Kerala Pranamam

ഇലക്ഷന്‍ ട്രസ്റ്റ് വഴി സംഭാവന; 86 ശതമാനവും ലഭിച്ചത് ബിജെപിക്ക്

ന്യൂഡല്‍ഹി: 2017-18 കാലഘട്ടത്തില്‍ വിവിധ ഇലക്ഷന്‍ട്രസ്റ്റുകള്‍ വഴി രാജ്യത്തെരാഷ്ട്രീയ പാര്‍ട്ടികള്‍ക്കുലഭിച്ച സംഭാവനകളില്‍ ഭൂരിഭാഗവും ലഭിച്ചത് ബിജെപിക്ക്. ആകെ തുകയുടെ 86ശതമാനമാണ് ബിജെപിക്ക്‌ലഭിച്ചത്. രണ്ടാം സ്ഥാനം
ബിജു ജനതാദളി (ബിജെഡി)
ന് ആണ്. കോണ്‍ഗ്രസ്മൂന്നാം സ്ഥാനത്താണ്.2017-18 കാലഘട്ടത്തില്‍ബിജെപിക്ക് ലഭിച്ചത് 167.8കോടി രൂപയാണ്. 2016-17വര്‍ഷം ഇത് 290.22 കോടി രൂപയായിരുന്നു. രണ്ട് ട്രസ്റ്റുകളില്‍ നിന്നായി ബിജെഡിനേടിയത് 13 കോടി രൂപയാണ്. കോണ്‍ഗ്രസിന് 12 കോടിയാണ് കിട്ടിയത്. എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ക്കായി ആകെ193.78 കോടി രൂപ ലഭിച്ചു.തെരഞ്ഞെടുപ്പ് ഫണ്ട്ട്രസ്റ്റായ പ്രുഡന്റ് ഇലക്ട്രല്‍ട്രസ്റ്റ് (മുമ്പ് സത്യാ ഇലക്ട്രല്‍ട്രസ്റ്റ്) വഴി മൂന്നു പാര്‍ട്ടികള്‍ക്ക് (ബിജെപി, കോണ്‍ഗ്രസ്,ബിജെഡി) ലഭിച്ചത് 169.3കോടി രൂപയാണ്. ഇവരില്‍നിന്നു മാത്രം ബിജെപിക്ക്154.3 കോടി രൂപ ലഭിച്ചു. ഈട്രസ്റ്റ് വഴി കോണ്‍ഗ്രസിന്10 കോടിയും ബിജെഡിക്ക് അഞ്ചു കോടിയുമാണ് ലഭിച്ചത്.