You May Like
സ്‌കൂള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം : കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യായന കാലത്തെ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്‌കൂളുകള്‍ ഇന്ന് മുതല്‍ 10, 12 ക്ലാസുകള്‍ക്കായി തുറന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു കെ യിൽ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിൻ്റെ ആശങ്കയ്ക്കിടയിൽ…
Read More »ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിപ്പെടുത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്‍റ് അരുണ്‍ അരവിന്ദ്, ജന. സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ബേക്കറിയില്‍ നേരിട്ടെത്തി ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന്…
Read More »ആര്യയ്ക്ക് ഗണ്‍മാനെ ഏര്‍പ്പാടാക്കി ; സുപ്രധാന നിര്‍ദേശങ്ങളുമായി സി പി എം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് ഗണ്‍മാൻ്റെ സേവനം ഏര്‍പ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്‍വഹിക്കേണ്ടതിതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗണ്‍മാൻ്റെ സേവനം നല്‍കുന്നത്. ഈ ആഴ്ച തന്നെ ഗണ്‍മാൻ്റെ സേവനം ലഭ്യാമാകുമെന്നാണ് സൂചന. മുന്‍പുള്ള വനിതാമേയര്‍മാര്‍ക്ക് നല്‍കാതിരുന്ന സൗകര്യമാണ് ഇപ്പോള്‍ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ…
Read More »പിണറായി വിജയൻ്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ടെലിഗ്രാം അധികൃതര്‍ക്ക് സമന്‍സ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കര്‍ശന ഇടപെടലുമായി കൊട്ടാരക്കര കോടതി. വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ടെലിഗ്രാം ആപ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ക്കു കൊട്ടാരക്കര കോടതി സമന്‍സ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്സ് ഗ്രൂപ്പുകളില്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്ത കേസിലാണ് കോടതി ഇടപെടല്‍. വീണ വിജയൻ്റെ നഗ്നദൃശ്യങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക എന്ന്…
Read More »അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം; പുതുവര്‍ഷാശംസയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പുതുവര്‍ഷാശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണു തൻ്റെ മനസെന്നു പറഞ്ഞതാണ് രാഹുലിൻ്റെ ആശംസ. പുതു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്കു നഷ്ടപ്പെട്ടവരെ സ്മരിക്കാം. നമ്മെ സംരംക്ഷിക്കുകയും നമുക്കായി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവരോട് നന്ദിയുള്ളവരായിരിക്കാം. അനീതിയുടെ ശക്തികള്‍ക്കെതിരേ മാന്യമായി, അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ് തൻ്റെ മനസ്. എല്ലാവര്‍ക്കു പുതുവത്സരാശംസകള്‍ എന്നാണു രാഹുല്‍ ട്വീറ്റ് ചെയ്തത്.
Read More »നെയ്യാറ്റിന്‍കര ദമ്പതീമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും. ഈ മാസം 22നാണ് സംഭവം. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. കുടുംബത്തെ ഒഴിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ പിന്തിരിപ്പിക്കാനായി രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജൻ്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീപടര്‍ന്നത്. രാജന്‍ (45), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്. അതേസമയം, അമ്പിളിയുടെ…
Read More »കര്‍ഷക സമരം: തകര്‍ത്തത് ജിയോയുടെ 1500 ഓളം ടവറുകള്‍
ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രോഷം റിലയന്‍സ് ജിയോയ്ക്ക് നേരെയും. പഞ്ചാബില്‍ ജിയോയുടെ 1500 ഓളം ടെലികോം ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തു. 9,000 ഓളം ടവറുകളാണ് ജിയോയ്ക്ക് പഞ്ചാബിലുള്ളത്. ടവറുകള്‍ക്ക് കേടുപാട് വരുത്തുകയോ വൈദ്യുതിബന്ധം തകര്‍ക്കുകയോ ജനറേറ്ററുകള്‍ മോഷ്ടിക്കുകയോ ആണ് ചെയ്തിരിക്കുന്നതെന്ന് ജിയോ പ്രതിനിധി പറയുന്നു. മൊബൈല്‍ ടവറുകള്‍ തകര്‍ത്ത ടെലികോം സര്‍വീസ് താറുമാറാക്കുന്നതിനെതിരെ സമരക്കാര്‍ക്ക് കര്‍ശന താക്കീത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നല്‍കി.…
Read More »സജ്‌നയ്ക്ക് ഇനി സ്വന്തം ഹോട്ടല്‍ ; സ്വപ്നം സാക്ഷാത്കരിക്കുന്നു
കൊച്ചി: ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക സജ്‌ന ഷാജി. ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്‌നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹമാണ് സഫലമായത്. എറണാകുളം ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചന്‍ എന്ന ഹോട്ടല്‍ ജനുവരി രണ്ടിന് തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലിനായി പണം നല്‍കിയ നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക. ഒക്ടോബറില്‍ തൃപ്പൂണിത്തുറയിലെ റോഡരികില്‍ ബിരിയാണി…
Read More »സ്‌കൂള്‍ തുറക്കല്‍: മാര്‍ഗനിര്‍ദേശ യോഗം ഇന്ന്
മലപ്പുറം : എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്കായി ജനുവരി ഒന്ന് മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലോടെ സ്‌കൂളുകള്‍ തുറക്കാന്‍ ആവശ്യമായ സുരക്ഷാ സജ്ജീകരണ ഒരുക്കങ്ങള്‍ വിലയിരുത്താനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി കൊണ്ടോട്ടി മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡന്‍റുമാരുടെയും വിദ്യാഭ്യാസ, ആരോഗ്യ, നിയമപാലകരുടെയും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും മാര്‍ഗനിര്‍ദേശക അടിയന്തര യോഗം ചൊവ്വാഴ്ച കൊണ്ടോട്ടി…
Read More »കെ.കെ മഹേശൻ്റെ മരണം ; വിധി ഇന്നറിയാം
ആലപ്പുഴ: കെ.കെ മഹേശൻ്റെ ആത്മഹത്യയില്‍ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ. എല്‍. അശോകന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹര്‍ജി. ഐ ജിയുടെ കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് വീണ്ടും ലോക്കല്‍ പോലീസിന് കൈമാറുന്നതില്‍ നിയമതടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.…
Read More »