Kerala Pranamam

ഇനി പൊലീസുകാര്‍ക്കും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് റെയില്‍വെ

ചെന്നൈ: യാത്രാവേളയില്‍ ഇനിമുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ, മതിയായ യാത്രാ രേഖകളോ കൈയില്‍ കരുതണമെന്ന് ദക്ഷിണ റെയില്‍വെ.യാത്രക്കാരുടെ സീറ്റുകള്‍ ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നെന്ന് പരാതി വ്യാപകമായതോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് ദക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ ചൂണ്ടിക്കാട്ടുന്നു.നിലവില്‍ സീറ്റ് കൈക്കലാക്കുന്ന പൊലീസുകാര്‍ റെയില്‍വെ അധികൃതര്‍ ടിക്കറ്റ് ചോദിക്കുമ്‌ബോള്‍ ഐഡി കാര്‍ഡ് കാണിക്കുന്നതാണ് ശീലം. ഇതിനെതിരെ പരാതി ലഭിച്ചതിനാലാണ് നടപടിയെന്ന് തമിഴ്നാട് ഡിജിപിക്കും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്തിലൂടെ റെയില്‍വെ അറിയിച്ചു. ഇതോടെ എല്ലാത്തരം ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്രചെയ്യുന്ന പൊലീസുകാര്‍ ടിക്കറ്റെടുത്തേ മതിയാകൂ.