Kerala Pranamam

അല്‍ നസറിന്റെ വലിയ ഓഫര്‍ നിരസിച്ച് ഡി ഹിയ

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ സൗദി ക്ലബായ അല്‍ നസറിന്റെ വലിയ ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍.500,000 ആഴ്ചയില്‍ വേതനം വരുന്ന കരാര്‍ അദ്ദേഹം നിരസിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പില്‍ തുടരാന്‍ ആണ് ഡി ഹിയ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ക്ലബില്ലാതെ നില്‍ക്കുകയാണ് ഡി ഹിയ.ഡി ഹിയക്ക് ആയി സൗദി അറേബ്യയില്‍ നിന്ന് രണ്ട് വലിയ ഓഫറുകള്‍ നേരത്തെയും വന്നിരുന്നു. ഡി ഹിയ ഇന്റര്‍ മയാമിയിലേക്ക് പോകാനായി ശ്രമിക്കുന്നു എന്നും ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. നാലു തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ഗ്ലോവും നേടിയിരുന്നു. എന്നിട്ടും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ കരാര്‍ പുതുക്കാന്‍ തയ്യാറായിരുന്നില്ല.