Kerala Pranamam

ഉരുളക്കിഴങ്ങ് പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്; അര്‍ബുദത്തിന് കാരണമായേക്കാം

ഉരുളക്കിഴങ്ങിനെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഊണ് മേശയിലെ പ്രിയവിഭവങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങു കറികള്‍. പാചകം ചെയ്യാനുള്ള എളുപ്പത്തിലും വ്യത്യസ്ഥമായ രുചികള്‍ പരീക്ഷിക്കാവുന്നതുമാണ് ഉരുളക്കിവങ്ങിനെ പ്രയകരമാക്കുന്നത്. എന്നാല്‍ ഉരുളക്കിഴങ്ങു പ്രേമികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്‍ ഒരു കാര്യമുണ്ട്. ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നുള്ളതാണ് അത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അര്‍ബുദം വരാമെന്നാണ് പഠനം പറയുന്നത്.

ഫ്രിഡ്ജിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ ഷുഗര്‍ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരന്‍ ഹീറ്റില്‍, അതായത് ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോള്‍ ഈ ഷുഗര്‍, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. പേപ്പര്‍, കൃത്രിമനിറങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഇവയെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് അക്രിലാമൈഡ് എന്ന ഈ രാസവസ്തു.

എലികളില്‍ നടത്തിയ പഠനത്തില്‍, അക്രിലാമൈഡ് അര്‍ബുദ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രിലാമൈഡ് കാര്‍സിനോജനുകളുടെ ഗണത്തില്‍പ്പെടും. അതായത് അര്‍ബുദകാരിയായ വസ്തു. അതുകൊണ്ട് ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ ഈര്‍പ്പമില്ലാതെ നേരിട്ട് വെയില്‍ അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.