Kerala Pranamam

ആ 10 മണിക്കൂര്‍ ഒരിക്കലും മറക്കില്ല ; ഞെട്ടല്‍മാറാതെ സോമന്‍

 

പത്തനംതിട്ട ജീര്‍ണിച്ചതും അല്ലാത്തതുമായ 4100ഓളം മൃതദേഹങ്ങള്‍ കുഴിതോണ്ടി എടുത്തിട്ടുണ്ട് തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയില്‍ സോമന്‍. അപ്പോഴൊന്നും ഉണ്ടാകാത്ത ഞെട്ടലും മരവിപ്പുമാണ് ഇലന്തൂരിലെ മൃതദേഹാവിഷ്ടങ്ങള്‍ ശേഖരിക്കുമ്പോഴുണ്ടായത്. ആഭിചാരക്കൊലയില്‍ സ്ത്രീകളെ കഷണങ്ങളാക്കി മറവ് ചെയ്തത് കണ്ടപ്പോള്‍ പതറിപ്പോയി. വര്‍ഷങ്ങളായി ദുരൂഹതകളുടെ മറനീക്കാന്‍ പൊലീസിനെ ഈ 52കാരന്‍ സഹായിക്കുന്നു. മിക്കപ്പോഴും ജോലി തുടങ്ങുംമുന്‍പ് മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പറയാറുണ്ട്. ഇത്തവണ അതുണ്ടായില്ല. കുഴി തോണ്ടുമ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. കുഴിതോണ്ടി റോസിലിയുടെയും പത്മയുടെയും മൃതദേഹാവശിഷ്ട്ടങ്ങള്‍ പുറത്തെടുക്കാന്‍ 10 മണിക്കൂറോളമെടുത്തു. കെഎസ്ഇബിയിലെ മുന്‍കരാര്‍ ജീവനക്കാരനാണ് സോമന്‍. ജോലിക്കിടെ കണ്ണില്‍ തറച്ച കമ്പി കാഴ്ചയ്ക്ക് തടസ്സം ഉണ്ടാക്കിയപ്പോഴാണ് സോമന്‍ കുഴിയെടുക്കാനും കുഴിതോണ്ടാനുമായി എത്തിയത്.