‘അവര്‍ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു, അത് മുമ്ബ് ലിബര്‍ട്ടഡോര്‍സ് ഫൈനലിലും സംഭവിച്ചു. കളിയേക്കാള്‍ അവര്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായതിനാല്‍ ഞങ്ങള്‍ ലോക്കര്‍ റൂമിലേക്ക് പോയി, ഒരു ദുരന്തം സംഭവിക്കാമായിരുന്നു’- മത്സര ശേഷം മെസ്സി പറഞ്ഞു.’ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ഇത് ഭ്രാന്താണ്, ചരിത്രം തുടരുകയാണ്. മാറക്കാനയില്‍ ഞങ്ങള്‍ മികച്ച വിജയം നേടി, എങ്കിലും ഈ മത്സരം ഓര്‍ക്കുക ബ്രസീലുകാര്‍ അര്‍ജന്റീനക്കാരെ അടിച്ചമര്‍ത്തിയതിന്റെ പേരിലാകും.’ – മെസ്സി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.