Kerala Pranamam

ആരാധകരെ താങ്ങി നിര്‍ത്തി മരണമാസായി ഉണ്ണി മുകുന്ദന്‍

പാലക്കാട്: മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ മസില്‍ മാന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയപ്പെടുന്നത്. ഉണ്ണിയുടെ മസിലിന്റെ കരുത്ത് തെളിയിക്കുന്ന പ്രകടനം കഴിഞ്ഞ ദിവസം നടന്നതാണ് ഇ്പപോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളെജിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉണ്ണിയെക്കണ്ട് കുട്ടികളുടെ ആവേശം അലതല്ലി. സുരക്ഷയ്ക്കായി ഒരുക്കിയ വേലിക്കെട്ട് കുട്ടികളുടെ ഭാരം താങ്ങാനാകാതെ നിലത്തേക്കു ചാഞ്ഞു. എന്നാല്‍ ഓടിയെത്തിയ ഉണ്ണി വേലിക്കെട്ട് തകരാതിരിക്കാന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി. പിന്നീട് ഉണ്ണിയും മറ്റു ചിലരും ചേര്‍ന്ന് വേലി പൂര്‍വസ്ഥിതിയിലാക്കി.

ഉണ്ണിയുടെ ഈ പ്രവര്‍ത്തിക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ കൈയ്യടിയാണ് ലഭിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഉണ്ണി തന്നെയാണ് വിഡിയോ പുറത്തു വിട്ടത്.