read More »