Technology
റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു
ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും ഇതിനു സൌകര്യമൊരുക്കുന്നത്. 1970 മുതല്‍ ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന ജെ. എല്‍. ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് മോഡലുകള്‍ ആദ്യമായാണു ബ്രിട്ടന് പുറത്തു അസംബിള്‍ ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഈ കാറുകള്‍ വിപണിയിലെത്തുമെന്ന് ജെ. എല്‍. ആര്‍ മാനേജിംഗ് ഡയരക്ടര്‍ രാജന്‍…
Read More »ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില പ്രദേശങ്ങളിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ഭൂചലനം രേഖപ്പെടുത്തി. ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിലും പാകിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്ബമുണ്ടായെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കാബൂളിലെ വടക്ക് കിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Read More »ബഹിരാകാശ ഗവേഷണത്തിന് എഐ; പരീക്ഷണ ശാലകള്‍ ആരംഭിച്ച് ഐഎസ്ആര്‍ഒ
\തിരുവനന്തപുരം: ബഹിരാകാശ ഗവേഷണത്തിന് ഇനി എഐയും. എഐ അധിഷ്ഠിത ഗവേഷണങ്ങള്‍ക്കായി പ്രത്യേക പരീക്ഷണ ശാലകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.ശാസ്ത്രജ്ഞര്‍ക്ക് ഈ മേഖലയില്‍ ശില്‍പശാലകളും സെമിനാറുകളും ക്ലാസുകളും ആരംഭിച്ചു.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ജിഎക്സ് പരീക്ഷണ ദൗത്യത്തിലെ യന്ത്രവനിത ‘വ്യോമമിത്ര’ എഐ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുക. മനുഷ്യനെപ്പോലെ ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും പ്രാദേശിക ഭാഷകളുള്‍പ്പെടെ മനസ്സിലാക്കാനും വ്യോമമിത്രയ്ക്കു കഴിയും.റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിര്‍ണയിക്കല്‍, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന,…
Read More »പുതുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ഏഷ്യ
പ്രതിവര്‍ഷം 1.5 ദശലക്ഷം സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്യുന്ന 69 പുതിയ പ്രതിവാര ഫ്‌ലൈറ്റുകള്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി മുതല്‍ ബംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി, അമൃത്സര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് പുതിയ സെര്‍വീസുകള്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 2023 ഡിസംബര്‍ 1 മുതല്‍ മലേഷ്യയിലേക്കുള്ള 30 ദിവസത്തെ വിസ രഹിത പ്രവേശനം എന്ന മലേഷ്യന്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്…
Read More »അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കും; 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ച് പ്രതിരോധ മന്ത്രാലയം
ന്യൂദല്‍ഹി: അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മിച്ച ഹൊവിറ്റ്സറുകളാണ് വാങ്ങുക.105 എംഎം വ്യാസമുള്ള 37 ഫീല്‍ഡ് ഗണ്ണുകള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നല്കും. ഇതിനുപുറമേ 400 പുതിയ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും വാങ്ങുന്നുണ്ട്. വരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചയാകും.പത്ത് വര്‍ഷത്തിനിടെ…
Read More »ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ വാഹനമായ D1 പരീക്ഷണ വിക്ഷേപണം വിജയകരം.എല്ലാഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. റോക്കറ്റ് 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്‌കേപ്പ് സംവിധാനമായ ക്രൂ മോഡ്യൂള്‍ വേര്‍പെട്ട് പാരച്യൂട്ട് വഴി കടലില്‍ പതിച്ചു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ക്രൂ മോഡ്യൂള്‍ കരക്കെത്തിക്കും. വൈകിട്ടോടെ ക്രു മോഡ്യൂള്‍ ചെന്നൈ തുറമുഖത്ത് എത്തിക്കും.മൂന്നു ഘട്ടമായാണ് ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ വിക്ഷേപണം ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍…
Read More »മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണം ആരംഭിച്ചു: ഐഎസ്ആര്‍ഒ
തിരുപ്പതി: മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുന്നതായി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും ആളില്ലാ പര്യവേഷണ വാഹനങ്ങളുടെ വിക്ഷേപണ പരീക്ഷണം ഉടന്‍ നടക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം. ഇത്തരത്തില്‍ നാല്…
Read More »ഹോണ്ട ഇന്ത്യ പുതിയ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിങ് ആരംഭിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിങ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ ഷേഡില്‍ ഡിസിടി വേരിയന്റില്‍ ലഭ്യമാകുന്ന 2023 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് ഗുരുഗ്രാം എക്‌സ്‌ഷോറൂം വില. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയിലെത്തുന്നത്. പ്രീമിയം ബിഗ്‌വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും വില്‍പന. അത്യാധുനിക ശൈലിയില്‍ സവിശേഷമായ ഫീച്ചറുകളോടെയാണ്…
Read More »ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ റെയില്‍വേ സൗത്ത് സോണിലെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ – ഉല റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 525 വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ഇന്നലെ യാത്ര തിരിച്ച ഉല റെയില്‍ ഹൈദരാബാദ്, അജന്ത, എല്ലോറ, മുംബൈ, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു പത്തു ദിവസത്തെ യാത്രയ്ക്ക് ശേഷം ഒക്ടോബര്‍ ഏഴിന് തിരികെ എത്തും. ഭക്ഷണം, താമസം, യാത്രാ സൗകര്യങ്ങള്‍, ടൂര്‍ മാനേജര്‍,…
Read More »അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്
കൊച്ചി: ഡയഗ്നോസ്റ്റിക് സേവന ദാതാക്കളായ അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകരുടെ, ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 14,233,964 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read More »