Women
ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി അന്തരിച്ചു
ചെന്നൈ: ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47) അന്തരിച്ചു. അര്ബുദബാധയെ തുടര്ന്ന് ദീര്ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില് വെച്ചായിരുന്നു അന്ത്യം.1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല് തന്നെ ശാസ്ത്രീയസംഗീതത്തില് പരിശീലനം നേടിയിരുന്നു. 1984 ല് പുറത്തിറങ്ങിയ മൈഡിയര് കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടര്, തേടിനേന് വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ,…
Read More »‘സ്ത്രീകള്‍ക്കും മുഖ്യമന്ത്രിയാകാം’, നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത് കെ.കെ. ഷൈലജ
കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ഷൈലജ എംഎല്‍എ.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധ്യം വര്‍ധിപ്പിക്കണമെന്നും ഷൈലജ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണമെന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത്…
Read More »ഛത്തിസ്ഗഡില്‍ അമ്മയെയും ക്കൈകുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു
റായ്പുര്‍: ഭാര്യയുമായി കലഹിച്ച യുവാവ് അമ്മയെയും കൈക്കുഞ്ഞിനെയും മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. ഛത്തിസ്ഗഡിലെ ബാലോഡ് ജില്ലയിലെ ഉസര്‍വാര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഭവാനി നിഷാദ് (30) നെ പോലീസ് അറസ്റ്റുചെയ്തു. അമ്മ ശാന്ദി നിഷാദ് (50) രണ്ട് മാസം പ്രായമായ മകന്‍ വെഭവ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയശേഷം ഭാര്യ ജഗേശ്വരി ( 26) നെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More »സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്.5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 21ന് ശേഷം സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്.
Read More »ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണുകളില്‍ ശബ്ദം നല്‍കിയിരുന്ന ശാസ്ത്രജ്ഞയാണ് വളര്‍മതി. രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ സമയത്തായിരുന്നു വളര്‍മതി അവസാനമായി കൗണ്ട് ഡൗണ്‍ നടത്തിയത്.ചന്ദ്രയാന്‍ 3 ദീര്‍ഘനിദ്രയിലേക്ക് പോയ ദിവസം തന്നെയാണ് വളര്‍മതിയും വിട പറഞ്ഞത്.
Read More »ഡോ. ശീതള്‍ നായരെ ആദരിച്ചു
ന്യൂഡല്‍ഹിയിലെ പ്രശസ്തമായ വിജ്ഞാന്‍ ഭവനില്‍ നടന്ന 2023ലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്പിരേഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വഡോദര ആസ്ഥാനമായുള്ള സ്ഥാപനമായ DSSG ബെസ്‌പോക്ക് സൊല്യൂഷന്‍സിന്റെ കേരളത്തില്‍ വേരുകളുള്ള ഡോ. ശീതള്‍ നായരെ ‘സാമൂഹ്യ ശാസ്ത്രജ്ഞന്‍’ എന്ന ബഹുമതി നല്‍കി ആദരിച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായി നടത്തിയ ഈ ചടങ്ങില്‍ ഇന്ത്യന്‍ അമേച്വര്‍ ബോക്‌സറും മുന്‍ പാര്‍ലമെന്റ്…
Read More »ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കശാപ്പ് ചെയ്യുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേ ഗുജറാത്ത് സര്‍ക്കാരിനോട് കടുത്ത ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് സുപ്രീം കോടതി.’പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സാഹചര്യത്തില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച പ്രതികളെ എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാര്‍ക്ക് മോചന ഇളവ് നല്‍കാത്തത്?’ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു.’14…
Read More »മണിപ്പുര്‍ കലാപം അന്വേഷിക്കാന്‍ ;53 അംഗ സിബിഐ സംഘം
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കി.ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്.സിബിഐയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ലവ്‌ലി കട്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നിവരാണ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍. രാജ്വീര്‍…
Read More »മണിപ്പൂരില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്.നേരത്തെ മണിപ്പൂര്‍ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.സുപ്രീം കോടതി വിളിപ്പിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ…
Read More »രാഷ്ട്രപതി ഇന്ന് തമിഴ്‌നാട്ടിലേക്ക്
ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ഓഗസ്റ്റ് 5 മുതല്‍ 8 വരെ നാല് ദിവസം നീളുന്ന സന്ദര്‍ശനമാണ് രാഷ്ട്രപതി നടത്തുന്നത്.ഇന്ന് രാവിലെ മുതുമല കടുവ സങ്കേതം സന്ദര്‍ശിക്കുന്നതാണ്. തുടര്‍ന്ന്, തമിഴ്‌നാട്ടിലെ ആന പാപ്പാന്മാരുമായി രാഷ്ട്രപതി സംവദിക്കും. നാളെ മദ്രാസ് സര്‍വകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കുന്നതാണ്. ചെന്നൈയിലെ രാജ്ഭവനില്‍ വനവാസികളുമായി സംവദിക്കാനും രാഷ്ട്രപതി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്യും.…
Read More »