ഇന്ത്യ പാകിസ്താനില്‍ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തും. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്തുവച്ച് നടത്തും. പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാന്‍ എത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാന്‍ തീരുമാനം.
ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നും ഐസിസിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനായും പാകിസ്താന്‍ ഇന്ത്യന്‍ മണ്ണിലുമെത്തില്ല. പോയ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താന്‍ പ?ങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും.
2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഐസിസി വൈകാതെ പുറത്തുവിടും. 2017ലാണ് ഏറ്റവുമൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് പാകിസ്താന്‍ ജേതാക്കളായിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പ?ങ്കെടുക്കുന്നത്